HOME
DETAILS

ഹെയർ ട്രാൻസ്പ്ലാന്റിന് വിധേയനായ യുവാവ് ദുരിതത്തില്‍; നേരിടുന്നത്‌ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, ആശുപത്രിക്കെതിരേ നിയമനടപടിയുമായി കുടുംബം

  
Web Desk
May 20 2025 | 01:05 AM

Young Man Suffers Serious Health Issues After Hair Transplant Family Plans Legal Action Against Hospital

വൈപ്പിൻ: ഹെയർ ട്രാൻസ്പ്ലാന്റ് (മുടിവച്ച് പിടിപ്പിക്കുക) ചികിത്സയ്ക്ക് വിധേയനായ യുവാവ് തലയയോട്ടി പഴുത്ത്, അസ്ഥികൾ പുറത്തുവന്നതുൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി ദുരിതത്തിൽ. വൈപ്പിൻ ചെറായി സ്വദേശിയും കൊച്ചി എളമക്കര കീർത്തി നഗറിൽ താമസക്കാരനുമായ ചെറുപറമ്പിൽ സനിൽ (49)ആണ് അണുബാധയെ തുടർന്ന് ദുരിതത്തിലായത്. ഇതിനകം 13 ശസ്ത്രക്രിയകൾക്ക് വിധേയനായ ഇദ്ദേഹം ഇപ്പോഴും ആരോഗ്യം വീണ്ടെടുത്തിട്ടില്ല. നിലവിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിസാണ് യുവാവുള്ളത്.  

കൊച്ചി പനമ്പിള്ളി നഗറിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ മുടിവച്ചുപിടിപ്പിച്ചത്. ഫേസ്ബുക്കിൽ കണ്ട പരസ്യത്തെ തുടർന്നാണ് ഇവരുമായി ബന്ധപ്പെട്ടത്. എന്നാൽ മടിവച്ചുപിടിപ്പിച്ച്  ദിവസങ്ങൾക്കുള്ളിൽ അസഹിനീയമായ തലവേദന ഉണ്ടായതിനെ തുടർന്ന് സ്ഥാപന അധികൃതരുമായി ബന്ധപ്പെട്ടങ്കിലും വേദനസംഹാരി ഗുളികകൾ കഴിക്കാനായിരുന്നു നിർദേശം. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ മുടിവച്ചുപിടിച്ച ഭാഗത്ത്  അണുബാധ ഉണ്ടായിട്ടുള്ളതായി കണ്ടെത്തി. അപ്പോഴേക്കും തലയിലെ തൊലി കാര്യമായ തോതിൽ നഷ്ടമായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനാക്കുകയായിരുന്നു. തുടർ ശസ്ത്രക്രിയകളും വേണ്ടിവന്നു. ഇപ്പോൾ തലയിലെ പഴുപ്പ് വലിച്ച് എടുക്കുന്നതിനായി ഘടിപ്പിച്ചിട്ടുള്ള ഉപകരണം ഇല്ലാതെ സനിലിനെ മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്. കൂടുതൽ ശസ്ത്രക്രിയകൾ ഇനിയുംആവശ്യമാണ്. അര ലക്ഷത്തോളം രൂപയാണ് മുടി വച്ചുപിടിപ്പിക്കുന്നതിനായി സ്ഥാപനം ഈടാക്കിയത്. തുടർന്നുണ്ടായ അസ്വസ്ഥതകൾക്കുള്ള ചികിത്സയ്ക്ക് ഇതുവരെ കുടുംബം 10 ലക്ഷം രൂപയോളം ചെലവിട്ടു കഴിഞ്ഞു. സ്ഥാപനത്തിനെതിരേ നിയമനടപടി സ്വീകരിക്കാനിരിക്കുകയാണ് കുടുംബം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിലെ പ്രാദേശിക ഉത്പന്നങ്ങൾ അവതരിപ്പിച്ച് 'മേക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറം'; കൂടുതൽ യു.എ.ഇ ഉത്പന്നങ്ങളുമായി ലുലു

uae
  •  6 hours ago
No Image

മസ്‌കിന്റെ ന്യൂറലിങ്ക് ബ്രെയിന്‍ ചിപ്പിന്റെ യുഎസിനു പുറത്തുള്ള ആദ്യ അന്താരാഷ്ട്ര പരീക്ഷണത്തിന് വേദിയാകാന്‍ യുഎഇ

uae
  •  6 hours ago
No Image

നാദ് അല്‍ ഷെബയില്‍ പുതിയ പാലം വരുന്നു; യാത്രാസമയം 83% കുറയുമെന്ന് ആര്‍ടിഎ 

uae
  •  7 hours ago
No Image

കുഞ്ഞിനെ സന്ധ്യ നേരത്തേയും കൊല്ലാന്‍ ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍; ടോര്‍ച്ച് കൊണ്ട് തലക്കടിച്ചു, ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി

Kerala
  •  7 hours ago
No Image

കല്യാണ വീട്ടിൽ ബിരിയാണിക്ക് സാലഡില്ല, പാത്രങ്ങളുമായി കൂട്ടത്തല്ല്, നാലു പേർ ആശുപത്രിയിൽ 

Kerala
  •  7 hours ago
No Image

സ്വര്‍ണവില ഇന്ന് വീണ്ടും 70,000ത്തില്‍ താഴെ; പവന്‍ വാങ്ങാന്‍ എത്ര വേണമെന്ന് നോക്കാം

Business
  •  8 hours ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യത്തിന് ഒരു വർഷം ജയിൽവാസം വേണ്ട സുപ്രീം കോടതിയുടെ നിർണായക വിധി 

National
  •  8 hours ago
No Image

126 മീറ്റര്‍ ഉയരം, 40 നില കെട്ടിടത്തിന് തുല്യം; ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം ഉദ്ഘാടനത്തിനൊരുങ്ങി

latest
  •  8 hours ago
No Image

ബെംഗളൂരുവിൽ വെള്ളം കയറിയ അപ്പാർട്ട്മെന്റിൽ വൈദ്യുതാഘാതം; വൃദ്ധനും 12-കാരനും ദാരുണാന്ത്യം, മതിൽ ഇടിഞ്ഞ് യുവതിയും മരിച്ചു

National
  •  8 hours ago
No Image

മലപ്പുറം തലപ്പാറയിലെ ദേശീയ പാതയിലും വിള്ളല്‍; കൂരിയാട് നിന്നും നാല് കിലോമീറ്റര്‍ അകലെ

Kerala
  •  8 hours ago