HOME
DETAILS

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷവും ജ്യോതി മല്‍ഹോത്ര പാകിസ്ഥാനുമായി ബന്ധപ്പെട്ടു, ജ്യോതിക്ക് വരുമാനത്തിലും കവിഞ്ഞ ചെലവ്, ഒഡീഷയിലെ യൂടൂബറിലേക്കും അന്വേഷണം | Pak Spy Jyoti Malhotra 

  
May 19 2025 | 01:05 AM

Jyoti Malhotra contacted Pakistan even after Pahalgam terror attack

ന്യൂഡല്‍ഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ സംഘത്തില്‍പ്പെട്ട ഹരിയാനയിലെ ട്രാവല്‍ വ്‌ളോഗറായ യൂടൂബര്‍ ജ്യോതി മല്‍ഹോത്രയെ ചോദ്യംചെയ്തതില്‍നിന്ന് പൊലിസിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. പഹല്‍ഗാമില്‍ ഭീകരര്‍ ടൂറിസ്റ്റുകളെ കൂട്ടക്കൊലചെയ്തതിനെത്തുടര്‍ന്ന് ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ യുദ്ധാന്തരീക്ഷം രൂപപ്പെട്ട സാഹചര്യത്തില്‍ പോലും ജ്യോതി മല്‍ഹോത്ര പാക് ചാരസംഘടനയായ ഐ.എസ്.ഐ വൃത്തങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നതായി അവരെ ചോദ്യംചെയ്യലിന് നേതൃത്വം നല്‍കിയ ഹിസാര്‍ ജില്ലാ പൊലിസ് സൂപ്രണ്ട് പറഞ്ഞു. 
പഹല്‍ഗാം ഭീകരാക്രമണത്തിന് ആഴ്ചകള്‍ക്ക് മുമ്പ് പോലും ജ്യോതി പാകിസ്ഥാന്‍ സന്ദര്‍ശിച്ചു. ഇതുള്‍പ്പെടെ പലതവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതായും ഇതില്‍ മിക്ക യാത്രകളും ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷന്‍ മുഖേന തരപ്പെടുത്തിയെടുത്തതാണെന്നും പൊലിസ് കണ്ടെത്തി. ജ്യോതിയുടെ 3.7 ലക്ഷം ഫോളോവേഴ്‌സുള്ള യൂടൂബ് ചാനലില്‍ ഇതിനകം 400 ലേറെ വിഡിയോകളാണ് അപ്ലോഡ്‌ചെയ്തത്. അതില്‍ നല്ലൊരു ശതമാനവും പാക് യാത്രകളെക്കുറിച്ചുള്ളതാണ്. അവരുടെ വിദേശയാത്രകളും ചെലവും യൂടൂബ് വഴിയുള്ള വരുമാനത്തിന് അപ്പുറമാണെന്ന് പൊലിസ് കണ്ടെത്തിയതോടെ, രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതുവഴി അവര്‍ക്ക് വന്‍തോതില്‍ പണം ലഭിച്ചതിന് തെളിവായാണ് കാണുന്നത്. പാക് ഹൈക്കമ്മിഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലേക്ക് ജ്യോതിക്ക് ക്ഷണം ലഭിച്ചതും അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്.
പതിവായി വിവരങ്ങള്‍ നല്‍കുന്നവിധത്തില്‍ ജ്യോതി മല്‍ഹോത്രയെ 'ദീര്‍ഘകാല ആസ്തി'യായി വളര്‍ത്തിയെടുക്കാന്‍ ഐ.എസ്.ഐ ശ്രമിച്ചിരുന്നതായാണ് പൊലിസ് പറയുന്നത്. 

അതേസമയം, ജ്യോതി നേതൃത്വം നല്‍കുന്ന ചാരശൃംഖലയില്‍ കൂടുതല്‍ പേരുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ഇതുപ്രകാരം പാകിസ്ഥാന്‍ സന്ദര്‍ശനസമയത്ത് ജ്യോതിക്കൊപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശിനിയായ യൂടൂബര്‍ പ്രിയങ്ക സേനപതിയെയും പൊലിസ് ചോദ്യംചെയ്യലിനായി കസ്റ്റഡിയിലെടുത്തു. അടുത്തിടെ ജ്യോതി വാഗാ അതിര്‍ത്തി വഴി കര്‍ത്താര്‍പൂര്‍ ഇടനാഴി സന്ദര്‍ശിക്കുമ്പോള്‍ കൂടെ പ്രിയങ്കയും ഉണ്ടായിരുന്നു. പാകിസ്ഥാന്‍ സന്ദര്‍ശിച്ച സമയത്ത് 'ഹരിയാന പെണ്‍കുട്ടി പാകിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോള്‍' എന്ന അടിക്കുറിപ്പോടെ ജ്യോതി വിഡിയോ യൂടൂബില്‍ പങ്കുവച്ചിരുന്നു. സമാനമായി 'ഒഡിയ പെണ്‍കുട്ടി പാകിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോള്‍' എന്ന അടിക്കുറിപ്പോടെ പ്രിയങ്കയും വിഡിയോ പങ്കുവച്ചിട്ടുണ്ട്. 

ജ്യോതിക്കൊപ്പം മകളും പാകിസ്ഥാന്‍ സന്ദര്‍ശിച്ചത് സ്ഥിരീകരിച്ച പ്രിയങ്കയുടെ മാതാപിതാക്കള്‍, ജ്യോതിയുമായുള്ളത് തികച്ചും പ്രഫഷണല്‍ ബന്ധമാണെന്നും രണ്ടുപേരും യൂടൂബര്‍മാര്‍ എന്നതിനപ്പുറത്ത് യാതൊരു ബന്ധവുമില്ലെന്നുമാണ് പ്രതികരിച്ചത്. എന്നാല്‍ പൊലിസ് ഇത് മുഴുവനായും വിശ്വാസത്തിലെടുത്തിട്ടില്ല. പ്രിയങ്കയെ ചോദ്യംചെയ്‌തെങ്കിലും അവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. തനിക്ക് ജ്യോതിയുടെ പാക് ബന്ധത്തെക്കുറിച്ച് അറിയില്ലെന്ന് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ വിശദീകറണക്കുറിപ്പ് ഇട്ടിട്ടുണ്ട്.

കേസില്‍ ഹരിയാനയിലെ നൂഹ് ജില്ലയില്‍നിന്നുള്ള അര്‍മാന്‍ എന്ന 26 കാരനെയും അറസ്റ്റ്‌ചെയ്തു. പാക് ഹൈക്കമ്മിഷനില്‍ നിയമിതനായ ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക നീക്കങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവച്ചെന്നാണ് യുവാവിനെതിരായ ആരോപണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി പാക് വൃത്തങ്ങളുമായി ബന്ധപ്പെട്ടിരുന്നതായി പൊലിസ് കണ്ടെത്തി. ജ്യോതിക്കൊപ്പം അര്‍മാനെയും ആറ് ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. 

ശനിയാഴ്ചയാണ് ജ്യോതിയുള്‍പ്പെടെയുള്ള ആറംഗസംഘത്തെ പൊലിസ് അറസ്റ്റ്‌ചെയ്തത്. ഔദ്യോഗിക രഹസ്യ നിയമവും ഭാരതീയ ന്യായ് സംഹിതയുടെ വിവിധ വകുപ്പുകളും പ്രകാരം അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ജ്യോതി മല്‍ഹോത്രയെ ചോദ്യംചെയ്തതില്‍നിന്ന് അവരുടെ വരുമാനത്തിനപ്പുറമാണ് ചെലവെന്ന് പൊലിസ് കണ്ടെത്തി. അവരുടെ യാത്രാ ചെലവുകള്‍ അവരുടെ നിശ്ചിത വരുമാനത്തിനും ആനുപാതികമല്ലെന്ന് ഹിസാര്‍ പൊലിസ് സൂപ്രണ്ട് (എസ്.പി) ശശാങ്ക് കുമാര്‍ സാവന്‍ പറഞ്ഞു. സ്‌പോണ്‍സര്‍ വിസകളില്‍ ജ്യോതി പലതവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ചൈന ഉള്‍പ്പെടെയുള്ള മറ്റ് വിദേശരാജ്യങ്ങളും അവര്‍ സന്ദര്‍ശിച്ചു. അവരുടെ സാമ്പത്തിക വിവരങ്ങള്‍ വിശകലനം ചെയ്യുകയാണ്. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യക്കും പാകിസ്ഥാനും ഇടയില്‍ യുദ്ധസാധ്യത നിലനില്‍ക്കുന്ന സമയത്തും പാക് ചാരസംഘടനയായ ഐ.എസ്.ഐ ഏജന്റുമാരുമായി ജ്യോതി ബന്ധപ്പെട്ടിരുന്നുവെന്നും പൊലിസ് കണ്ടെത്തി. ആധുനിക യുദ്ധം എന്നാല്‍ അതിര്‍ത്തിയില്‍ പരസ്പരം ഏറ്റുമുട്ടല്‍ അല്ലെന്ന് ജ്യോതിയുടെ അറസ്റ്റ് തെളിയിക്കുന്നുവെന്ന് ഹിസാര്‍ പൊലിസ് സൂപ്രണ്ട് പറഞ്ഞു.  


ഡാനിഷുമായി ജ്യോതിക്ക് വഴിവിട്ട ബന്ധം

ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരന്‍ ഇഹ്‌സാനുറഹീം എന്ന ഡാനിഷുമായി വളരെ അടുത്ത  ബന്ധം ആണ് ജ്യോതി ഉണ്ടാക്കിയെടുത്തത്. ഈ ബന്ധംവഴിയാണ് ജ്യോതി ഐ.എസ്.ഐ ഏജന്റുമാരിലേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷന്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രത്യേക ഇഫ്താര്‍ വിരുന്നിനും ജ്യോതി ക്ഷണിക്കപ്പെട്ടു. ഇതില്‍ അവര്‍ പങ്കെടുക്കുന്നതിന്റെ വിഡിയോകള്‍ ജ്യോതി തന്നെ യൂടൂബില്‍ പങ്കുവച്ചിട്ടുണ്ട്. ചടങ്ങില്‍ വളരെ മുന്‍പരിചയമുള്ളവരെ പോലെയാണ് ഡാനിഷും ജ്യോതിയും പെരുമാറുന്നത്. ജ്യോതിയെ സ്വീകരിച്ചതും വേദിയിലേക്ക് കൊണ്ടുപോകുന്നതും ഡാനിഷാണെന്ന് വിഡിയോയില്‍ കാണാം. യൂട്യൂബറും വ്‌ളോഗറും ആണെന്ന് പറഞ്ഞ് മറ്റ് അതിഥികള്‍ക്ക് ഡാനിഷാണ് ജ്യോതിയെ പരിചയപ്പെടുത്തിയത്. ജ്യോതിയുടെ പങ്കാളിത്തത്തിന് ഡാനിഷ് നന്ദി പറഞ്ഞുകൊണ്ടാണ് 15 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ അവസാനിക്കുന്നത്.

പടം: ജ്യോതി മല്‍ഹോത്രയും പ്രിയങ്ക സേനപതിയും

: Youtuber Priyanka Senapati, who is in police radar for her alleged link with Pakistani spy Jyoti Malhotra, had repotedly visited Pahalgam in Jammu and Kashmir, were 26 tourists were killed recently



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാരനായ ഭർത്താവിനെ ഓഫീസിൽ അതിക്രമിച്ചു കയറി തല്ലി ഭാര്യ; സിസിടിവി ദൃശ്യങ്ങൾ വൈറൽ, കോടതിയിൽ പരാതി

National
  •  3 days ago
No Image

വാഹനമോടിക്കുമ്പോള്‍ അല്‍പം ശ്രദ്ധവേണം.. മഴക്കാലത്ത് ഇക്കാര്യങ്ങള്‍ നോക്കണം

Kerala
  •  3 days ago
No Image

ജാഫ്നയിൽ 19 തമിഴരുടെ കൂട്ടക്കുഴിമാടം; ശ്രീലങ്കൻ യുദ്ധകുറ്റങ്ങൾ വീണ്ടും ചർച്ചയിൽ

International
  •  3 days ago
No Image

ഇറാന്റെ പ്രത്യാക്രമണത്തില്‍ പരുക്കേറ്റത് 86ലേറെ ഇസ്‌റാഈലികള്‍ക്ക് 

International
  •  3 days ago
No Image

പതുക്കെ ക്രിക്കറ്റ് അവരിൽ നിന്ന് അകലും, അവർ ക്രിക്കറ്റിൽ നിന്നും; 2027 ലോകകപ്പിൽ ആ ഇന്ത്യൻ സൂപ്പർ താരങ്ങൾ ഉണ്ടാകില്ലെന്ന് സൗരവ് ഗാംഗുലി

Cricket
  •  3 days ago
No Image

ബങ്കര്‍ ബസ്റ്ററിനെതിരെ ഖൈബര്‍; ഒടുവില്‍ ഖൈബര്‍ സയണിസ്റ്റുകളുടെ വാതിലില്‍ മുട്ടുന്നുവെന്ന് ഇറാന്‍ സൈന്യത്തിന്റെ സന്ദേശം, മിസൈല്‍ കളത്തിലിറക്കുന്നത് ആദ്യം

International
  •  3 days ago
No Image

മയക്കുമരുന്ന് കൈവശം വെച്ചു; കുവൈത്തില്‍ പ്രശസ്ത നടി അറസ്റ്റില്‍

Kuwait
  •  3 days ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

ഇനി അവന്‍ ഒറ്റയ്ക്ക്, ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മൂന്നുവയസ്സുകാരന് സഹായഹസ്തവുമായി യുഎഇ

uae
  •  3 days ago
No Image

21 പേരുമായി പറക്കവെ ഹോട്ട് എയർ ബലൂൺ തീപിടിച്ച് തകർന്നു: 8 മരണം, 13 പേർക്ക് പരിക്ക്

International
  •  3 days ago