HOME
DETAILS

സമസ്ത ലഹരിവിരുദ്ധ ക്യാംപയിന്‍: ചരിത്രം കുറിച്ച് മദ്രസാങ്കണങ്ങളിലെ അസംബ്ലി, ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് 12 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ 

  
Web Desk
May 18 2025 | 03:05 AM

12 Lakh Students Take Anti-Drug Pledge in Samastha Kerala islam matha vidhyabhyasa Boards Massive Campaign

കോഴിക്കോട്: ലഹരിക്കെതിരായ പോരാട്ടത്തിന്റെ ചരിത്രത്തില്‍ ഇടംനേടി സമസ്ത മദ്രസാ അങ്കണങ്ങളില്‍ നടന്ന അസംബ്ലിയും പ്രതിജ്ഞയും. ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഇന്ന് സമസ്തക്ക് കീഴിലെ മദ്രസകളില്‍ നടന്ന സ്‌പെഷ്യല്‍ അസംബ്ലിയിലും പ്രതിജ്ഞയിലും 12 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് അണിനിരന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായാണ് മദ്രസകളില്‍  ലഹരിക്കെതിരെ പ്രത്യേക അസംബ്ലിയും പ്രതിജ്ഞയും നടന്നത്. 

12 ലക്ഷത്തോളം വിദ്യാര്‍ഥികളും ഒരു ലക്ഷത്തോളം അദ്ധ്യാപകരും കമ്മിറ്റി ഭാരവാഹികളും സ്‌പെഷ്യല്‍ അസംബ്ലിയില്‍ അണി ചേര്‍ന്നു. സമസ്തയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 10992 മദ്‌റസകളിലും ഇന്ന് സ്‌പെഷ്യല്‍ അസംബ്ലി ചേരുകയും ലഹരി വിരുദ്ധ പ്രതിഞ എടുക്കുകയും ചെയ്തു. മുഅല്ലിംകളുടെയും മാനേജിങ് കമ്മിറ്റി ഭാരവാഹികളുടെയും നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. അസംബ്ലിയോടാനുബന്ധിച്ച് ലഹരിക്കെതിരെ നടന്ന മെഗാ ഒപ്പ് ശേഖരണത്തില്‍ 10  ലക്ഷം പേര്‍ ഒപ്പ് ചാര്‍ത്തി.  

മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും വിപണനവും ഉപയോഗവും പൂര്‍ണ്ണമായും നിരോധിക്കണമെന്നും ലഹരിക്കെതിരെ  നിയമ നടപടികള്‍ കര്‍ശനമാക്കണമെന്നുംആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹരജി  സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി വ്യാപകമായ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. സദര്‍ മുഅല്ലിംകളുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് തയ്യാറാക്കിയ ഡോക്യൂമെന്ററിയുടെ പ്രദര്‍ശനവും ബോധവത്കരണ ക്ലാസിനോടനുബന്ധിച്ചു നടക്കും.

സമസ്തയുടെയും പോഷക സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടികള്‍ നടക്കുന്നത്. മദ്രസകളില്‍ സുന്നി ബാല വേദിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി സഭകള്‍ രൂപീകരിക്കും. ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന സമസ്ത യുടെ പതിനായിരത്തില്‍ പരം മദ്രസ്സകളിലാണ് ഇന്ന് വെളുപ്പിന് സ്‌പെഷ്യല്‍ അസംബ്ലി ചേര്‍ന്ന് പ്രതിജ്ഞ എടുത്തത്. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ഓര്‍ഫനേജില്‍ നടന്ന അസംബ്ലി കോഴിക്കോട് ഖാസിയും എസ്. വൈ. എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി യുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. 

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. എസ്. കെ. എസ്. എസ്. എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്,കെ. എം. ഒ. കോളേജ് പ്രിന്‍സിപ്പാള്‍ ഒ. കെ. ഉനൈസ് ഹുദവി, കുറ്റിക്കാട്ടൂര്‍ മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡന്റ് പേങ്ങാട്ടില്‍ അഹ്‌മദ് ഹാജി, ജനറല്‍ സെക്രട്ടറി എ. പി. സലീം ഹാജി, വൈസ് പ്രസിഡന്റ് കെ. മരക്കാര്‍ ഹാജി, ട്രഷറര്‍ എന്‍. കെ. യൂസുഫ് ഹാജി, കെ. കെ. കോയ മുസ്‌ലിയാര്‍, എ. അബ്ദുള്ള ബാഖവി, ടി. പി. സുബൈര്‍ മാസ്റ്റര്‍, ഖത്തീബ് അബ്ദുല്‍ കരീം ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് ആരംഭിച്ച് സഊദി അറേബ്യ

Saudi-arabia
  •  4 hours ago
No Image

രേഖകളിലെ പിഴവ്; 41 കോടിയോളം രൂപ വില വരുന്ന മാമ്പഴങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചയച്ച് യുഎസ്

National
  •  4 hours ago
No Image

യുഎഇയില്‍ ജോലി ചെയ്യുകയാണോ? നിങ്ങളുടെ തൊഴിലുടമക്ക് നിങ്ങളുടെ കരാര്‍ അവസാനിപ്പിക്കാന്‍ കഴിയുന്ന സാഹചര്യങ്ങളെക്കുറിച്ച് അറിയാം

uae
  •  4 hours ago
No Image

പ്രതികാരമല്ല നീതി' ഓപറേഷന്‍ സിന്ദൂറിന്റെ പുതിയ വീഡിയോ പുറത്തു വിട്ട് ഇന്ത്യന്‍ ആര്‍മി

National
  •  5 hours ago
No Image

കോഴിക്കോട് കായക്കൊടിയിലുണ്ടായത് ഭൂചലനം; സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്  

Kerala
  •  6 hours ago
No Image

ഹാക്കിംഗ് ഭീഷണി; ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് കേന്ദ്ര സർക്കാറിന്റെ അടിയന്തര മുന്നറിയിപ്പ്  

Tech
  •  6 hours ago
No Image

യു.കെ..യു.എസ്..മിഡില്‍ ഈസ്റ്റ്...ഭീകരതക്കെതിരായ സന്ദേശം ലോകരാജ്യങ്ങളിലെത്തിക്കാന്‍ ഇന്ത്യ; 32 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ 59 അംഗ പ്രതിന്ധി സംഘം, ആര് എവിടെ ലിസ്റ്റ് കാണാം

National
  •  6 hours ago
No Image

യുഎഇയില്‍ 45 മില്യണ്‍ ദിര്‍ഹത്തിലധികം വിലമതിക്കുന്ന രാജകീയ, അപൂര്‍വ ആഭരണങ്ങള്‍ ലേലത്തിന്; വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്

uae
  •  6 hours ago
No Image

UAE Weather Updates: യുഎഇക്കാര്‍ ശ്രദ്ധിക്കുക; പൊടിക്കാറ്റും ഹുമിഡിറ്റിയും കൂടും; താപനില 43°-C വരെ ഉയരും

latest
  •  7 hours ago
No Image

ഹൈദരാബാദില്‍ വന്‍ തീപിടുത്തം; 17 മരണം, അപകടം ചാര്‍മിനാറിന് സമീപം

National
  •  7 hours ago