
മുസ്ലിംകളുടെ ആശങ്കകള്‍ വസ്തുതാപരം; വഖ്ഫ് നിയമഭേദഗതി ചോദ്യം ചെയ്ത് കേരളം സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ വഖ്ഫ് നിയമഭേദഗതി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. വഖ്ഫ് നിയമ ഭേദഗതിക്കെതിരേ മുസ്ലിംകള് ഉന്നയിച്ച ആശങ്കകള്‍ വസ്തുതാപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. വഖ്ഫ് നിയമഭേദഗതിക്കെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയടക്കമുള്ള സംഘടനകള്‍ നല്കിയ ഹരജിയ്ക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ ഹരജി നല്‍കിയിരിക്കുന്നത്. 2025ലെ ഭേദഗതി മാതൃ നിയമമായ 1995ലെ വഖഫ് നിയമത്തിന്റെ പരിധിയില്‍ നിന്ന് വ്യതിചലിക്കുന്നതാണെന്ന് ഹരജിയില്‍ പറയുന്നു.
ഈ ഭേദഗതി വഖ്ഫ് സ്വത്തുക്കളുടെ സ്വഭാവം മാറ്റുകയും ഭരണഘടന പ്രകാരമുള്ള അവരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുമെന്ന് മുസ്ലിംകള്ക്ക് ആശങ്കയുണ്ട്. ഈ ആശങ്ക വസ്തുതാപരമാണ്. ഭേദഗതി നിയമത്തിലെ പല വ്യവസ്ഥകളും അങ്ങേയറ്റം അന്യായവും അവയുടെ ഭരണഘടനാ സാധുത സംശയാസ്പദവുമാണ്.
ഒരിക്കല്‍ വഖ്ഫ് ചെയ്തത് എപ്പോഴും വഖ്ഫാണ് എന്നത് ഒരു സ്ഥിരമായ തത്വമാണ്. വഖ്ഫ് മാതൃനിയമത്തിന്റെ പരിധിയില്‍ നിന്ന് അത് എടുത്തു മാറ്റുന്നതിനെ അനുവദിക്കാനാവില്ല. നിലവിലെ ഭേദഗതി പ്രകാരം, ഒരു വഖ്ഫ് സൃഷ്ടിക്കുന്നതിന് ഒരു വ്യക്തി കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും താന്‍ ഇസ്!ലാം ആചരിക്കുന്നുവെന്ന് കാണിക്കണം. ഒരു വ്യക്തി ഇസ്!ലാം ആചരിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ സംസ്ഥാനത്തിനും അതിന്റെ അധികാരികള്‍ക്കും സാധ്യമല്ല. ഭേദഗതി, സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിയമനിര്‍മാണ അധികാരമുള്ള നിരവധി വിഷയങ്ങളില്‍ കടന്നുകയറ്റം നടത്തുന്നു.
വഖ്ഫ് ബോര്‍ഡുകളില്‍ മുസ്ലിംകള് അല്ലാത്ത അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിന് പിന്നില്‍ യാതൊരു യുക്തിയുമില്ല. മുസ്!ലിംകളല്ലാത്തവരെ ഇങ്ങനെ ഉള്‍പ്പെടുത്തുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 25, 26 എന്നിവയുടെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു. കേസ് നാളെ ചീഫ് ജസ്റ്റിസ് ബി.ആര് ഗവായി, ജസ്റ്റിസ് എ.ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവാങ്കുളത്ത് മുന്നുവയസുകാരിയെ കാണാതായ സംഭവം; മൊഴി മാറ്റിപ്പറഞ്ഞ് അമ്മ; മൂഴിക്കുളം പുഴയിലും തിരച്ചില്‍
Kerala
• 4 hours ago
ആലുവയില്‍ മൂന്നുവയസുകാരിയെ കാണാതായതായി പരാതി
Kerala
• 5 hours ago
ഷമി ബിജെപിയിലേക്കെന്ന് അഭ്യൂഹം; താരവുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട് യോഗി ആദിത്യനാഥ്
National
• 5 hours ago
ഖത്തറില്‍ രണ്ട് പൊതു അവധികള്‍ക്കിടയിലെ പ്രവൃത്തി ദിനം ഇനി മുതല്‍ അവധി
qatar
• 6 hours ago
“ഇന്ത്യ ഒരു ധര്‍മശാലയല്ല, 140 കോടി ജനങ്ങളുമായി ബുദ്ധിമുട്ടുകയാണ്”; സുപ്രീംകോടതി ശ്രീലങ്കന്‍ അഭയാര്‍ഥിയുടെ ഹര്‍ജി തള്ളി
National
• 7 hours ago
1,000 ഫലസ്തീന് തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി ഹജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കി സഊദി അറേബ്യ
Saudi-arabia
• 7 hours ago
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; അറബിക്കടലിൽ ന്യൂനമർദ്ദം, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 7 hours ago
ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 20% വര്‍ധനവ്; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും കുതിപ്പ്
uae
• 7 hours ago
'ഇത് വെറുമൊരു യാത്രയല്ല, ഓര്‍മകളുടെ യാത്ര'; പാകിസ്ഥാനായി ചാരപ്രവര്‍ത്തി നടത്തിയതിന് അറസ്റ്റിലായ ജ്യോതി കേരളത്തിലുമെത്തി
National
• 8 hours ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശം: എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി
National
• 8 hours ago
ഖത്തർ എക്കണോമിക് ഫോറത്തിന് നാളെ ദോഹയില്‍ തുടക്കം
qatar
• 9 hours ago
ഖോര്‍ഫക്കാനിലെ അല്‍ സുബാറ ബീച്ചില്‍ എണ്ണ ചോര്‍ച്ചയെ തുടര്‍ന്ന് നീന്തല്‍ സൗകര്യം താല്‍ക്കാലികമായി നിര്‍ത്തിവച്ചു
uae
• 9 hours ago
ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്
Kerala
• 9 hours ago
തുര്‍ക്കിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; ബേക്കറി ഉൽപ്പന്നങ്ങൾക്കും ഇന്ത്യയിൽ നിന്ന് ബഹിഷ്ക്കരണം
International
• 9 hours ago
ലോകത്തെ ഞെട്ടിക്കാന്‍ യുഎഇ; ലോകത്തിലെ ആദ്യ എഐ നഗരം അബൂദബിയില്‍
uae
• 10 hours ago
കോഴിക്കോട് തീപിടിത്തം: ടെക്സ്റ്റൈൽസ് ഉടമയും മുൻ പങ്കാളിയും തമ്മിലുള്ള തർക്കത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു
Kerala
• 10 hours ago
മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്കി സുപ്രിംകോടതി
Kerala
• 10 hours ago
മക്ക റൂട്ട് പദ്ധതി; ഇതുവരെ പ്രയോജനം ലഭിച്ചത് ഒരു ദശലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്കെന്ന് സഊദി ആഭ്യന്തര മന്ത്രാലയം
Saudi-arabia
• 11 hours ago
ദുബൈയിലെ പുതിയ പ്രതിമാസ പാര്‍ക്കിംഗ് സബ്സ്ക്രിപ്ഷന് പ്രഖ്യാപിച്ച് പാര്ക്കിന്
uae
• 9 hours ago
കുവൈത്തില്‍ കാമുകിയെ ബലാത്സംഗം ചെയ്തുകൊന്ന സ്വദേശി പൗരന് വധശിക്ഷ
Kuwait
• 10 hours ago
140 അതിഥികൾ, രണ്ട് മീറ്റർ നീളമുള്ള ബിൽ, ചെലവ് വെറും 2.5 ലക്ഷം രൂപ; ദമ്പതികളുടെ ലളിതവിവാഹം കൗതുകമാകുന്നു
International
• 10 hours ago