HOME
DETAILS

ഗസ്സയിലേക്ക് സഹായ വസ്തുക്കള്‍ കടത്തിവിടാന്‍ അനുമതി; 'പരിമിതമായ അളവില്‍' നല്‍കാനുള്ള നെതന്യാഹുവിന്റെ തീരുമാനം രണ്ടരമാസത്തെ കടുത്ത ഉപരോധത്തിനൊടുവില്‍

  
Web Desk
May 19 2025 | 04:05 AM

Allowing Aid Into Gaza A Glimmer of Hope for Starving Children

തെല്‍അവീവ്: ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കിനി പശിയടക്കാം. എരിഞ്ഞുപൊള്ളുന്ന വയറു നിറച്ചല്ലെങ്കിലും ആ തൊണ്ട നനക്കാനിത്തിരി തുള്ളി വെള്ളം ഒരു റൊട്ടിക്കഷ്ണം...അവരുടെ ഏറ്റവും വലിയ ഈ കിനാവ് പുലര്‍ന്നേക്കാം. രണ്ടരമാസം നീണ്ട കടുത്ത ഉപരോധത്തിന് ശേഷം ഗസ്സയിലേക്ക് സഹായ വസ്തുക്കള്‍ കടത്തിവിടാന്‍ അനുമതി നല്‍കിയിരിക്കുകയാണ് നെതന്യാഹു. പരിമിതമായ അളവില്‍ സഹായ വസ്തുക്കള്‍ കടത്തിവിടുമെന്നാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. 

ഇസ്‌റാഈലിന്റെ വംശഹത്യാ ആക്രമണത്തില്‍ സകലതും തകര്‍ന്ന ഗസ്സയിലേക്ക് വിവിധ രാജ്യങ്ങളും സന്നദ്ധ സംഘടനകളും അയച്ച സഹായവസ്തുകള്‍ അടങ്ങിയ ട്രക്കുകള്‍ മാര്‍ച്ച് രണ്ടുമുതല്‍ അതിര്‍ത്തിയില്‍ തടഞ്ഞു വെച്ചിരിക്കുകയാണ് ഇസ്‌റാഈല്‍. തടഞ്ഞുവെച്ചിരിക്കുകയാണ്. ക്ഷണം, വെള്ളം, മെഡിക്കല്‍ സാധനങ്ങള്‍, ഇന്ധനം എന്നിവയുള്‍പ്പെടെയുള്ള സഹായങ്ങള്‍ ഇതില്‍ ഉള്‍പെടുന്നു.  

അതിനിടെ, ഗസ്സയില്‍ ഭക്ഷ്യവിതരണത്തിന് നേതൃത്വം നല്‍കുന്ന വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ (WCK) യു.എന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാം (WFP) എന്നിവരെ മാറ്റി യു.എസ് കരാറുകാരായ ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് ചുമതല നല്‍കാനാണ് ഇസ്‌റാഈല്‍ നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ ചുമതലയേല്‍ക്കുന്നതുവരെ ഒരാഴ്ചത്തേക്ക് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണും വേള്‍ഡ് ഫുഡ് പ്രോഗ്രാമും ഭക്ഷ്യവിതരണത്തില്‍ സഹായിക്കുമെന്നാണ് വിവരം. അതേസമയം, ഗസ്സയില്‍ കരയാക്രമണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്‌റാഈല്‍ സൈന്യം ആവശ്യപ്പെട്ടതനുസരിച്ചാണ് പരിമിതമായ സഹായം അനുവദിക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.  

ഇസ്‌റാഈലിന്റെ കടുത്ത ഉപരോധത്തില്‍ ഗസ്സ ഗുരുതരമായ ക്ഷാമത്തിലേക്ക് പോവുകയാണെന്ന് നാളുകളായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണം, മരുന്ന്, പാര്‍പ്പിടം, ഇന്ധനം എന്നിവയുള്‍പ്പെടെ എല്ലാ സഹായങ്ങളുടെയും വിതരണങ്ങളും നിര്‍ത്തിവെച്ച സ്ഥിതിയാണ് ഇവിടെ. ജനങ്ങളുടെ നിലനില്‍പ്പിന് അത്യാവശ്യമായ സാധനങ്ങള്‍ മിക്കയിടങ്ങളിലും ഇതിനകം തീര്‍ന്നുപോയിട്ടുണ്ട്. ശേഷിക്കുന്നവയും താമസിയാതെ തീരും. അഞ്ചിലൊരാള്‍ എന്ന തോതില്‍ അര ദശലക്ഷം ആളുകള്‍ കടുത്ത പട്ടിണി നേരിടുകയാണെന്നും ു.എന്നും അന്താരാഷ്ട്ര എന്‍.ജി.ഒകളും ചുമതലപ്പെടുത്തിയ സ്വതന്ത്ര കണ്‍സോര്‍ഷ്യമായ ഐ.പി.സി റിപ്പോര്‍ട്ടില്‍ പറഞ്ഞു. മനുഷ്യ നിര്‍മിതമായ ഈ അവസ്ഥ കുട്ടികളുടെ ഒരു തലമുറയെ തന്നെ ബാധിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  3 days ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  4 days ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  4 days ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  4 days ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  4 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  4 days ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  4 days ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  4 days ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  4 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  4 days ago