HOME
DETAILS

കളിക്കളത്തിൽ മെസിക്ക് ശേഷം മികച്ച പാസുകൾ നൽകാൻ കഴിവുള്ള താരം അവനാണ്: ഗ്വാർഡിയോള

  
Web Desk
May 20 2025 | 11:05 AM

pep guardiola talks about kevin de bruyne passing ability in football

ഒരുപാട് ഇതിഹാസ താരങ്ങളെ കളി പഠിപ്പിച്ച പരിശീലകനാണ് പെപ് ഗ്വാർഡിയോള. ഇപ്പോൾ തന്റെ കീഴിൽ കളിച്ചവരിൽ ഏറ്റവും മികച്ച രീതിയിൽ പാസുകൾ നൽകുന്ന താരം ആരാണെന്ന് പറയുകയാണ് ഗ്വാർഡിയോള. ലയണൽ മെസിക്ക് ശേഷം മികച്ച രീതിയിൽ പാസ് നൽകാൻ കഴിവുള്ള താരമായി കെവിൻ ഡി ബ്രൂയ്‌നെയാണ് ഗ്വാർഡിയോള തെരഞ്ഞെടുത്തത്. 

''ഒന്നാമതായി മെസിയാണ് ഉള്ളത് ഞാൻ കെവിനെ രണ്ടാമതായി തെരഞ്ഞെടുക്കും. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച താരമാണ് മെസി. ടീമിന് വേണ്ടി മെസി ടീമിന് നൽകുന്ന സ്റ്റാറ്റിസ്റ്റിക്സ്, ഗോളുകൾ, അസിസ്റ്റുകൾ എന്നിവ വളരെ മികച്ചതാണ്. അതുകൊണ്ട് അദ്ദേഹം ക്ലബ്ബിന്റെ ഏറ്റവും മികച്ച താരമായി മാറിയത്. അദ്ദേഹം വളരെ പ്രത്യേക താരമാണ്'' പെപ് ഗ്വാർഡിയോള ബിബിസിയോട് പറഞ്ഞു.

ഈ സീസൺ അവസാനത്തോട് കൂടി ഡി ബ്രൂയ്ൻ മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന് അടുത്തിടെ അറിയിച്ചിരുന്നു. ഡി ബ്രൂയ്നെ പോലുള്ള ഒരു മികച്ച താരത്തിന്റെ അഭാവം വരും സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയിൽ വലിയൊരു വിടവ് തന്നെയായിരിക്കും സൃഷ്ടിക്കുക.

2015 സീസണിൽ ജർമൻ ക്ലബ് വോൾഫ്സ്ബർഗിൽ നിന്നുമാണ് കെവിൻ ഡി ബ്രൂയ്ൻ മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകത്തിൽ എത്തിയത്. ഇത്തിഹാദിന്റെ മണ്ണിൽ ഡി ബ്രൂയ്ൻ ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി മാറുകയായിരിക്കുന്നു. ടീമിനൊപ്പം 16 കിരീടങ്ങളാണ് ഡി ബ്രൂയ്ൻ നേടിയിട്ടുള്ളത്. ഇതിൽ ആറ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ഡി ബ്രൂയ്ൻ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ ഒരു തകർപ്പൻ റെക്കോർഡും ബെൽജിയം താരം സ്വന്തമാക്കിയിരുന്നു. വോൾവസിനെതിരെയുള മത്സരത്തിൽ ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം 250 കോൺഡ്രിബ്യൂഷൻസ് സ്വന്തമാക്കാനാണ് ഡി ബ്രൂയ്ന് സാധിച്ചത്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി 92 ഗോളുകളും 158 അസിസ്റ്റുകളുമാണ് താരം നേടിയത്. ഇതോടെ പെപ് ഗ്വാർഡിയോളയുടെ കീഴിൽ 250 ഗോൾ കോൺഡ്രിബ്യൂഷൻസ് നടത്തുന്ന രണ്ടാമത്തെ താരമായി മാറാനും കെവിൻ ഡി ബ്രൂയ്ന് സാധിച്ചു. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ഇതിഹാസതാരം ലയണൽ മെസിയാണ്.

അതേസമയം നിലവിൽ മെസി അമേരിക്കൻ ക്ലബ് ഇന്റർ മയാമിയുടെ താരമാണ്. 2023ലാണ് മെസി പാരീസ് വിട്ട് മേജർ ലീഗിലേക്ക് പോയത്. മെസിയുടെ വരവോടെ ഇന്റർ മയാമി വേണ്ടി മിന്നും പ്രകടനമാണ് നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഇതിന് പുറമെ സപ്പോർട്ടേഴ്‌സ് ഷീൽഡും മയാമി സ്വന്തമാക്കി. 

pep guardiola talks about kevin de bruyne passing ability in football

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം

National
  •  2 hours ago
No Image

ന്യൂസിലാന്റിലെ കുട്ടികളുടെ വകുപ്പിൽ നിന്ന് 10 കോടി തട്ടിയ ഇന്ത്യൻ ദമ്പതികൾ പിടിയിൽ; ഭാര്യക്ക് 3 വർഷം തടവ്

International
  •  3 hours ago
No Image

സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ

uae
  •  3 hours ago
No Image

ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വെച്ച സംഭവം: പൊലീസിന് ഗുരുതര വീഴ്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  3 hours ago
No Image

വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയുമായി അബൂദബി; സൈബർ കുറ്റവാളികൾക്ക് രണ്ട് വർഷം വരെ തടവും 200,000 ദിർഹം പിഴയും

uae
  •  4 hours ago
No Image

ഗസ്സയിൽ അടുത്ത 48 മണിക്കൂറിനകം സഹായമെത്തിയില്ലെങ്കിൽ 14,000 കുഞ്ഞു ജീവനുകൾ പൊലിയും; മുന്നറിയിപ്പുമായി യുഎൻ

International
  •  4 hours ago
No Image

ഖോർ ഫക്കാൻ ബീച്ചിൽ എണ്ണ ചോർച്ചയെ തുടർന്ന് നീന്തൽ താൽക്കാലികമായി നിർത്തിവച്ചു; നീന്തൽ നിരോധിച്ചിട്ട് ഇന്ന് തുടർച്ചയായ രണ്ടാം ദിവസം

uae
  •  4 hours ago
No Image

2 ഓവറിൽ 40 റൺസ് ജയിക്കാനാണെങ്കിലും അദ്ദേഹം അത് അടിച്ചെടുക്കും: സഞ്ജു സാംസൺ

Cricket
  •  4 hours ago
No Image

തുർക്കിക്കും,അസർബൈജാനും വീണ്ടും ഇന്ത്യൻ തിരിച്ചടി; 42 ശതമാനം ഇന്ത്യൻ യാത്രക്കാർ കൈവിട്ടതായി റിപ്പോർട്ട്

International
  •  5 hours ago
No Image

എക്സ്ചേഞ്ച് ഹൗസിന് 200 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  5 hours ago