HOME
DETAILS

തിരുവാങ്കുളത്ത് മുന്നുവയസുകാരിയെ കാണാതായ സംഭവം; മൊഴി മാറ്റിപ്പറഞ്ഞ് അമ്മ; മൂഴിക്കുളം പുഴയിലും തിരച്ചില്‍

  
Web Desk
May 19 2025 | 18:05 PM

three year child missing in aluva Search underway in Moozhikulam river

എറണാകുളം: തിരുവാങ്കുളത്ത് കാണാതായ മൂന്നുവയസുകാരിക്കായി മൂഴിക്കുളത്തെ പുഴയിലും തിരച്ചില്‍ ആരംഭിച്ചു. കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരച്ചില്‍. കുട്ടിയെ കാണാതായ വിവരം അറിയിച്ചത് മുതല്‍ അമ്മ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി കുടുംബത്തിന്റെ മൊഴിയുണ്ട്. 

മൂഴിക്കുളത്തെ പുഴക്ക് സമീപം കുട്ടിയെ വിട്ടതായി അമ്മ പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മുങ്ങല്‍ വിദഗ്ദരടക്കം എത്തിയാണ് തിരച്ചില്‍ നടത്തുന്നത്.

കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ അകല്‍ച്ചയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്മ വ്യക്തമായി സംസാരിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. കുട്ടിയുമായി ഒരു യുവതി പോകുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അത് കുട്ടി തന്നെയാണോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. കുടുംബപരമായി പ്രശ്‌നങ്ങള്‍ നിലവിലുള്ളതിനാല്‍ കുട്ടിയെ അച്ഛന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ നിന്നാണ് അമ്മ കുട്ടിയെ കൊണ്ടുപോയത്. 

ഇന്ന് വൈകീട്ടോടെയാണ് ആലുവ തിരുവാങ്കുളത്ത് വെച്ച് മൂന്ന് വയസുകാരിയെ കാണാതായി പരാതി ലഭിച്ചത്. കല്യാണിയെന്നാണ് കുട്ടിയുടെ പേര്. അംഗനവാടിയില്‍ നിന്ന് അമ്മയാണ് കുട്ടിയെ കൂട്ടിക്കൊണ്ടുവന്നത്. തുടര്‍ന്ന് ബസില്‍ തന്റെ വീട്ടിലേക്ക് പോവുന്നതിനിടെയാണ് കുട്ടിയെ കാണാതായതെന്നാണ് യുവതി ആദ്യം മൊഴി നല്‍കിയത്. തിരുവാങ്കുളം ഭാഗത്ത് വെച്ച് യുവതി കുട്ടിയെയും എടുത്ത് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. 

കുട്ടിക്കായി ജില്ലയിലുടനീളം അന്വേഷണം വ്യാപിപിച്ചിട്ടുണ്ട്. വാഹന പരിശോധനയും നടക്കുന്നുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ 0484 2623550 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലുവയില്‍ മൂന്നുവയസുകാരിയെ കാണാതായതായി പരാതി 

Kerala
  •  7 hours ago
No Image

ഷമി ബിജെപിയിലേക്കെന്ന് അഭ്യൂഹം; താരവുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട് യോഗി ആദിത്യനാഥ്

National
  •  7 hours ago
No Image

ഖത്തറില്‍ രണ്ട് പൊതു അവധികള്‍ക്കിടയിലെ പ്രവൃത്തി ദിനം ഇനി മുതല്‍ അവധി

qatar
  •  8 hours ago
No Image

മുസ്‌ലിംകളുടെ ആശങ്കകള്‍ വസ്തുതാപരം; വഖ്ഫ് നിയമഭേദഗതി ചോദ്യം ചെയ്ത് കേരളം സുപ്രിംകോടതിയില്‍

Kerala
  •  8 hours ago
No Image

“ഇന്ത്യ ഒരു ധര്‍മശാലയല്ല, 140 കോടി ജനങ്ങളുമായി ബുദ്ധിമുട്ടുകയാണ്”; സുപ്രീംകോടതി ശ്രീലങ്കന്‍ അഭയാര്‍ഥിയുടെ ഹര്‍ജി തള്ളി

National
  •  9 hours ago
No Image

1,000 ഫലസ്തീന്‍ തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി ഹജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കി സഊദി അറേബ്യ

Saudi-arabia
  •  9 hours ago
No Image

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; അറബിക്കടലിൽ ന്യൂനമർദ്ദം, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  10 hours ago
No Image

ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 20% വര്‍ധനവ്; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും കുതിപ്പ്

uae
  •  10 hours ago
No Image

'ഇത് വെറുമൊരു യാത്രയല്ല, ഓര്‍മകളുടെ യാത്ര'; പാകിസ്ഥാനായി ചാരപ്രവര്‍ത്തി നടത്തിയതിന്‌ അറസ്റ്റിലായ ജ്യോതി കേരളത്തിലുമെത്തി

National
  •  10 hours ago
No Image

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശം: എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി

National
  •  10 hours ago