HOME
DETAILS

മാവോയിസ്റ്റ് 'ഭീഷണി'; സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, കൂടുതൽ തോക്കുകൾ വാങ്ങാൻ 1.66 കോടി അനുവദിച്ച്‌ കേരളം

  
കെ. ഷിന്റുലാൽ 
May 19 2025 | 02:05 AM

please provide heading tag  description in english

കോഴിക്കോട്: സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് കേന്ദ്രം സ്ഥിരീകരിച്ചെങ്കിലും സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ കേരളം. മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്ത് തോക്കുകൾ വാങ്ങാൻ കമാൻഡോ വിഭാഗത്തിനും പൊലിസിനും കൂടുതൽ ഫണ്ട് അനുവദിച്ച് സർക്കാർ ഉത്തരവായി. വയനാട് ജില്ലയിലേക്ക് മാത്രം 179 ഗ്ലോക്ക് 19 എക്‌സ് പിസ്റ്റളുകൾ വാങ്ങാനാണ് സർക്കാർ അനുമതി നൽകിയത്. മാവോയിസ്റ്റ് ബാധിത ജില്ലകളുടെ അടിസ്ഥാനവികസന പദ്ധതിയിലുൾപ്പെടുത്തിയാണ് വയനാട് പൊലിസിന് 25ഉം മാവോയിസ്റ്റുകൾക്കായി വനമേഖലയിൽ തിരച്ചിൽ നടത്തുന്ന സ്‌പെഷൽ ഓപറേഷൻ ഗ്രൂപ്പിന് (എസ്.ഒ.ജി) 150 ഉം പിസ്റ്റളുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ് അനുമതി നൽകിയത്. ഇതിനുപുറമെ പൊലിസിന്റെ ആധുനികവൽകരണ പദ്ധതിയിലുൾപ്പെടുത്തി നാല് പിസ്റ്റളുകൾ കൂടി വാങ്ങും. ഇതുസംബന്ധിച്ച് നേരത്തെ ഡി.ജി.പി സർക്കാരിന് കത്തയച്ചിരുന്നു. തുടർന്ന് കഴിഞ്ഞമാസം ചേർന്ന പർച്ചേഴ്‌സ് കമ്മിറ്റി യോഗം  ഡി.ജി.പിയുട ശുപാർശ പരിഗണിക്കുകയും സർക്കാർ അനുമതി നൽകുകയുമായിരുന്നു. 1,66,60,997 രൂപ ചെലവിലാണ് പിസ്റ്റളുകൾ വാങ്ങുന്നത്. ഒരു യൂനിറ്റിന് 78,879 രൂപയാണ്. ജി.എസ്.ടി നിരക്കും ബാധകമാകും. ചെന്നൈ ആമ്പട്ടൂർ, തിരുവെങ്കട നഗറിലെ കൗണ്ടർ നഗർ മെഷർ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ നിന്നാണ് പിസ്റ്റളുകൾ വാങ്ങുന്നത്.

കഴിഞ്ഞവർഷം വരെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായ വയനാട്, കണ്ണൂർ ജില്ലകളിൽ അടുത്തിടെയൊന്നും മാവോയിസ്റ്റുകളെ കണ്ടെത്തുകയോ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. തുടർന്ന് സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. എങ്കിലും മാവോയിസ്റ്റുകൾക്കായി കേരള വനമേഖലയിൽ നടത്തുന്ന തിരച്ചൽ തുടരണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് സുരക്ഷാ വർധിപ്പിച്ചത്. 
2013 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വനമേഖലകളിലും വനത്തിനോട് ചേർന്ന പ്രദേശങ്ങളിലുമായിരുന്നു മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നത്. തീവ്രവാദവിരുദ്ധ സേനയുമായുള്ള നിരന്തര ഏറ്റുമുട്ടലുകളിൽ പ്രവർത്തകർ കൊല്ലപ്പെട്ടതോടെ പല ദളങ്ങളിലും അംഗങ്ങൾ ഇല്ലാതായി. എന്നിട്ടും എസ്.ഒ.ജി കമാൻഡോകൾ പരിശോധന നടത്തുന്നുണ്ട്. കോഴിക്കോട്, കണ്ണൂർ, വയനാട്, പാലക്കാട്, മലപ്പുറം ക്യാംപുകളിൽ നിന്നാണ് എസ്.ഒ.ജി കമാൻഡോകൾ പരിശോധനക്കായി പോവുന്നത്. ഛത്തിസ്ഗഡ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ മാവോയിസ്റ്റുകൾക്കെതിരായ ഓപറേഷൻ തുടരുകയാണ്. ഈ സാഹചര്യത്തിൽ കേരളം ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ എത്താനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

അടുത്തുനിന്നുള്ള പോരാട്ടത്തിന് പിസ്റ്റളുകൾ 

മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ടാണ് ഫണ്ട് അനുവദിക്കുന്നതെങ്കിലും തീവ്രവാദ ആക്രമണം തടയുന്നതിനും ഭീകരരെ പിടികൂടുന്നതിനും കൂടിയാണ് എസ്.ഒ.ജിക്ക് ഗ്ലോക്ക് പിസ്റ്റളുകൾ വാങ്ങുന്നത്. പൊലിസ് ഉപയോഗിക്കുന്ന പിസ്റ്റളുകളേക്കാൾ ഭാരം കുറവും കൃത്യത ഉറപ്പുവരുത്തുന്നതുമാണ് ഗ്ലോക്ക് 19 എക്‌സ് (9-19 എം.എം) പിസ്റ്റളുകൾ. ക്ലോസ്ഡ് ക്വാർട്ടർ ബാറ്റിലിന് (അടുത്തുനിന്നുള്ള പോരാട്ടം) എ.കെ 47 പോലുള്ള തോക്കുകൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിൽ കമാൻഡോകൾക്ക് ഏറ്റവും ഉപകാരപ്രദം പിസ്റ്റളുകളാണ്. അതിനാലാണ് ഗ്ലോക്ക് പിസ്റ്റളുകൾ വാങ്ങാൻ തീരുമാനിച്ചത്.

The Kerala government has approved ₹1.66 crore for purchasing additional firearms to bolster security measures against the potential Maoist threat. This decision underscores the state's commitment to maintaining vigilance and preparedness in the face of left-wing extremism, ensuring the safety of its citizens and law enforcement personnel ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശാ സമരം നൂറാം ദിനത്തിലേക്ക്;  ഇന്ന് വൈകീട്ട് പന്തം കൊളുത്തി പ്രതിഷേധം

Kerala
  •  a day ago
No Image

ഗസ്സയിലെ ഹമദ് പ്രോസ്‌തെറ്റിക്‌സ് ആശുപത്രിക്കെതിരായ ഇസ്‌റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

19 കാരനായ അമ്മയുടെ കാമുകന്‍ രണ്ടരവയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി 

National
  •  a day ago
No Image

ബഹ്‌റൈന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്; സഹകരണം ശക്തിപ്പെടുത്താന്‍ ധാരണ

uae
  •  a day ago
No Image

കനത്തമഴ: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് നാല് ജില്ലകള്‍; കടലാക്രമണത്തിനും സാധ്യത

Kerala
  •  a day ago
No Image

തിരുവാങ്കുളത്തു നിന്നു കാണാതായ 3 വയസുള്ള കുട്ടിയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെടുത്തു

Kerala
  •  a day ago
No Image

അന്വേഷണത്തോട് സഹകരിക്കാതെയും കുറ്റം സമ്മതിക്കാതെയും ജ്യോതി മല്‍ഹോത്ര; ചെയ്ത വിഡിയോകളെല്ലാം പാക് നിര്‍ദേശപ്രകാരമെന്നും സൂചന | Pak Spy Jyoti Malhotra

latest
  •  a day ago
No Image

വീണ്ടും കാട്ടാനക്കലി; പാലക്കാട് എടത്തനാട്ടുകരയില്‍ കര്‍ഷകന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

വാടകയും ഉപജീവന സഹായവും ലഭിച്ചില്ല ഉപരോധ സമരവുമായി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ; പിന്നാലെ വാടക അക്കൗണ്ടുകളില്‍

Kerala
  •  a day ago
No Image

പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് സൂചന; തരൂരിന് കേന്ദ്രം ഉന്നതപദവി  വാഗ്ദാനം ചെയ്‌തെന്ന് അഭ്യൂഹം 

National
  •  a day ago