HOME
DETAILS

2025 ൽ മാത്രം യുഎഇ ട്രാവൽ ആന്റ് ടൂറിസം മേഖലയിൽ പ്രതീക്ഷിക്കുന്നത് ഒരു ദശലക്ഷം തൊഴിലവസരങ്ങൾ

  
Web Desk
May 20 2025 | 12:05 PM

UAE Tourism Sector Expected to Generate Nearly 1 Million Jobs by 2025

അബൂദബി: ആഗോള ടൂറിസം വ്യവസായത്തിലെ ഒരു പ്രധാന തൊഴിൽ ദാതാവായി മാറാൻ ഒരുങ്ങുകയാണ് യുഎഇ. ഈ വർഷം ഏകദേശം പത്ത് ലക്ഷം പേർക്ക് ട്രാവല‍്‍ ആന്റ് ടൂറിസം മേഖലയിൽ തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള ട്രാവൽ ആന്റ് ടൂറിസം മേഖലയിലെ വ്യാപാര സംഘടനയായ വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ (WTTC) പുതിയ ഡാറ്റ പ്രകാരം 2025 അവസാനത്തോടെ, ഈ മേഖലയിൽ 925,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു.

WTTC-യുടെ വാർഷിക ഇക്കോണോമിക് ഇംപാക്ട് റിസർച്ച് (EIR) അതുല്യമായ വളർച്ചയാണ് കാണിക്കുന്നത്. EIR അനുസരിച്ച്, 2025-ൽ യുഎഇയിൽ അന്തർദേശീയ സന്ദർശകർ ചെലവഴിക്കുന്ന തുക 228.5 ബില്യൺ ദിർഹമിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019-ലെ കണക്കുകൾ വച്ച് നോക്കുമ്പോൾ ഇത് 37 ശതമാനത്തിന്റെ വർധനവാണ്.

2025 യുഎഇയുടെ ട്രാവൽ അന്റ് ടൂറിസം മേഖലയെ സംബന്ധിച്ച് മികച്ച ഒരു വർഷമാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഈ വർഷം, ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് 267.5 ബില്യൺ ദിർഹം വരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വരുമാനം രാജ്യത്തിന്റെ ജിഡിപിയുടെ 13 ശതമാനം വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ആഭ്യന്തര ടൂറിസം വ്യവസായവും അഭിവൃദ്ധി പ്രാപിക്കുകയാണ്, ഈ വർഷം, പ്രാദേശിക സന്ദർശക ചെലവ് 60 ബില്യൺ ദിർഹത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 47 ശതമാനം വർധനവാണ് ഇവിടെ കാണാൻ സാധിക്കുക. ഇത് ആഭ്യന്തര ടൂറിസം വിപണിയുടെ ശക്തമായ വളർച്ചയാണ് പ്രകടമാക്കുന്നത്.

2024-ൽ, ട്രാവൽ ആന്റ് ടൂറിസം മേഖല യുഎഇ സമ്പദ്‌വ്യവസ്ഥയിലേക്ക് 257.3 ബില്യൺ ദിർഹം സംഭാവന നൽകി. ഔദ്യോഗിക സ്രോതസ്സുകൾ പ്രകാരം ദുബൈ മാത്രം 18.72 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകരെ സ്വാഗതം ചെയ്തു. ഈ മേഖലയിൽ മാത്രം വർഷം തോറും ഒമ്പത് ശതമാനം വളർച്ചയാണ് രേഖപ്പെടുത്തുന്നത്.

The UAE's travel and tourism sector is projected to create approximately 1 million job opportunities by 2025. This growth highlights the country's efforts to diversify its economy and strengthen its position as a global tourism hub, attracting visitors and talent from around the world.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംഎസ്‌സി എൽസ 3 കപ്പൽ മറിഞ്ഞതിൽ കേസെടുത്ത് കേരളം; ഉടമ ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതി

Kerala
  •  3 days ago
No Image

കപ്പലിലെ തീ ഇനിയും അണയ്ക്കാനായില്ല; കോരിച്ചൊരിയുന്ന മഴയിലും തീ ആളിപ്പടരുന്നു, ശ്രമം തുടർന്ന് നേവിയും കോസ്റ്റ് ഗാർഡും

Kerala
  •  3 days ago
No Image

സർക്കാർ സ്വീകരിക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട്; ജാമ്യത്തിനെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ

Kerala
  •  3 days ago
No Image

സമസ്ത ലഹരിവിരുദ്ധ കാംപയിൻ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജി ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

organization
  •  3 days ago
No Image

സമസ്ത നൂറാം വാർഷികം സ്വാഗതസംഘം രൂപീകരണം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 02 മണിക്ക്

Kerala
  •  3 days ago
No Image

ഷഹബാസ് വധം: വിദ്യാർഥികളായ ആറ് കുറ്റാരോപിതർക്കും ജാമ്യം

Kerala
  •  3 days ago
No Image

കേരള തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ട്

Kerala
  •  4 days ago
No Image

അധ്യാപക പുനർനിയമന കൈക്കൂലി: അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

Kerala
  •  4 days ago
No Image

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി

Football
  •  4 days ago
No Image

അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ

Kerala
  •  4 days ago