HOME
DETAILS

അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ സമയമായി: ജോഗീന്ദർ ശർമ്മ

  
Web Desk
May 20 2025 | 10:05 AM

Joginder Sharma Talks MS Dhoni Should Retired From IPL

2025 ഐപിഎല്ലിൽ നിരാശാജനകമായ പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്‌സ് നടത്തിയത്. നിലവിൽ 12 മത്സരങ്ങളിൽ നിന്നും മൂന്ന് ജയവും ഒമ്പത് തോൽവിയുമായി ആറ് പോയിന്റോടെ പട്ടികയിൽ അവസാന സ്ഥാനത്താണ് ചെന്നൈ. ടൂർണമെന്റിൽ നിന്നും ചെന്നൈ നേരത്തെ പുറത്തായിരുന്നു. പഞ്ചാബ് കിങ്സിനോടേറ്റ പരാജയത്തിന് പിന്നാലെയാണ്  ചെന്നൈ ഐപിഎല്ലിൽ നിന്നും പുറത്തായത്. 

ചെന്നൈയുടെ ഈ മോശം പ്രകടനങ്ങൾക്ക് പിന്നാലെ നായകൻ എംഎസ് ധോണിയെ തേടി ധാരാളം വിമർശനങ്ങൾ എത്തിയിരുന്നു. ഇപ്പോഴിതാ ധോണിയോട് ഐപിഎല്ലിൽ വിരമിക്കാൻ ആവശ്യപ്പെട്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ജോഗീന്ദർ ശർമ്മ.

''മാഹിയുടെ ഫിറ്റ്നസ് ലെവൽ കണക്കിലെടുക്കുക്കുകയാണെങ്കിൽ അദ്ദേഹം ഫിറ്റ്നസ് തെളിയിക്കാൻ ഇനിയും കളിക്കണം. പക്ഷെ ക്ഷേ അദ്ദേഹത്തിന് വിശ്രമിക്കേണ്ട സമയമാണ് ഇതെന്ന് ഞാൻ വിശ്വസിക്കുന്നു'' ജോഗീന്ദർ ശർമ്മ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു

പരുക്കേറ്റ ഋതുരാജ് ഗെയ്ക്‌വാദിന് പകരമായാണ് ധോണി ഈ സീസണിൽ ചെന്നൈയെ നയിച്ചത്. വീണ്ടും നായകൻ ആയതോടെ ഐപിഎള്ളിൽ ഒരു ടീമിനെ നയിക്കുന്ന ആദ്യ അൺക്യാപ്പ്ഡ് താരമെന്ന റെക്കോർഡും ധോണി സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിലെ നിയമപ്രകാരം അഞ്ചു വർഷമായി ഇന്റർനാഷണൽ മത്സരം കളിക്കാതെ ഒരു താരത്തെ അംക്യാപ്പ്ഡ് താരമായാണ് കണക്കാക്കുക. 

2008 മുതൽ 2015 വരെ ചെന്നൈയുടെ ക്യാപ്റ്റനായി ധോണി ഉണ്ടായിരുന്നു. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം ധോണി വീണ്ടും ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തി. 2018 മുതൽ 2021 വരെ ധോണിയാണ് ചെന്നൈയെ നയിച്ചത്. 2022ൽ ധോണി രവീന്ദ്ര ജഡേജക്ക് ക്യാപ്റ്റൻ സ്ഥാനം കൈമാറുകയായിരുന്നു. എന്നാൽ ജഡേജയുടെ കീഴിൽ അത്ര മികച്ച പ്രകടനം നടത്താൻ ധോണിക്ക് സാധിച്ചിരുന്നില്ല. എട്ട് മത്സരങ്ങൾക്ക് ശേഷം ആ സീസണിൽ ധോണി വീണ്ടും ചെന്നൈയുടെ ക്യാപ്റ്റനായി ചുമതല ഏൽക്കുകയായിരുന്നു. കഴിഞ്ഞ വർഷമാണ് ധോണി ക്യാപ്റ്റൻ സ്ഥാനം ഗെയ്ക്‌വാദിന് നൽകിയത്. 

അവസാന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രണ്ട് വിക്കറ്റിന്റെ വിജയമാണ് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈ രണ്ട് പന്തുകളും രണ്ട് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇന്ന് രാത്രി ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെയാണ് ചെന്നൈ നേരിടുക. 13 മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവും 10 തോൽവിയുമായി ആറ് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. 

Joginder Sharma Talks MS Dhoni Should Retired From IPL 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്

Kerala
  •  2 hours ago
No Image

വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്‌വി

National
  •  2 hours ago
No Image

മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ

National
  •  3 hours ago
No Image

അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെ‍ഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്

uae
  •  3 hours ago
No Image

ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍

National
  •  3 hours ago
No Image

അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം

National
  •  4 hours ago
No Image

ന്യൂസിലാന്റിലെ കുട്ടികളുടെ വകുപ്പിൽ നിന്ന് 10 കോടി തട്ടിയ ഇന്ത്യൻ ദമ്പതികൾ പിടിയിൽ; ഭാര്യക്ക് 3 വർഷം തടവ്

International
  •  4 hours ago
No Image

സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ

uae
  •  4 hours ago
No Image

ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വെച്ച സംഭവം: പൊലീസിന് ഗുരുതര വീഴ്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  5 hours ago
No Image

വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയുമായി അബൂദബി; സൈബർ കുറ്റവാളികൾക്ക് രണ്ട് വർഷം വരെ തടവും 200,000 ദിർഹം പിഴയും

uae
  •  5 hours ago