HOME
DETAILS

ഈ ഉപകരണങ്ങള്‍ ഒന്നും എക്സ്റ്റന്‍ഷന്‍ ബോര്‍ഡ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കരുത് 

  
May 17 2025 | 09:05 AM

avoid  these devices with an extension cord

എക്സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ ഒരേ സമയത്ത് ഒന്നില്‍ കൂടുതല്‍ വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കന്‍ സാധിക്കും. എന്നാല്‍ ശരിയായ രീതിയില്‍ അല്ല എക്സ്റ്റന്‍ഷന്‍ ബോര്‍ഡ് ഉപയോഗിക്കുന്നതെങ്കില്‍ പലതരം നാശനഷ്ടങ്ങള്‍ സംഭവിക്കാം. എല്ലാം എക്‌സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ കുത്തിവയ്ക്കരുത്. ഇവയൊന്നും പ്ലഗ് ചെയ്യാനേ പാടില്ല. 

എപ്പോഴും ഓണ്‍ ചെയ്ത് ഇടുന്ന ഉപകരണമാണ് ഫ്രിഡ്ജ്. ഭക്ഷണസാധനങ്ങളടക്കം ഇവയില്‍ സൂക്ഷിക്കുന്നതു കൊണ്ട് തന്നെ ഫ്രിഡ്ജ് എപ്പോഴും പ്രവര്‍ത്തിപ്പിക്കേണ്ടതുമുണ്ട്. അതുകൊണ്ടു തന്നെ ഫ്രിഡ്ജ് എക്സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ സര്‍ക്യൂട്ട് ട്രിപ്പാകാന്‍ കാരണമാകുന്നു. മാത്രമല്ല, ഇത് ഫ്രിഡ്ജിന്റെ കംപ്രസറും ഇല്ലാതാക്കുന്നു.

ഇലക്ട്രിക് ഹീറ്റര്‍, ഇസ്തിരിപ്പെട്ടി തുടങ്ങി അമിതമായി ചൂടാകുന്ന ഉപകരണങ്ങള്‍ എക്സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. വേഗത്തിലാണ് വലിയ അളവില്‍ ഇത് വൈദ്യുതി ഉപയോഗിക്കുന്നത്. 

മൈക്രോവേവ് പ്രവര്‍ത്തിക്കണമെങ്കില്‍ 10 മുതല്‍ 15 വരെ ആംപിയര്‍ ആവശ്യമാണ്. ഇത് എക്സ്റ്റന്‍ഷന്‍ ബോര്‍ഡിന് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണ്. അതുകൊണ്ട് തീപിടിത്തത്തിനുള്ള സാധ്യതയും കാണുന്നു.  

വാഷിങ് മെഷീന്‍ എക്സ്റ്റന്‍ഷന്‍ ബോര്‍ഡ് ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ ഉപകരണത്തിന്റെ വാട്ടിനനുസരിച്ചാവണം എക്സ്റ്റന്‍ഷന്‍ ബോര്‍ഡ് തിരഞ്ഞെടുക്കേണ്ടത്.  

ext2.jpg

മുടി സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതൊരിക്കലും എക്‌സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ പ്രവര്‍ത്തിപ്പിക്കരുത്. കാരണം ഇതില്‍ നിന്നു വലിയ അളവിലും വേഗത്തിലുമാണ് വൈദ്യുതി വരുന്നത്.

ഹീറ്റര്‍, എയര്‍കണ്ടീഷണര്‍ തുടങ്ങിയ വലിയ ഉപകരണങ്ങള്‍ക്ക് കൂടുതല്‍ വൈദ്യുതി ആവശ്യമായി വരുന്നു. ഉപകരണങ്ങള്‍ അധികമായി ചൂടാവാന്‍ സാധ്യതയുള്ളത് കൊണ്ട് എക്സ്റ്റന്‍ഷന്‍ ബോര്‍ഡ് ഉപയോഗിക്കാന്‍ പാടുള്ളതല്ല.  ''

 

exten.jpg

അടുക്കളയില്‍ ഉപയോഗിക്കുന്ന ചെറിയ ഉപകരണങ്ങളൊന്നും എക്സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. ചില ഉപകരണങ്ങള്‍ക്ക് കൂടുതല്‍ വൈദ്യുതി ആവശ്യമായി വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാടിൽ വേടൻ പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 15 പേർക്ക് പരുക്ക്

Kerala
  •  10 hours ago
No Image

കോഴിക്കോട് ന​ഗരത്തെ ഞെട്ടിച്ച തീപിടിത്തം; തീ കത്തുന്നത് തുടരുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി ജില്ല ഫയർ ഓഫീസർ 

Kerala
  •  10 hours ago
No Image

ലഷ്കറെ ഭീകരൻ സെയ്‌ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു

International
  •  11 hours ago
No Image

കോഴിക്കോട് നഗര ഹൃദയത്തിലെ തീപിടിത്തം: നിയന്ത്രണ വിധേയമാക്കാൻ തീവ്ര ശ്രമം തുടരുന്നു ; ജില്ലയിലെ എല്ലാ ഫയർ യൂണിറ്റുകളും സ്ഥലത്ത്

Kerala
  •  11 hours ago
No Image

കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; മലബാറിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ നിർദേശം നൽകി ഫയർ ഫോഴ്സ് ഡിജിപി

Kerala
  •  12 hours ago
No Image

ഹൈദരാബാദിന് വമ്പൻ തിരിച്ചടി! സൂപ്പർതാരത്തിന് കോവിഡ്; ലഖ്‌നൗവിനെതിരെ കളിക്കില്ല

Cricket
  •  12 hours ago
No Image

ആത്മവിശ്വാസം പകർന്ന് ആദ്യ ദിനങ്ങളിലെ ജാരിയ ഫണ്ട് സമാഹരണം

organization
  •  13 hours ago
No Image

സഊദിയിൽ ജോലിക്ക് പുറപ്പെട്ട മലയാളി യുവാവ് വാഹനത്തിൽ കുഴഞ്ഞ് വീണ് മരിച്ചു

Saudi-arabia
  •  13 hours ago
No Image

കോഴിക്കോട്ടെ ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; 2 മണിക്കൂറിന് ശേഷവും തീ നിയന്ത്രണവിധേയമല്ല, നഗരമാകെ കറുത്ത പുക

Kerala
  •  13 hours ago
No Image

പഞ്ചാബിനെതിരെ രാജസ്ഥാൻ തോൽക്കാനുള്ള കാരണം അതാണ്: സഞ്ജു സാംസൺ

Cricket
  •  13 hours ago