HOME
DETAILS

തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് ആറ്റിങ്ങൽ മോഡൽ; ഇരട്ടവോട്ടുകൾ കണ്ടെത്തി നിയമപോരാട്ടത്തിന് യു.ഡി.എഫ്

  
രാജു ശ്രീധ
May 19 2025 | 02:05 AM

UDF to Challenge Duplicate Votes in Court Cites Attingal Model Ahead of Elections


പത്തനംതിട്ട: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് ഇരട്ടവോട്ടുകൾ കണ്ടെത്തി നിയമപോരാട്ടത്തിന് യു.ഡി.എഫ്. ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍പ്പട്ടികയിലെ വലിയൊരു വിഭാഗം  ഇരട്ട വോട്ടുകൾ നീക്കം ചെയ്യിച്ച് രണ്ടുതവണയും വിജയം കൊയ്യാൻ നിലവിലെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന് സാധിച്ചിരുന്നു. 

സാധാരണ വോട്ടർപ്പട്ടികയിലെ ഇരട്ട വോട്ടുകളിൽ സ്ഥാനാർഥികൾ ആക്ഷേപം ഉന്നയിക്കാറുണ്ടെങ്കിലും തുടർനടപടികൾ കൈക്കൊള്ളാൻ പല കാരണങ്ങൾ കൊണ്ടും കഴിയാറില്ല. എന്നാൽ, അറ്റിങ്ങൽ മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന അടൂർ പ്രകാശ് ഇരട്ട വോട്ടുകൾ കണ്ടെത്തി നിയമപോരാട്ടം നടത്തിയിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിലെ ഓരോ നിയമസഭാ മണ്ഡലത്തിലും100 ഇരട്ടവോട്ട് വീതം കണ്ടെത്തിയിരുന്നു. അടൂര്‍ പ്രകാശ് നല്‍കിയ ഇരട്ട വോട്ട് പരാതി ആദ്യം കലക്ടര്‍ തള്ളിയിരുന്നു. തുടര്‍ന്ന് ചീഫ് ഇലക്ഷന്‍ ഏജന്റ് ഹൈക്കോടതിയെ സമീപിച്ചിക്കുകയായിരുന്നു. അന്തിമ വോട്ടര്‍പ്പട്ടികയില്‍ 1.61 ലക്ഷം ഇരട്ടവോട്ടുകളുണ്ടെന്നാണ് ഹരജിയില്‍ പറഞ്ഞത്. വോട്ടർപ്പട്ടിക തയാറാക്കുന്നതിന്റെയും അന്തിമമാക്കുന്നതിന്റെയും ചുമതല തെരഞ്ഞെടുപ്പ് കമ്മിഷനാണെങ്കിലും ഈ ജോലികള്‍ നിര്‍വഹിക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. പട്ടിക തയാറാക്കുന്നതിന്റെ ഓരോ ഘട്ടത്തിലും അവരുടെ രാഷ്ട്രീയചായ് വ് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 

ഒരു ബൂത്തിൽ തന്നെ നൂറുകണക്കിന് ഇരട്ടവോട്ടുകളായിരുന്നു ആറ്റിങ്ങൽ മണ്ഡലത്തിൽ കണ്ടെത്തിയിരുന്നത്. 2019ൽ സമാനമായ പരാതി ഉന്നയിച്ചെങ്കിലും നടപടിയെടുക്കുന്നതിൽ അലംഭാവമുണ്ടായി. 2019ൽ 1,12,000 ഇരട്ട വോട്ടുകളാണ് ഉണ്ടായിരുന്നതെങ്കിൽ 2024 ൽ 1,64,006 ആണെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടിയിരുന്നു. ആകെ വോട്ടർമാരുടെ 8.32 ശതമാനം വ്യാജ വോട്ടുകളാണെന്നായിരുന്നു അടൂർ പ്രകാശിന്റെ വാദം. ഇടതുമുന്നണി കുത്തകയാക്കി വച്ചിരുന്ന മണ്ഡലത്തിൽ  അട്ടിമറി വിജയങ്ങൾ നേടിയ അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനറായപ്പോൾ കോൺഗ്രസ് നേതൃത്വം അദ്ദേഹത്തിൻ്റെ ആറ്റിങ്ങലിലെ പോരാട്ടവീര്യം എടുത്തുപറയുകയും ചെയ്തു. ഈ വർഷം ഒടുവിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അടുത്തവർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടർപ്പട്ടികയിലെ ഇരട്ട വോട്ടുകളിൽ നിയമപോരാട്ടത്തിന് കളമൊരുങ്ങും. താഴേത്തട്ടുമുതൽ വോട്ടർപ്പട്ടികകളിൽ ആഴത്തിലുള്ള പഠനത്തിനാണ് യു.ഡി.എഫ് ശ്രദ്ധചെലുത്തുക.

The UDF plans to legally challenge the presence of duplicate votes, referencing the "Attingal Model" amid upcoming elections. This move highlights concerns over electoral integrity and the party's efforts to ensure fair polls. The issue of double voting has sparked controversy, with the UDF vowing to take the matter to court to address potential irregularities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്20-05-2025

PSC/UPSC
  •  10 hours ago
No Image

റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  11 hours ago
No Image

രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്

Kerala
  •  12 hours ago
No Image

വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്‌വി

National
  •  12 hours ago
No Image

മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ

National
  •  12 hours ago
No Image

അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെ‍ഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്

uae
  •  12 hours ago
No Image

ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍

National
  •  12 hours ago
No Image

അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം

National
  •  13 hours ago
No Image

ന്യൂസിലാന്റിലെ കുട്ടികളുടെ വകുപ്പിൽ നിന്ന് 10 കോടി തട്ടിയ ഇന്ത്യൻ ദമ്പതികൾ പിടിയിൽ; ഭാര്യക്ക് 3 വർഷം തടവ്

International
  •  14 hours ago
No Image

സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ

uae
  •  14 hours ago