HOME
DETAILS

വഖ്ഫ് നിയമ ഭേദഗതി: കേസ് ഇന്ന് പരിഗണിക്കും; ഇരുവിഭാഗത്തിനും രണ്ട് മണിക്കൂര്‍ സമയം  

  
May 20 2025 | 01:05 AM

Supreme Court will hear petitions challenging the controversial Waqf Act amendment today

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ വഖ്ഫ് നിയമ ഭേദഗതി ചോദ്യംചെയ്തുള്ള ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പുതിയതായി അധികാരമേറ്റ ചീഫ്ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ രണ്ടംഗബെഞ്ച് കഴിഞ്ഞയാഴ്ച കേസ് പരിഗണനയ്‌ക്കെടുത്തെങ്കിലും കൂടുതല്‍ വാദത്തിനായി ഇന്നേക്ക് മാറ്റുകയായിരുന്നു. ഇരുവിഭാഗത്തിനും രണ്ട് മണിക്കൂര്‍ വീതം സമയം ആണ് വാദിക്കാന്‍ അനുവദിച്ചത്. നേരത്തെ കേസ് പരിഗണിക്കവെ 1995 ലെ വഖ്ഫ് നിയമത്തെ ചോദ്യംചെയ്യാന്‍ അനുവദിക്കില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. പ്രധാനമായും ഇടക്കാല ഉത്തരവ് സംബന്ധിച്ചാകും ഇന്ന് വാദം നടക്കുക. 

വഖ്ഫ് നിയമഭേദഗതി ചോദ്യം ചെയ്ത് കേരളം ഇന്നലെ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. വഖ്ഫ് നിയമ ഭേദഗതിക്കെതിരേ മുസ്‌ലിംകള്‍ ഉന്നയിച്ച ആശങ്കകള്‍ വസ്തുതാപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. വഖ്ഫ് നിയമഭേദഗതിക്കെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയടക്കമുള്ള സംഘടനകള്‍ നല്‍കിയ ഹരജിയ്‌ക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ ഹരജി നല്‍കിയിരിക്കുന്നത്. 2025ലെ ഭേദഗതി മാതൃ നിയമമായ 1995ലെ വഖഫ് നിയമത്തിന്റെ പരിധിയില്‍ നിന്ന് വ്യതിചലിക്കുന്നതാണെന്ന് ഹരജിയില്‍ പറയുന്നു.

ഈ ഭേദഗതി വഖ്ഫ് സ്വത്തുക്കളുടെ സ്വഭാവം മാറ്റുകയും ഭരണഘടന പ്രകാരമുള്ള അവരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുമെന്ന് മുസ്‌ലിംകള്‍ക്ക് ആശങ്കയുണ്ട്. ഈ ആശങ്ക വസ്തുതാപരമാണ്. ഭേദഗതി നിയമത്തിലെ പല വ്യവസ്ഥകളും അങ്ങേയറ്റം അന്യായവും അവയുടെ ഭരണഘടനാ സാധുത സംശയാസ്പദവുമാണ്.

ഒരിക്കല്‍ വഖ്ഫ് ചെയ്തത് എപ്പോഴും വഖ്ഫാണ് എന്നത് ഒരു സ്ഥിരമായ തത്വമാണ്. വഖ്ഫ് മാതൃനിയമത്തിന്റെ പരിധിയില്‍ നിന്ന് അത് എടുത്തു മാറ്റുന്നതിനെ അനുവദിക്കാനാവില്ല. നിലവിലെ ഭേദഗതി പ്രകാരം, ഒരു വഖ്ഫ് സൃഷ്ടിക്കുന്നതിന് ഒരു വ്യക്തി കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും താന്‍ ഇസ്!ലാം ആചരിക്കുന്നുവെന്ന് കാണിക്കണം. ഒരു വ്യക്തി ഇസ്!ലാം ആചരിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ സംസ്ഥാനത്തിനും അതിന്റെ അധികാരികള്‍ക്കും സാധ്യമല്ല. ഭേദഗതി, സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിയമനിര്‍മാണ അധികാരമുള്ള നിരവധി വിഷയങ്ങളില്‍ കടന്നുകയറ്റം നടത്തുന്നു.

വഖ്ഫ് ബോര്‍ഡുകളില്‍ മുസ്‌ലിംകള്‍ അല്ലാത്ത അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിന് പിന്നില്‍ യാതൊരു യുക്തിയുമില്ല. മുസ്!ലിംകളല്ലാത്തവരെ ഇങ്ങനെ ഉള്‍പ്പെടുത്തുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 25, 26 എന്നിവയുടെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടേത് ഉള്‍പ്പെടെയുള്ള ഒരുകൂട്ടം ഹരജികള്‍ ആണ് വിഷയത്തില്‍ കോടതിയിലുള്ളത്. ഇതില്‍ അഞ്ചുപേരെ മാത്രമെ കേള്‍ക്കൂവെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

Supreme Court will hear petitions challenging the controversial Waqf Act amendment today



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Weather Updates: യുഎഇയില്‍ ഇന്ന് മേഘാവൃതമായ അന്തരീക്ഷം, അല്‍ ഐനിലെ ചില ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ

latest
  •  a day ago
No Image

ന്യൂനമര്‍ദ്ദം തീരം തൊടുന്നു; വടക്കന്‍ കേരളത്തില്‍ ജാഗ്രത വേണം; രണ്ട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്; 

Kerala
  •  a day ago
No Image

ഡബ്ല്യു.എം.ഒ മുട്ടിൽ 17ാമത് സ്ത്രീധനരഹിത വിവാഹസംഗമം ഇന്ന് 

Kerala
  •  a day ago
No Image

പാകിസ്ഥാനിൽ ഒരു കോടിയിലേറെ പേർ പട്ടിണിയിൽ; 21 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നുവെന്നും യു.എൻ റിപ്പോർട്ട്

International
  •  a day ago
No Image

ജ്യോതി മൽഹോത്ര; ഇന്ത്യൻ ഏജന്റുമാരെ തിരിച്ചറിയാനുള്ള ഐ.എസ്.ഐയുടെ 'ടൂൾ'

National
  •  a day ago
No Image

'ഷോക്കടി' @ നൈറ്റ്; ഇവികൾ രാത്രി ചാർജ് ചെയ്താൽ ചാ‍ർജ് കൂടും; നിരക്ക് കൂട്ടി കെഎസ്ഇബി

Kerala
  •  a day ago
No Image

ഡി.എ ജീവനക്കാരുടെ അവകാശമെന്ന സുപ്രിംകോടതി വിധി; സർക്കാരിന് തിരിച്ചടി

Kerala
  •  a day ago
No Image

കരിപ്പൂർ ഹജ്ജ് ക്യാംപ് ഇന്ന് സമാപിക്കും; അവസാന സർവിസ് നാളെ പുലർച്ചെ 1.10 ന്

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്20-05-2025

PSC/UPSC
  •  a day ago
No Image

റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  a day ago