HOME
DETAILS

വിവിധ ജില്ലകളില്‍ മഴ 'തുടരും'; ഇന്ന് രണ്ടിടത്ത് യെല്ലോ അലര്‍ട്ട്

  
Web Desk
May 22 2025 | 01:05 AM

yellow alert in 2 districts latest weather report in kerala

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഒറ്റപ്പെട്ട മഴ ഇന്നും തുടരും. നിലവില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 22/05/2025 (ഇന്ന്) ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ പ്രത്യേക മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. എങ്കിലും വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ മഴയ്ക്കും, കാറ്റിനും സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

അടുത്ത മൂന്ന്- നാല് ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലാവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ന്യൂനമര്‍ദ്ദം, മഴ കനക്കും

മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാടഗോവ തീരത്തിന് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു.അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യുനമര്‍ദ്ദമായും തുടര്‍ന്ന് വടക്കോട്ടു നീങ്ങി തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .

കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത . മെയ് 21 ,23 ,24 തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. 

rain-al.jpg

മത്സ്യത്തൊഴിലാളി മുന്നറിയിപ്പ് (പുതുക്കിയത്)

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രതാ നിര്‍ദേശം (പുതുക്കിയത്)

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് 23/05/2025 ന് രാത്രി 08.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കന്യാകുമാരി തീരത്ത് 23/05/2025 ന് രാത്രി 08.30 വരെ 1.0 മുതല്‍ 1.1 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീയിൽ കേരളത്തിന് ഒളിച്ചുകളി; തമിഴ്‌നാട് ഒറ്റയ്ക്ക് സുപ്രിംകോടതിയിൽ 

National
  •  3 hours ago
No Image

വാദങ്ങളും മറുവാദങ്ങളും അവസാനിക്കാതെ വെളുത്തകടവ് മസ്ജിദ്

Kerala
  •  3 hours ago
No Image

UAE Weather Updates: ഹുമിഡിറ്റി കൂടും, മൂടല്‍മഞ്ഞിനും സാധ്യത; യുഎഇയിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ ഇങ്ങനെ

latest
  •  3 hours ago
No Image

മൂന്നര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന സംഭവം; കുട്ടി ശാരീരിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  3 hours ago
No Image

ജ്യോതി മല്‍ഹോത്രയുടെ ചാറ്റുകള്‍ പുറത്ത്, ഇന്ത്യയിലെ ബ്ലാക്ക് ഔട്ടിനെ കുറിച്ചുള്ള വിവരങ്ങളും ഐഎസ്‌ഐക്ക് കൈമാറി; പാക് പൗരനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു

National
  •  4 hours ago
No Image

ബംഗ്ലാദേശികള്‍ എന്നാരോപിച്ച് ഗുജറാത്തിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ ബുള്‍ഡോസര്‍ രാജ്; 8500 ചെറുതും വലുതുമായ വീടുകള്‍ പൊളിച്ചു

National
  •  4 hours ago
No Image

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി

Kerala
  •  12 hours ago
No Image

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

Kerala
  •  12 hours ago
No Image

കൽപറ്റയിൽ യുവാവിന് നേരെ പൊലീസ് ബലപ്രയോഗം; ഫോണിൽ സംസാരിച്ചതിനെ തുടർന്ന് തർക്കം,വാഹനവും യുവാവിനെയും,കസ്റ്റഡിയിൽ എടുത്ത് പൊലീസ്

Kerala
  •  13 hours ago
No Image

ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സ്‌കൈ; അടിച്ചെടുത്തത് ടി-20യിലെ ലോക റെക്കോർഡ്

Cricket
  •  13 hours ago