HOME
DETAILS

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക 18 ശതമാനത്തിലെത്തി. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അനുവദിച്ചത് മൂന്നുഗഡു ക്ഷാമബത്ത മാത്രം; ജീവനക്കാര്‍ക്ക് നഷ്ടം മുക്കാല്‍ ലക്ഷം മുതല്‍ അഞ്ചര ലക്ഷം വരെ

  
ഗിരീഷ് കെ. നായർ
May 19, 2025 | 1:58 AM

State Government Employees DA Arrears Reach 18 Significant Losses Reported

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക 18 ശതമാനത്തിലെത്തി. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം മൂന്നുഗഡു ക്ഷാമബത്ത മാത്രമാണ് അനുവദിച്ചത്. 

ധനവകുപ്പ് നേരത്തെ അനുവദിച്ച മൂന്ന് ഗഡു ക്ഷാമബത്ത 2021 ജനുവരിയിലെയും ജൂലൈയിലെയും 2022 ജനുവരിയിലെയുമാണ്. എന്നാൽ, കുടിശ്ശിക നൽകാതിരുന്നതോടെ ആകെ 117 മാസത്തെ ക്ഷാമബത്തയാണ് നഷ്ടമായത്. ഇതുമൂലം ജീവനക്കാർക്ക് ഏതാണ്ട് മുക്കാൽ ലക്ഷം മുതൽ അഞ്ചര ലക്ഷം വരെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് സർവിസ് സംഘടനകൾ വിശദീകരിക്കുന്നത്.
മുൻകാലങ്ങളിൽ ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ കുടിശ്ശിക പി.എഫ് അക്കൗണ്ടിൽ ലയിപ്പിക്കുന്ന പതിവ് തുടർന്നുവന്നിരുന്നു. പുതിയ ധനമന്ത്രിയുടെ വരവോടെ കുടിശ്ശിക ക്ഷാമബത്ത ഐ.എ.എസ്-ഐ.പി.എസ്- ജൂഡീഷ്യൽ ഓഫിസർമാർക്ക് മാത്രം നൽകി വരുന്നതായും ആരോപണമുണ്ട്.

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാർച്ചിൽ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കരിദിനമാചരിച്ചിരുന്നു. കൂടുതൽ സമരപരിപാടികളിലേക്ക് കടക്കാനുള്ള ആലോചനയിലാണ് വിവിധ സംഘടനകൾ.

കൃത്യമായി ക്ഷാമബത്ത നൽകാതിരിക്കുകയും കുടിശ്ശിക നിഷേധിക്കുകയും ചെയ്യുന്നതുവഴി വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്ന് വിവിധ സർക്കാർ അനുകൂല സംഘടനകൾ പ്രതികരിച്ചിരുന്നു.
വിലക്കയറ്റത്തിന് അനുസൃതമായി കേന്ദ്രസർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതിന് ആനുപാതികമായിട്ടാണ് സംസ്ഥാനത്തും നൽകിയിരുന്നത്. എന്നാൽ, സമയബന്ധിതമായി ലഭ്യമാക്കേണ്ട ക്ഷാമബത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ തടഞ്ഞുവയ്ക്കുന്നത് പതിവാക്കി. ഇങ്ങനെ ക്ഷാമബത്ത തടഞ്ഞുവയ്ക്കുകയും അനുവദിക്കുന്ന സമയത്ത് കുടിശ്ശിക നിഷേധിക്കുന്നതുമായ രീതിയ്‌ക്കെതിരേയാണ് സംഘടനകൾ പ്രതിഷേധിക്കുന്നത്.

The DA arrears for state government employees have reached 18%, resulting in significant financial losses for employees. Since the current government took office, only three DA installments have been approved, leaving employees with losses ranging from ₹750,000 to ₹550,000. This has led to growing discontent among government staff.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്തുകൊണ്ട് തോറ്റു; ലളിതമല്ല ഉത്തരങ്ങൾ; പണിവന്നത് പാളയത്തിൽ നിന്നോ?

Kerala
  •  17 days ago
No Image

228 റൺസ് മുംബൈക്ക് മുന്നിൽ ഒന്നുമല്ല! പൂരന്റെ പോരാട്ടം പാഴായി; ഐ.പി.എല്ലിൽ വീണ്ടും നീലപ്പടയുടെ ഉയിർത്തെഴുന്നേൽപ്പ്

Cricket
  •  17 days ago
No Image

തമിഴകത്ത് 'ദളപതി' തരംഗം; സർക്കാരുണ്ടാക്കാൻ വിജയിന്റെ ചടുലനീക്കം; സി.പി.എമ്മുമായി ചർച്ച, രാഹുലിന്റെ അഭിനന്ദനം!

National
  •  17 days ago
No Image

പ്രതീക്ഷകൾ അസ്ഥാനത്തായി; ബി.ജെ.പി സഖ്യം ട്വൻ്റി-20ക്ക് തിരിച്ചടിയായി; കുന്നത്തുനാട്ടിലും അടിതെറ്റി സാബു എം. ജേക്കബ്

Kerala
  •  17 days ago
No Image

തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്; ഇറാന്റെ മിസൈൽ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് യുഎഇ

uae
  •  17 days ago
No Image

പശ്ചിമ ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറി; ഭബാനിപുരിൽ മമതയ്ക്ക് തോൽവി

National
  •  17 days ago
No Image

ഫുജൈറയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; വ്യവസായ മേഖലയിലെ തീപിടുത്തത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരുക്ക്

uae
  •  17 days ago
No Image

'എന്റെ കഴിവിനും അപ്പുറം അധ്വാനിച്ചു, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ അഞ്ച് വർഷം ഭരിച്ചത്'; പരാജയത്തിൽ വൈകാരിക കുറിപ്പുമായി സ്റ്റാലിൻ

National
  •  17 days ago
No Image

തോൽവി അംഗീകരിക്കുന്നു, ബിജെപി മൂന്ന് സീറ്റുകളിൽ വിജയിച്ചത് അതീവ ഗൗരവമുള്ള കാര്യം; തിരുത്തൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

Kerala
  •  17 days ago
No Image

സാമ്പത്തിക രംഗത്ത് വൻ കുതിപ്പിനൊരുങ്ങി യുഎഇ; യുഎസുമായുള്ള കറൻസി കൈമാറ്റ കരാറിനെ സംബന്ധിച്ച ചർച്ചകൾ സജീവം

uae
  •  17 days ago