HOME
DETAILS

ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടം; വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗങ്ങളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം; ഏഴ് സംഘങ്ങളിലായി 59 പ്രതിനിധികള്‍

  
May 19 2025 | 02:05 AM

Indias Fight Against Terrorism Centre Releases Names of 59-Member Delegation Visiting 7 Countries

ന്യൂഡല്‍ഹി: ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെയും ഓപറേഷന്‍ സിന്ദൂറിനെയും കുറിച്ച് വിശദീകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത് ഏഴ് സംഘങ്ങളിലായി 59 അംഗ പ്രതിനിധികളെ. വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗങ്ങളുടെ മുഴുവന്‍ പേരുകളും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. എന്‍.ഡി.എയുടെ ഭാഗമായ 31 പേരും പ്രതിപക്ഷത്തെ 20 പേരും ഉള്‍പ്പെടുന്നതാണ് 59 അംഗ പ്രതിനിധിസംഘം.

ബി.ജെ.പി എം.പിമാരായ ബൈജയന്ത് ജയ് പാണ്ഡ, രവിശങ്കര്‍ പ്രസാദ്, കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂര്‍, ജെ.ഡി.യുവിന്റെ സഞ്ജയ് ഝാ, ശിവസേനയുടെ ശ്രീകാന്ത് ഷിന്‍ഡെ, ഡി.എം.കെയുടെ കനിമൊഴി, എന്‍.സി.പി (ശരദ് പവാര്‍) നേതാവ് സുപ്രിയ സുലെ എന്നിവാണ് വിവിധ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 

32 രാജ്യങ്ങളും ബ്രസല്‍സിലെ (ബെല്‍ജിയം) യൂറോപ്യന്‍ യൂനിയന്‍ ആസ്ഥാനവും സംഘം സന്ദര്‍ശിക്കും. ഈ മാസം 23 മുതലാണ് സന്ദര്‍ശനം.

ഗ്രൂപ്പ്: 1
ബൈജയന്ത് പാണ്ഡ്യ, നിഷികാന്ത് ദുബെ, ഫാങ്‌നോന്‍ കൊന്യാക്, രേഖ ശര്‍മ (ബി.ജെ.പി), അസദുദ്ദീന്‍ ഉവൈസി (മജ്‌ലിസ്), സത്‌നം സിങ് സന്ധു, ഗുലാം നബി ആസാദ് (മുന്‍ കേന്ദ്രമന്ത്രി), ഹര്‍ഷ് ശ്രിംഗ്‌ല.
സന്ദർശിക്കുന്ന രാജ്യങ്ങള്‍: സഊദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍, അല്‍ജീരിയ.

ഗ്രൂപ്പ്: 2
രവിശങ്കര്‍ പ്രസാദ്, ദഗ്ഗുബതി പുരന്ദേശ്വരി, സമിക് ഭട്ടാചാര, ഗുലാം അലി ഖതാന (നാലു പേരും ബി.ജെ.പി), പ്രിയങ്ക ചതുര്‍വേദി (ഉദ്ധവ് പക്ഷ ശിവസേന), അമര്‍ സിങ് (കോണ്‍ഗ്രസ്), എം.ജെ അക്ബര്‍ (മുന്‍ അംബാസഡര്‍), പങ്കജ് സരണ്‍.
രാജ്യങ്ങള്‍: ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, യൂറോപ്യന്‍ യൂനിയന്‍, ഇറ്റലി, ഡെന്‍മാര്‍ക്ക്.

ഗ്രൂപ്പ്: 3
സഞ്ജയ് കുമാര്‍ ഝാ (ജെ.ഡി.യു), അപരാജിത സാരങ്, ബ്രിജ് ലാല്‍, പ്രദാന്‍ ബറുവ, ഹേമാംഗ് ജോഷി (എല്ലാവരും ബി.ജെ.പി), യൂസുഫ് പത്താന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), ജോണ്‍ ബ്രിട്ടാസ് (സി.പി.എം), സല്‍മാന്‍ ഖുര്‍ഷിദ് (കോണ്‍ഗ്രസ്), മോഹന്‍ കുമാര്‍ (നയതന്ത്രജ്ഞന്‍).
രാജ്യങ്ങള്‍: ഇന്തൊനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍ 

ഗ്രൂപ്പ്: 4
ശ്രീകാന്ത് ഷിന്‍ഡെ (ശിവസേന), ബന്‍സുരി സ്വരാജ്, അതുല്‍ ഗാര്‍ഗ്, മനന്‍ കുമാര്‍ മിശ്ര, എസ്.എസ് അലുവാലിയ (എല്ലാവരും ബി.ജെ.പി), ഇ.ടി മുഹമ്മദ് ബഷീര്‍ (മുസ്‍ലിം ലീഗ്), സസ്മിത് പത്ര (ബി.ജെ.ഡി), സുജന്‍ ചിനോയ് (പ്രതിരോധ വിദഗ്ധന്‍).
രാജ്യങ്ങള്‍: യു.എ.ഇ, ലൈബീരിയ, കോംഗോ, സെയ്‌റ ലിയോണ്‍. 

ഗ്രൂപ്പ്: 5
ഡോ. ശശി തരൂര്‍ (കോണ്‍ഗ്രസ്), ശാംഭവി (എല്‍.ജെ.പി), സര്‍ഫറാസ് അഹമ്മദ് (ജെ.എം.എം), ജി.എം ഹരീഷ് ബാലയോഗി (ടി.ഡി.പി), ശശാങ്ക് മണി ത്രിപാഠി, ഭുവനേശ്വര്‍ സിങ് കലിത, മിലിന്ദ് മുരളി ദേവ്‌റ, അംബാരന്‍ തേജ (എല്ലാവരും ബി.ജെ.പി).
രാജ്യങ്ങള്‍: യു.എസ്, പനാമ, ഗയാന, ബ്രസീല്‍, കൊളംബിയ. 

ഗ്രൂപ്പ്: 6
കനിമൊഴി (ഡി.എം.കെ), രാജീവ് റായ് (എസ്.പി), മിയാന്‍ അല്‍താഫ് അഹമ്മദ് (നാഷണല്‍ കോണ്‍ഫറന്‍സ്), ബ്രിജേഷ് ചൗട്ട (ബി.ജെ.പി), പ്രേംചന്ദ് ഗുപ്ത (ആര്‍.ജെ.ഡി), അശോക് കുമാര്‍ മിത്തല്‍ (എ.എ.പി), മഞ്ജീവ് എസ്.പുരി (നയതന്ത്രജ്ഞന്‍), അഷ്‌റഫ് ജാവ് (നയതന്ത്രജ്ഞന്‍).
രാജ്യങ്ങള്‍: സ്‌പെയിന്‍, ഗ്രീസ്, സ്ലോവേനിയ, ലാത്വിയ, റഷ്യ.

ഗ്രൂപ്പ്: 7
സുപ്രിയ സുലെ (ശരത് പവാര്‍ വിഭാഗം എന്‍.സി.പി), രാജീവ് പ്രതാപ് റൂഡി, അനുരാഗ് സിങ് ഠാക്കൂര്‍, വി.മുരളീധരന്‍ (എല്ലാവരും ബി.ജെ.പി), വിക്രംജീത് സിങ് സാഹ്‌നി (എ.എ.പി), മനീഷ് തിവാരി (കോണ്‍ഗ്രസ്), ലവു ശ്രീകൃഷ്ണ ദേവരായലു (ടി.ഡി.പി), ആനന്ദ് ശര്‍മ (കോണ്‍ഗ്രസ്), സയ്യിദ് അക്ബറുദ്ദീന്‍ (നയതന്ത്രജ്ഞന്‍).
രാജ്യങ്ങള്‍: ഈജിപ്ത്, ഖത്തര്‍, എത്യോപ്യ, ദക്ഷിണാഫ്രിക്ക

The Indian government has announced a 59-member delegation, divided into seven teams, to visit various countries as part of its efforts to combat terrorism. The delegation aims to foster international cooperation and share best practices in counter-terrorism, reflecting India’s commitment to addressing global security challenges.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനില്‍ നിന്ന് ആശ്വാസത്തോടെ നാട്ടിലെത്തി ആദ്യമലയാളി യുവതി ഫാദില; ഇന്ന് 600 പേര്‍ കൂടെ ഇന്ത്യയിലെത്തും

Kerala
  •  a day ago
No Image

'ഇസ്‌റാഈലിനെ സൈനികമായി സഹായിക്കുന്ന ഏതൊരു രാജ്യത്തെയും ഉന്നമിടും'; ഇറാന്‍ സൈന്യം

International
  •  a day ago
No Image

കെപിസിസി രാഷ്ട്രീയകാര്യ സമിതി 27ന്; പുനസംഘടന, ശശി തരൂര്‍, അന്‍വര്‍ വിഷയങ്ങള്‍ ചര്‍ച്ചയാവും

Kerala
  •  a day ago
No Image

പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി ലഭിച്ച നാടന്‍ ബോംബ് എറിഞ്ഞുപൊട്ടിച്ചു; യുവാവ് അറസ്റ്റില്‍

National
  •  a day ago
No Image

പത്തനംതിട്ടയില്‍ കാര്‍വാഷിങ് സെന്ററില്‍ തീപിടിത്തം; സ്ഥാപനവും മൂന്നു കാറുകളും കത്തി നശിച്ചു

Kerala
  •  a day ago
No Image

കോഴിക്കോട് ആയഞ്ചേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി റാദിന്‍ ഹംദാനെ കാണാനില്ലെന്നു പരാതി

Kerala
  •  a day ago
No Image

അ​ഹമ്മദാബാദ് വിമാനദുരന്തം; 318 ശരീരഭാഗങ്ങളും 100 മൊബൈൽ ഫോണുകളും കണ്ടെടുത്തു

National
  •  a day ago
No Image

റേഷൻ കടകളിൽ മണ്ണെണ്ണയെത്തിയില്ല; മന്ത്രിയുടെ വാക്ക് പാഴായി

Kerala
  •  a day ago
No Image

വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ വെട്ടിക്കുറച്ച് റെയിൽവേ; ഇനി സീറ്റുകളുടെ 25 ശതമാനം മാത്രം

National
  •  a day ago
No Image

പോളിങ് ബൂത്തിലെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിടില്ല; വോട്ടർമാരുടെ സ്വകാര്യതയെ ബാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  a day ago