HOME
DETAILS

തുർക്കിക്കും,അസർബൈജാനും വീണ്ടും ഇന്ത്യൻ തിരിച്ചടി; 42 ശതമാനം ഇന്ത്യൻ യാത്രക്കാർ കൈവിട്ടതായി റിപ്പോർട്ട്

  
May 20 2025 | 13:05 PM

Indian Tourists Boycott Turkey and Azerbaijan Visa Applications Drop by 42 percentage

ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ച ഓപ്പറേഷൻ സിന്ദൂരിന്റെ പ്രത്യാഘാതം അന്താരാഷ്ട്രതലത്തിലേക്ക് വ്യാപിച്ചു. ആക്രമണത്തിൽ പാകിസ്ഥാനെ പരസ്യമായി പിന്തുണച്ചതോടൊപ്പം ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിച്ച തുർക്കിയും അസർബൈജാനും ഇന്ത്യൻ തിരിച്ചടിയുടെ ചൂടറിഞ്ഞിരിക്കുികയാണ്.

സൈനികതലത്തോടൊപ്പം തന്നെ നയതന്ത്രമേഖലയും വ്യാപാര-വിദ്യാഭ്യാസ മേഖലയിലുമുള്ള ബന്ധങ്ങളിൽ ഇന്ത്യ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. തുർക്കിയിലെയും അസർബൈജാനിലെയും സര്‍വകലാശാലകളുമായുള്ള ഇന്ത്യയിലെ സ്ഥാപനങ്ങളുടെ സഹകരണം, വിവിധ തുർക്കിഷ് കമ്പനികളുമായുള്ള കരാറുകൾ തുടങ്ങിയവ റദ്ദാക്കിയിരുന്നു.

ഇത് കൂടാതെ ഈ വിക്ഷയം ഇപ്പോൾ ഇന്ത്യക്കാരുടെ യാത്രയിലും വലിയ സ്വാധീനം ചെലുത്തിയിരിക്കുകയാണ്. തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള വിസ അപേക്ഷകളിൽ 42 ശതമാനം കുറവ് വന്നതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു. ആറ്റ്‌ലിസ് (Atlys) എന്ന വിസ പ്രോസസ്സിംഗ് പ്ലാറ്റ്‌ഫോം നൽകിയ വിവരമനുസരിച്ച്, വെറും 36 മണിക്കൂറിനുള്ളിൽ വിസ അപേക്ഷാ പ്രക്രിയ പാതിവഴിയിൽ ഉപേക്ഷിച്ച ഇന്ത്യൻ ഉപയോക്താക്കളുടെ എണ്ണം 60 ശതമാനം വർദ്ധിച്ചുവെന്നും പറയുന്നു.

ഇന്ത്യൻ ജനതയുടെ പ്രതികരണം വളരെ വ്യക്തമായിരുന്നു, പലരും സ്വന്തം നിലയിൽ ഈ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയും സഞ്ചാര കൂട്ടായ്മകളിലൂടെയും തുർക്കിയിലേക്കും അസർബൈജാനിലേക്കും ഇനി യാത്ര വേണ്ടെന്ന കാഴ്ചപ്പാട് വ്യാപകമായി മുഴങ്ങുകയാണ്.

ഇതുവഴി, ഇന്ത്യയുടെ ശക്തമായ നിലപാട് ലോക രാജ്യങ്ങൾക്കിടയിൽ അതിന്റെ പ്രഭാവം ചെലുത്തുന്നുവെന്നും,ഇന്ത്യൻ  ജനതയുടെ അഭിപ്രായം ഇന്ന് തക്കതായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതായും വിദഗ്ധർ വിലയിരുത്തുന്നു.

India faces another diplomatic and tourism setback as interest among Indian travelers in Turkey and Azerbaijan drops sharply Following Indias strong response to the Pahalgam attack and growing tensions with pro-Pakistan nations visa applications to Turkey and Azerbaijan have fallen by 42 according to recent data Visa process cancellations within 36 hours have also surged by 60 reflecting a strong public backlashIndia suffers another setback in Turkey and Azerbaijan Report says 42 percent of Indian passengers have given up



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം ചിതറയില്‍ ലഹരിസംഘം യുവാവിനെ കുത്തിക്കൊന്നു; ഒരാള്‍ പരിക്കേറ്റ് ആശുപത്രിയില്‍

Kerala
  •  a day ago
No Image

അന്താരാഷ്ട്ര ബുക്കർ പുരസ്കാരം: ബാനു മുഷ്താഖിന്റെ 'ഹാർട്ട് ലാംപ്' എന്ന കന്നഡ സാഹിത്യത്തിന്

International
  •  a day ago
No Image

UAE Weather Updates: യുഎഇയില്‍ ഇന്ന് മേഘാവൃതമായ അന്തരീക്ഷം, അല്‍ ഐനിലെ ചില ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ

latest
  •  a day ago
No Image

ന്യൂനമര്‍ദ്ദം തീരം തൊടുന്നു; വടക്കന്‍ കേരളത്തില്‍ ജാഗ്രത വേണം; രണ്ട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്; 

Kerala
  •  a day ago
No Image

ഡബ്ല്യു.എം.ഒ മുട്ടിൽ 17ാമത് സ്ത്രീധനരഹിത വിവാഹസംഗമം ഇന്ന് 

Kerala
  •  a day ago
No Image

പാകിസ്ഥാനിൽ ഒരു കോടിയിലേറെ പേർ പട്ടിണിയിൽ; 21 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നുവെന്നും യു.എൻ റിപ്പോർട്ട്

International
  •  a day ago
No Image

ജ്യോതി മൽഹോത്ര; ഇന്ത്യൻ ഏജന്റുമാരെ തിരിച്ചറിയാനുള്ള ഐ.എസ്.ഐയുടെ 'ടൂൾ'

National
  •  a day ago
No Image

'ഷോക്കടി' @ നൈറ്റ്; ഇവികൾ രാത്രി ചാർജ് ചെയ്താൽ ചാ‍ർജ് കൂടും; നിരക്ക് കൂട്ടി കെഎസ്ഇബി

Kerala
  •  a day ago
No Image

ഡി.എ ജീവനക്കാരുടെ അവകാശമെന്ന സുപ്രിംകോടതി വിധി; സർക്കാരിന് തിരിച്ചടി

Kerala
  •  a day ago
No Image

കരിപ്പൂർ ഹജ്ജ് ക്യാംപ് ഇന്ന് സമാപിക്കും; അവസാന സർവിസ് നാളെ പുലർച്ചെ 1.10 ന്

Kerala
  •  a day ago