HOME
DETAILS

വേനല്‍ച്ചൂട്: തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം നിര്‍ബന്ധമാക്കി ഒമാന്‍; ഉച്ചയ്ക്ക് 12:30 മുതല്‍ 3:30 വരെ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് നിരോധിച്ചു

  
May 19 2025 | 04:05 AM

Oman Implements Mandatory Midday Break for Workers During Peak Summer Heat

ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ഉച്ചയ്ക്ക് 12:30 മുതല്‍ 3:30 വരെ തുറസായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നത് നിരോധിച്ചു കൊണ്ട് ഒമാനിലെ തൊഴില്‍ മന്ത്രാലയം ഉത്തരവിട്ടു. തീവ്രമായ ചൂടില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ ആരോഗ്യപരമായ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കാനാണ് ഈ നടപടി.

ഒമാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, 'ഒക്കുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് റെഗുലേഷന്‍സ്' ലെ ആര്‍ട്ടിക്കിള്‍ (16), ക്ലോസ് (2) പ്രകാരമാണ് ഈ നിയമം ബാധകമാകുക. നിര്‍മ്മാണ സ്ഥലങ്ങള്‍, തുറന്ന പ്രദേശങ്ങള്‍ തുടങ്ങിയ ഉയര്‍ന്ന താപനിലയിലുള്ള ജോലിസ്ഥലങ്ങളില്‍ ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചൂടുകാലത്തെ സമ്മര്‍ദ്ദത്തെക്കുറിച്ചും ഉച്ചസമയത്തെ ജോലി തടസ്സം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനായി മന്ത്രാലയം ഒരു സുരക്ഷിത വേനല്‍ക്കാല കാമ്പെയ്‌നും ആരംഭിച്ചു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വകാര്യമേഖല കമ്പനികള്‍ ഈ നിയമം പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒമാന്‍ തൊഴില്‍ മന്ത്രാലയം 'സുരക്ഷിത വേനല്‍ക്കാലം' എന്ന പേരില്‍ ഒരു കാമ്പെയ്ന്‍ ആരംഭിച്ചു. തീവ്രമായ ചൂട് കാരണമുണ്ടാുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്താനും ഉച്ചയ്ക്കുള്ള ജോലിനിരോധനം പാലിക്കാന്‍ പ്രാദേശിക കമ്പനികളെ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ കാമ്പയിന്‍ ലക്ഷ്യമിടുന്നത്. 

താപനില റെക്കോര്‍ഡ് ഉയരത്തില്‍

ഖുറായത്തില്‍ താപനില 48.6°C രേഖപ്പെടുത്തി.

അല്‍ അഷ്‌കരയില്‍ താപനില 47.2°C രേഖപ്പെടുത്തി.

സൂറും അവാബിയും യഥാക്രമം 46.4°C ഉം 45.6°C ഉം രേഖപ്പെടുത്തി.

വടക്കന്‍ & തെക്കന്‍ ബാത്തിന, ദാഹിറ, വടക്കന്‍ ഷര്‍ഖിയ, അല്‍ വുസ്ത മേഖലകളില്‍ താപനില വര്‍ധിക്കുമെന്ന് ഒമാന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Oman's Ministry of Labour has enforced a mandatory midday break prohibiting outdoor work between 12:30 PM and 3:30 PM from June to August. The ban aims to protect workers from extreme heat exposure, with temperatures already hitting 48.6°C in some regions. Authorities have launched the "Safe Summer" campaign to ensure compliance and raise heatstroke awareness. Private companies must adhere to the rule, as meteorologists warn of rising temperatures in northern and central regions.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാം നശിക്കുന്നതിന് മുമ്പ് ആണവ കരാറിൽ ഒപ്പിടുന്നതാണ് നല്ലത്: ഇറാന് നേരെ ട്രംപിന്റെ ഭീഷണി  

International
  •  5 days ago
No Image

പീരുമേട്ടില്‍ കാട്ടാന ആക്രമണം; ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ബൗളിംഗ് മാത്രമല്ല, ബാറ്റിങ്ങും വേറെ ലെവൽ; 21 വർഷത്തെ റെക്കോർഡ് തകർത്ത് സ്റ്റാർക്കിന്റെ കുതിപ്പ് 

Cricket
  •  5 days ago
No Image

അതിതീവ്ര മഴ, റെഡ് അലർട്; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  5 days ago
No Image

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ഇസ്റഈലിന്റെ വ്യോമാക്രമണം; മണ്ടത്തരമായ നടപടിയെന്ന് ഇറാൻ; അപലപിച്ച് സഊദിയും ഖത്തറും

International
  •  5 days ago
No Image

ഇന്ത്യയൊന്നും ചിത്രത്തിൽ പോലുമില്ല! ഏകദിന ക്രിക്കറ്റിൽ ചരിത്രം രചിച്ച് നെതർലാൻഡ്‌സ്

Cricket
  •  5 days ago
No Image

വസന്ത ഉത്സവം' ശ്രദ്ധയാകർഷിച്ചു

uae
  •  5 days ago
No Image

അമേരിക്കയിൽ സിക്സർ മഴ; സാക്ഷാൽ ഗെയ്‌ലിനെ വീഴ്ത്തി ലോകത്തിൽ ഒന്നാമനായി കിവീസ് താരം 

Cricket
  •  5 days ago
No Image

സാങ്കേതിക തകരാർ: പത്താൻ കോട്ടിൽ വ്യോമസേന ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിം​ഗ്

National
  •  5 days ago
No Image

യുഎഇയിൽ ഈ മേഖലയിലാണോ ജോലി? കരുതിയിരുന്നോളു, നിങ്ങൾക്കുള്ള പണി വരുന്നുണ്ട്

uae
  •  5 days ago