HOME
DETAILS

ഷമി ബിജെപിയിലേക്കെന്ന് അഭ്യൂഹം; താരവുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട് യോഗി ആദിത്യനാഥ്

  
May 19 2025 | 17:05 PM

Rumours of Shami Joining BJP Grow as Yogi Adityanath Shares Photos with Cricketer

ലഖ്‌നൗ: ബിജെപി നേതാവും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. തിങ്കളാഴ്ച ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയിലെത്തിയാണ് ഷമി കൂടിക്കാഴ്ച നടത്തിയത്. ഷമി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യഹം ശക്തമാകുന്നതിനിടയിലാണ് ഷമിയുടെ കൂടിക്കാഴ്ച.

നിലവില്‍ ഐപിഎല്ലില്‍ സണ്‍റൈഴ്‌സ് ഹൈദരാബാദിനായി കളിക്കുന്ന താരം ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനു ശേഷം രാഷ്ട്രീയത്തില്‍ സജീവമാകാനാണ് താരത്തിന്റെ പദ്ധതിയെന്നും സൂചനയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും നേരത്തേ ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു.

2025ലെ ഐപിഎല്ലില്‍ മോശം പ്രകടനം തുടരുന്നതിനിടെയാണ് ഷമിയുടെ കൂടിക്കാഴ്ച. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 56.16 ശരാശരിയില്‍ ആറ് വിക്കറ്റുകള്‍ മാത്രമാണ് ഷമി ഇത്തവണ നേടിയത്. 

2023ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുശേഷം ഷമി ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ പന്തെറിഞ്ഞിട്ടില്ല. അതേ വര്‍ഷം നടന്ന ഏകദിന ലോകകപ്പിന് ശേഷം ഷമി മാസങ്ങളോളം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു.

ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഷമി ബംഗാളിനായി രഞ്ജി ട്രോഫിയില്‍ കളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശിനെതിരെ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റുകളുമായി മികച്ച പ്രകടനം നടത്താന്‍ ഷമിക്ക് സാധിച്ചിരുന്നു. എന്നാല്‍ ബോര്‍ഡര്‍ ഗാവസ്‌കാര്‍ പരമ്പരയില്‍ പന്തെറിയാന്‍ ഷമിക്ക് കഴിഞ്ഞിരുന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡബ്ല്യു.എം.ഒ മുട്ടിൽ 17ാമത് സ്ത്രീധനരഹിത വിവാഹസംഗമം ഇന്ന് 

Kerala
  •  a day ago
No Image

പാകിസ്ഥാനിൽ ഒരു കോടിയിലേറെ പേർ പട്ടിണിയിൽ; 21 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നുവെന്നും യു.എൻ റിപ്പോർട്ട്

International
  •  a day ago
No Image

ജ്യോതി മൽഹോത്ര; ഇന്ത്യൻ ഏജന്റുമാരെ തിരിച്ചറിയാനുള്ള ഐ.എസ്.ഐയുടെ 'ടൂൾ'

National
  •  a day ago
No Image

'ഷോക്കടി' @ നൈറ്റ്; ഇവികൾ രാത്രി ചാർജ് ചെയ്താൽ ചാ‍ർജ് കൂടും; നിരക്ക് കൂട്ടി കെഎസ്ഇബി

Kerala
  •  a day ago
No Image

ഡി.എ ജീവനക്കാരുടെ അവകാശമെന്ന സുപ്രിംകോടതി വിധി; സർക്കാരിന് തിരിച്ചടി

Kerala
  •  a day ago
No Image

കരിപ്പൂർ ഹജ്ജ് ക്യാംപ് ഇന്ന് സമാപിക്കും; അവസാന സർവിസ് നാളെ പുലർച്ചെ 1.10 ന്

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്20-05-2025

PSC/UPSC
  •  a day ago
No Image

റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  2 days ago
No Image

രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്

Kerala
  •  2 days ago
No Image

വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്‌വി

National
  •  2 days ago