HOME
DETAILS

ഡല്‍ഹിക്കെതിരായ ടൈറ്റന്‍സിന്റെ വിജയം; കോളടിച്ച് പഞ്ചാബും, ആര്‍സിബിയും; ഇനി പോരാട്ടം നാലാം സ്ഥാനക്കാര്‍ക്കായി

  
May 19 2025 | 02:05 AM

Titans Triumph Over Delhi Punjab and RCB Seal Playoffs Battle for Fourth Spot Heats Up

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്നലെ ഡല്‍ഹിക്കെതിരായ മത്സരത്തിലെ വിജയത്തോടെ പ്ലേഓഫ് യോഗ്യത ഉറപ്പിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. 10 വിക്കറ്റിനായിരുന്നു  ഡല്‍ഹിക്കെതിരെ ടൈറ്റന്‍സിന്റെ വിജയം. ഈ വിജയം മറ്റ് രണ്ട് ടീമുകള്‍ക്കും ഗുണം ചെയ്തു. ഇന്നലെ ടൈറ്റന്‍സ് വിജയിച്ചതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകള്‍ ആദ്യ നാലില്‍ ഇടം നേടി.

12 മത്സരങ്ങളില്‍ 9 വിജയങ്ങളോടെ 18 പോയിന്റ് നേടിയ ഗുജറാത്ത് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തി. പഞ്ചാബ് കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും 12 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുകള്‍ വീതം നേടി ആദ്യ നാലിലെ സ്ഥാനങ്ങള്‍ ഉറപ്പിച്ചു. ബാക്കിയുള്ള ഒരു സ്ഥാനത്തിനായി മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും മത്സരിക്കും. 

11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫിലെത്തുന്നത്. 2014ലാണ് പഞ്ചാബ് അവസാനമായി പ്ലേഓഫില്‍ എത്തിയത്; ആ വര്‍ഷം അവര്‍ ഫൈനലില്‍ കൊല്‍ക്കത്തയോട് പരാജയപ്പെട്ടിരുന്നു. അതേസമയം, ഐപിഎല്ലില്‍ ആദ്യമായി മൂന്ന് ടീമുകളെ പ്ലേഓഫിലെത്തിച്ച ആദ്യ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് പഞ്ചാബ് ക്യാപ്റ്റ്ന്‍ ശ്രേയസ് അയ്യര്‍ സ്വന്തമാക്കി. 

കെ.എല്‍ രാഹുലിന്റെ സെഞ്ചുറിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയായിരുന്നു ടൈറ്റന്‍സിന്റെ വിജയം. ഓപണര്‍ കെ.എല്‍ രാഹുലിന്റെ സെഞ്ചുറിയുടെ കരുത്തിലായിരുന്നു ഡല്‍ഹി മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ഗുജറാത്ത് 19 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യം മറികടക്കുകയായിരുന്നു. ഔട്ടാകാതെ സെഞ്ചുറി നേടിയ സായ് സുദര്‍ശനും ശുഭ്മാന്‍ ഗില്ലുമായിരുന്നു ഗുജറാത്തിനെ വിജയത്തിലെത്തിയത്. 61 പന്തില്‍ നാലു സിക്‌സറും 12 ഫോറും ഉള്‍പ്പെടെയായിരുന്നു സായ് സുദര്‍ശന്‍ സെഞ്ചുറി നേടിയത്. 53 പന്തില്‍ 93 റണ്‍സാണ് ഗില്‍ നേടിയത്. 

ഓപണറായി എത്തി 65 പന്തില്‍ നാലു സിക്‌സറും 14 ഫോറും ഉള്‍പ്പെടെ 112 റണ്‍സാണ് രാഹുല്‍ ഡല്‍ഹിയുടെ സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്ത്. കൂടെയുണ്ടായിരുന്ന ഫാഫ് ഡുപ്ലസിസ് 10 പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് നേടിയത്. 19 പന്തില്‍ അഭിഷേക് പോറല്‍ 30 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ 25 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത്. അര്‍ഷദ് ഖാന്‍, പ്രസിദ് കൃഷ്ണ, സായി കിഷോര്‍ എന്നിവര്‍ ഗുജറാത്തിനായി ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

The Titans secured a crucial win against Delhi, while Punjab and RCB confirmed their playoff spots. With these developments, the focus shifts to the intense battle for the fourth position, as teams vie for a chance to advance in the tournament.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2025 ൽ മാത്രം യുഎഇ ട്രാവൽ ആന്റ് ടൂറിസം മേഖലയിൽ പ്രതീക്ഷിക്കുന്നത് ഒരു ദശലക്ഷം തൊഴിലവസരങ്ങൾ

uae
  •  18 hours ago
No Image

കളിക്കളത്തിൽ മെസിക്ക് ശേഷം മികച്ച പാസുകൾ നൽകാൻ കഴിവുള്ള താരം അവനാണ്: ഗ്വാർഡിയോള

Football
  •  18 hours ago
No Image

തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

National
  •  19 hours ago
No Image

അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ സമയമായി: ജോഗീന്ദർ ശർമ്മ

Cricket
  •  20 hours ago
No Image

കണ്ണൂരില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു; ഭാര്യക്കും പരുക്ക് 

Kerala
  •  20 hours ago
No Image

അസാധ്യമല്ല, സാധ്യമാണ്; എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ മലയാളി വനിതയായി സഫ്രീന ലത്തീഫ്  

Kerala
  •  20 hours ago
No Image

കാലങ്ങൾക്ക് ശേഷം ഇന്ത്യൻ സൂപ്പർതാരം ടി-20 ടീമിലേക്ക് മടങ്ങിയെത്തുന്നു; റിപ്പോർട്ട്

Cricket
  •  20 hours ago
No Image

ആധാർ വിരലടയാളം: മരിച്ചവരെ തിരിച്ചറിയാൻ കഴിയില്ല, സാങ്കേതിക തടസ്സമെന്ന് യുഐഡിഎഐ

National
  •  20 hours ago
No Image

'കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത് അവര്‍ക്ക് ഹോബി; ഇസ്‌റാഈല്‍ അങ്ങേഅറ്റം നീചരാഷ്ട്രമായിരിക്കുന്നു' നെതന്യാഹുവിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് 

International
  •  20 hours ago
No Image

റൊണാൾഡോ ഇനി മുതൽ ക്ലബ് ഉടമയാകുന്നു; സൂപ്പർ ടീമിന്റെ ഓഹരികൾ വാങ്ങാൻ ഇതിഹാസം

Football
  •  21 hours ago