HOME
DETAILS

സംസ്ഥാന പുരാവസ്തു വകുപ്പിൽ നിരവധി ഒഴിവുകൾ; മെയ് 26 വരെ അപേക്ഷിക്കാം

  
May 17 2025 | 02:05 AM

Several vacancies in the Department of Archaeology Applications can be made until May 26
സംസ്ഥാന പുരാരേഖാ വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫിസുകളിലെ വിവിധ പ്രൊജക്ടുകളിൽ 38 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. താൽക്കാലിക നിയമനം. കേരള ചരിത്ര പൈതൃക മ്യൂസിയം മുഖേനയാണു തിരഞ്ഞെടുപ്പ്. 26 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.museumkeralam.org.
 
തസ്തികയും യോഗ്യതയും
 
പ്രോജക്ട് ട്രെയിനി (ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണം പ്രോജക്ട്): കെമിസ്ട്രിയിൽ പി.ജി (ഈ യോഗ്യതക്കാരുടെ അഭാവത്തിൽ കെമിസ്ട്രിയിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും ആർക്കൈവൽ സ്റ്റഡിസ്/കൺസർവേഷനിൽ ഡിപ്ലോമയും ഉള്ളവരെയും പരിഗണിക്കും).
 
ബൈൻഡർ (ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണ പ്രോജക്ട്): പത്താം ക്ലാസ്/തത്തുല്യം, ബുക് ബൈൻഡിങ്ങിൽ എൻ.സി.വി.ടി സർട്ടിഫിക്കറ്റ്/കേരള സർക്കാർ ടെക്‌നിക്കൽ എക്‌സാമിനേഷൻ ഇൻ ബുക് ബൈൻഡിങ് (ലോവർ)/എം.ജി.ടി.ഇ (ലോവർ) ജയം.
 
പ്രോജക്ട് ട്രെയിനി (കാർട്ടോഗ്രാഫിക് റെക്കോർഡ്‌സ് ശാസ്ത്രീയ സംരക്ഷണം പ്രൊജക്ട്): കെമിസ്ട്രിയിൽ പി.ജി അല്ലെങ്കിൽ കെമിസ്ട്രിയിൽ ബിരുദവും ആർക്കൈവൽ സ്റ്റഡീസ്/കൺസർവേഷനിൽ ഡിപ്ലോമയും.
 
സൂപ്പർവൈസർ (കാർട്ടോഗ്രാഫിക് റെക്കോർഡ്‌സ് ശാസ്ത്രീയ സംരക്ഷണം പ്രൊജക്ട്): കെമിസ്ട്രിയിൽ പി.ജിയും കാർട്ടോഗ്രാഫിക് റെക്കോർഡ് മേഖലയിൽ 2 വർഷ പരിചയവും അല്ലെങ്കിൽ മാപ്പ് ഉൾപ്പെടെ പുരാരേഖകളുടെ സംരക്ഷണത്തിൽ 10 വർഷത്തെ ജോലി പരിചയം (പ്രായപരിധിയില്ല).
 
സൂപ്പർവൈസർ (പുരാരേഖകളുടെ വിഷയ സൂചിക തയാറാക്കൽ പ്രൊജക്ട്): ഏതെങ്കിലും പി.ജിയും ആർക്കൈവൽ സ്റ്റഡീസ്/ആർക്കിയോളജി/ മ്യൂസിയോളജി/ കൺസർവേഷനിൽ പി.ജി ഡിപ്ലോമയും.
 
പ്രോജക്ട് ട്രെയിനി (പുരാരേഖകളുടെ വിഷയ സൂചിക തയാറാക്കൽ പ്രൊജക്ട്): ഏതെങ്കിലും ബിരുദവും ആർക്കൈവൽ  സ്റ്റഡിസ്/ ആർക്കിയോളജി/ മ്യൂസിയോളജിയിൽ പി.ജി ഡിപ്ലോമയും.
 
ഡി.ടി.പി ഓപറേറ്റർ (പുരാരേഖകളുടെ വിഷയ സൂചിക തയാറാക്കൽ പ്രോജക്ട്): പ്ലസ് ടു ജയം, ടൈപ്‌റൈറ്റിങ് ലോവർ (ഇംഗ്ലിഷ് & മലയാളം), വേഡ് പ്രോസസിങ്, ഡി.ടി.പി സർട്ടിഫിക്കറ്റ് കോഴ്‌സ് ജയം.
 
സൂപ്പർവൈസർ (താളിയോല രേഖകളുടെ വിഷയ സൂചിക തയാറാക്കൽ പ്രൊജക്ട്): എം.എ മാനുസ്‌ക്രിപ്‌റ്റോളജി, വട്ടെഴുത്ത്, കോലെഴുത്ത്, മലയാൺമ, തമിഴ്, ലിപ്യന്തരണത്തിൽ 6 മാസ പരിചയം.
 
പ്രൊജക്ട് ട്രെയിനി (താളിയോല രേഖകളുടെ വിഷയ സൂചിക തയാറാക്കൽ പ്രൊജക്ട്): എം.എ മാനുസ്‌ക്രിപ്‌റ്റോളജി, വട്ടെഴുത്ത്, കോലെഴുത്ത്, മലയാൺമ, തമിഴ്, ലിപ്യന്തരണത്തിൽ മുൻപരിചയം.
 
പ്രായപരിധി: സർക്കാർ മാനദണ്ഡപ്രകാരം. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ എക്‌സിക്യൂട്ടീവ് ഡയറക്ടർ, കേരളം മ്യൂസിയം പാർക് വ്യൂ, തിരുവനന്തപുരം 33 വിലാസത്തിൽ അയയ്ക്കാം.
 
കേരള പുരാവസ്തു വകുപ്പിനു കീഴിലെ മ്യൂസിയങ്ങളിൽ മ്യൂസിയം ഗൈഡ് ആകാൻ അവസരം. 25 ഒഴിവുകളിൽ താൽക്കാലിക നിയമനമാണ്. 19 വരെ അപേക്ഷിക്കാം.
 
യോഗ്യത: ഹിസ്റ്ററി/ആർക്കിയോളജി/മ്യൂസിയോളജി/മലയാളം (സംസ്‌കാര പൈതൃക പാനം) എന്നിവയിലൊന്നിൽ ബിരുദം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം. മേൽപ്പറഞ്ഞ വിഷയങ്ങളിലെ പി.ജിയോ ആർക്കിയോളജി/മ്യൂസിയോളജി/ ടൂറിസം എന്നിവയിലൊന്നിൽ പി.ജി ഡിപ്ലോമയോ ഉള്ളവർക്കു മുൻഗണന ലഭിക്കും. പ്രായം: 36 കവിയരുത്.
വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ യോടൊപ്പം ജനനത്തീയതി, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടർ, കേരളം  മ്യുസിയം ഓഫ് ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ്, പാർക് വ്യൂ, തിരുവനന്തപുരം 33 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
വെബ്‌സൈറ്റ്: www.museumkeralam.org

Several vacancies in the Department of Archaeology Applications can be made until May 26



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷവും ജ്യോതി മല്‍ഹോത്ര പാകിസ്ഥാനുമായി ബന്ധപ്പെട്ടു, ജ്യോതിക്ക് വരുമാനത്തിലും കവിഞ്ഞ ചെലവ്, ഒഡീഷയിലെ യൂടൂബറിലേക്കും അന്വേഷണം | Pak Spy Jyoti Malhotra 

Trending
  •  4 hours ago
No Image

കോഴിക്കോട് നഗരത്തെ വിഴുങ്ങിയ തീ;  ഒടുവിൽ നിയന്ത്രണവിധേയം, അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം തുടരുന്നു  

Kerala
  •  11 hours ago
No Image

ഹരിപ്പാട് 8 പെൺകുട്ടികളുടെ പരാതി; അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

Kerala
  •  12 hours ago
No Image

കേരളത്തിൽ മഴ ശക്തമാകും; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Kerala
  •  12 hours ago
No Image

പാലക്കാടിൽ വേടൻ പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 15 പേർക്ക് പരുക്ക്

Kerala
  •  12 hours ago
No Image

കോഴിക്കോട് ന​ഗരത്തെ ഞെട്ടിച്ച തീപിടിത്തം; തീ കത്തുന്നത് തുടരുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി ജില്ല ഫയർ ഓഫീസർ 

Kerala
  •  12 hours ago
No Image

ലഷ്കറെ ഭീകരൻ സെയ്‌ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു

International
  •  12 hours ago
No Image

കോഴിക്കോട് നഗര ഹൃദയത്തിലെ തീപിടിത്തം: നിയന്ത്രണ വിധേയമാക്കാൻ തീവ്ര ശ്രമം തുടരുന്നു ; ജില്ലയിലെ എല്ലാ ഫയർ യൂണിറ്റുകളും സ്ഥലത്ത്

Kerala
  •  13 hours ago
No Image

കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; മലബാറിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ നിർദേശം നൽകി ഫയർ ഫോഴ്സ് ഡിജിപി

Kerala
  •  13 hours ago
No Image

ഹൈദരാബാദിന് വമ്പൻ തിരിച്ചടി! സൂപ്പർതാരത്തിന് കോവിഡ്; ലഖ്‌നൗവിനെതിരെ കളിക്കില്ല

Cricket
  •  14 hours ago