HOME
DETAILS

'കൂട്ടക്കുരുതി നിര്‍ത്തിക്കോ, ഇല്ലെങ്കില്‍...'; ഇസ്‌റാഈലിന് മുന്നറിയിപ്പുമായി സഖ്യരാഷ്ട്രങ്ങള്‍ | Israel War on Gaza Updates

  
Web Desk
May 20 2025 | 01:05 AM

Israel continue pounds Gaza Canada France UK threaten sanctions

ഗസ്സ: ഫലസ്തീനില്‍ കഴിഞ്ഞ 19 മാസമായി കൂട്ടക്കുരുതി തുടരുന്ന സയണിസ്റ്റ് രാജ്യത്തിന് മുന്നറിയിപ്പുമായി സഖ്യരാഷ്ട്രങ്ങള്‍. ഗസ്സയില്‍ വീണ്ടും സൈനിക ആക്രമണം തുടരുകയാണെങ്കില്‍ ഇസ്‌റാഈലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബ്രിട്ടണും ഫ്രാന്‍സും കാനഡയും ഭീഷണിപ്പെടുത്തി. സൈനിക ആക്രമണം നിര്‍ത്തിവയ്ക്കുകയും സഹായങ്ങള്‍ എത്തുന്നത് തടയുന്ന നടപടി അഴസാനിപ്പിക്കുകയും വേണം. ഇല്ലെങ്കില്‍ തങ്ങളുടെ ഭാഗത്തുനിന്ന് കടുത്ത നടപടിയുണ്ടാകുമെന്ന് മൂന്ന് രാജ്യങ്ങളും ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇസ്രായേല്‍ ഭരണകൂടം സാധാരണക്കാര്‍ക്ക് അവശ്യ മാനുഷിക സഹായം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനത്തിന് സാധ്യതയുണ്ട്. വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങള്‍ വികസിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും ഞങ്ങള്‍ എതിര്‍ക്കുന്നു.  ഉപരോധങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ മടിക്കില്ല- ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഗസ്സയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആക്രമണം കടുപ്പിക്കുകയും കരയാക്രമണം തുടങ്ങുകയും ചെയ്തിരിക്കെയാണ് സഖ്യരാഷ്ട്രങ്ങള്‍ തന്നെ ഇസ്‌റാഈലിനെ നിയന്ത്രിക്കാനെകത്തിയത്. 

ഗസ്സ പൂര്‍ണമായി പിടിച്ചടക്കുന്ന സൈനിക നടപടിയുടെ ഭാഗമായി ഗസ്സയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാന്‍ യൂനുസില്‍ വന്‍ ആക്രമണത്തിന് തയാറെടുത്ത് നില്‍ക്കുകയാണ് ഇസ്‌റാഈല്‍. ജനങ്ങളോട് എത്രയും പെട്ടെന്ന് നഗരം വിട്ടു പോകാന്‍ ആവശ്യപ്പെട്ട് ലഘുലേഖകള്‍ നഗരത്തിലെങ്ങും വിതരണം ചെയ്തു. അതിനിടെ ഗസ്സയില്‍ ഇന്നലെ നടന്ന ആക്രമണത്തില്‍ 60ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച വരെ ഒരാഴ്ചക്കിടെ 464 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

അതേസമയം വെസ്റ്റ് ബാങ്കിലും ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. ടല്‍കരം, നൂര്‍ ഷംസ് അഭയാര്‍ഥി ക്യാംപുകള്‍ക്കുനേരെയും ആക്രമണം നടന്നു. ഗസ്സയിലെ പ്രോസ്‌തെറ്റിക് ആശുപത്രിയില്‍ ബോംബിട്ടതിനെ ഖത്തര്‍ അപലപിച്ചു. വികലാംഗര്‍ക്ക് വേണ്ടി ഖത്തറിന്റെ ചെലവില്‍ പ്രവര്‍ത്തിക്കുന്ന ഹമദ് ആശുപത്രിയിലാണ് ബോംബിട്ടത്.

സഖ്യകക്ഷി രാജ്യങ്ങളുടെ സമ്മര്‍ദം പരിഗണിച്ച് ഗസ്സയിലേക്ക് പരിമിതമായ അളവില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് ഇന്നലെ ഇസ്‌റാഈല്‍ അനുമതി നല്‍കിയിരുന്നു. പട്ടിണി ഇല്ലാതാക്കാന്‍ ആവശ്യമായ അടിസ്ഥാന അളവിലേ ഭക്ഷ്യവസ്തുക്കള്‍ അനുവദിക്കൂവെന്ന് നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.

രണ്ടര മാസത്തിലേറെയായി ഇസ്‌റാഈല്‍ തുടരുന്ന ഉപരോധം മൂലം ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കളോ മരുന്നോ ഇന്ധനമോ ഒന്നും ലഭിക്കാത്ത സ്ഥിതിയാണ്. അവിടെ പട്ടിണിയില്‍ നരകിക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ലോക മാധ്യമങ്ങളില്‍ അച്ചടിച്ചു വന്നു. ഇതോടെ സഖ്യരാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചതാണ് ഉപരോധത്തില്‍ നേരിയ ഇളവു നല്‍കാന്‍ നിര്‍ബന്ധിച്ചതെന്ന് നെതന്യാഹു വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. 

ഇസ്‌റാഈലിന്റെ ലോകത്തെ ഏറ്റവും വലിയ സുഹൃത്തുക്കള്‍ ഗസ്സയിലെ ജനങ്ങളെ മുഴുവന്‍ പട്ടിണിക്കിടുന്നതിനൊപ്പം നില്‍ക്കാനാകില്ലെന്നും ഇതിനെ പിന്തുണയ്ക്കാനാകില്ലെന്നും പറഞ്ഞതിനാലാണ് ഉപരോധത്തില്‍ ഇളവു നല്‍കുന്നതെന്ന് നെതന്യാഹു വ്യക്തമാക്കി.

ഗസ്സയിലേക്ക് കുറഞ്ഞ അളവില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നത് പുനരാരംഭിക്കാന്‍ ഇസ്‌റാഈല്‍ തങ്ങളോട് പറഞ്ഞതായി യു.എന്‍ റിലീഫ് സംഘത്തിന്റെ തലവന്‍ ടോം ഫ്‌ളെച്ചര്‍ അറിയിച്ചു. ട്രക്കുകള്‍ കടത്തിവിടുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എപ്പോഴാണ് അതിര്‍ത്തി തുറക്കുകയെന്ന് ഫലസ്തീന്‍ അതോറിറ്റിയെ അറിയിച്ചിട്ടില്ലെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം ഡയരക്ടര്‍ ജനറല്‍ മുനീര്‍ അല്‍ ബര്‍ഷ് പറഞ്ഞു.

അതേസമയം, നെതന്യാഹു മന്ത്രിസഭയിലെ തീവ്ര വലതുപക്ഷം ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കടത്തിവിടുന്നതിനെ അനുകൂലിച്ചിട്ടില്ല. ഇത് തെറ്റായ തീരുമാനമാണെന്ന് ദേശീയ സുരക്ഷാ മന്ത്രിയും വലതുപക്ഷ നേതാവുമായ ബെന്‍ ഗ്വിര്‍ വ്യക്തമാക്കി.

Israel continue pounds Gaza,  Canada, France, UK threaten sanctions



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2025 ൽ മാത്രം യുഎഇ ട്രാവൽ ആന്റ് ടൂറിസം മേഖലയിൽ പ്രതീക്ഷിക്കുന്നത് ഒരു ദശലക്ഷം തൊഴിലവസരങ്ങൾ

uae
  •  an hour ago
No Image

കളിക്കളത്തിൽ മെസിക്ക് ശേഷം മികച്ച പാസുകൾ നൽകാൻ കഴിവുള്ള താരം അവനാണ്: ഗ്വാർഡിയോള

Football
  •  2 hours ago
No Image

തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

National
  •  2 hours ago
No Image

അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ സമയമായി: ജോഗീന്ദർ ശർമ്മ

Cricket
  •  3 hours ago
No Image

കണ്ണൂരില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു; ഭാര്യക്കും പരുക്ക് 

Kerala
  •  3 hours ago
No Image

അസാധ്യമല്ല, സാധ്യമാണ്; എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ മലയാളി വനിതയായി സഫ്രീന ലത്തീഫ്  

Kerala
  •  3 hours ago
No Image

കാലങ്ങൾക്ക് ശേഷം ഇന്ത്യൻ സൂപ്പർതാരം ടി-20 ടീമിലേക്ക് മടങ്ങിയെത്തുന്നു; റിപ്പോർട്ട്

Cricket
  •  4 hours ago
No Image

ആധാർ വിരലടയാളം: മരിച്ചവരെ തിരിച്ചറിയാൻ കഴിയില്ല, സാങ്കേതിക തടസ്സമെന്ന് യുഐഡിഎഐ

National
  •  4 hours ago
No Image

'കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത് അവര്‍ക്ക് ഹോബി; ഇസ്‌റാഈല്‍ അങ്ങേഅറ്റം നീചരാഷ്ട്രമായിരിക്കുന്നു' നെതന്യാഹുവിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് 

International
  •  4 hours ago
No Image

റൊണാൾഡോ ഇനി മുതൽ ക്ലബ് ഉടമയാകുന്നു; സൂപ്പർ ടീമിന്റെ ഓഹരികൾ വാങ്ങാൻ ഇതിഹാസം

Football
  •  4 hours ago