HOME
DETAILS

2 ഓവറിൽ 40 റൺസ് ജയിക്കാനാണെങ്കിലും അദ്ദേഹം അത് അടിച്ചെടുക്കും: സഞ്ജു സാംസൺ

  
May 20 2025 | 13:05 PM

Sanju Samson Praises MS Dhoni Performance For Chennai Super Kings in IPL

ഡൽഹി: 2025 ഐപിഎൽ സീസണിലെ അവസാന മത്സരത്തിന് ഒരുങ്ങിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. ഇന്ന് രാത്രി ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനയാണ് രാജസ്ഥാൻ നേരിടുക. ഈ സീസണിൽ ഇരു ടീമുകൾക്കും അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല.

13 മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവും 10 തോൽവിയുമായി ആറ് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. മറുഭാഗത്ത് 12 മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവും ഒമ്പത് തോൽവിയും അടക്കം ആറ് പോയിന്റുമായി അവസാനം സ്ഥാനത്താണ് ചെന്നൈ. 

ഈ മത്സരത്തിന് മുന്നോടിയായി ചെന്നൈ നായകൻ എംഎസ് ധോണിയെക്കുറിച്ച് സംസാരിക്കുകയാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. കഴിഞ്ഞ സീസണിൽ ചെപ്പോക്കിൽ ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങിയ സമയത്തുണ്ടായിരുന്ന അനുഭവത്തെകുറിച്ചാണ് സഞ്ജു സംസാരിച്ചത്. 

"കഴിഞ്ഞ തവണ ഞാൻ കീപ്പർ ആയിരുന്ന സമയങ്ങളിൽ അദ്ദേഹം ചെന്നൈക്കായി ബാറ്റ് ചെയ്യാൻ വന്നപ്പോൾ എനിക്ക് ഒന്നും കേൾക്കാൻ സാധിച്ചില്ല. രണ്ട് ഓവറിൽ 40 റൺസ് ആവശ്യമുള്ളപ്പോൾ പോലും അദ്ദേഹം ക്രീസിൽ ഉണ്ടെങ്കിൽ അത് നേടാൻ സാധ്യമാണെന്ന് തോന്നും'' സഞ്ജു സാംസൺ സ്റ്റാർ സ്പോർട്സിലൂടെ പറഞ്ഞു. 

ടൂർണമെന്റിൽ നിന്നും ചെന്നൈ നേരത്തെ പുറത്തായിരുന്നു. പഞ്ചാബ് കിങ്സിനോടേറ്റ പരാജയത്തിന് പിന്നാലെയാണ്  ചെന്നൈ ഐപിഎല്ലിൽ നിന്നും പുറത്തായത്. പരുക്കേറ്റ ഋതുരാജ് ഗെയ്ക്‌വാദിന് പകരമായാണ് ധോണി ഈ സീസണിൽ ചെന്നൈയുടെ ക്യാപ്റ്റൻ കുപ്പായം വീണ്ടും അണിഞ്ഞത്. വീണ്ടും നായകൻ ആയതോടെ ഐപിഎള്ളിൽ ഒരു ടീമിനെ നയിക്കുന്ന ആദ്യ അൺക്യാപ്പ്ഡ് താരമെന്ന റെക്കോർഡും ധോണി സ്വന്തമാക്കിയിരുന്നു. 

ഐപിഎല്ലിൽ മറ്റൊരു പുതിയ നാഴികക്കല്ലും ധോണി സ്വന്തമാക്കിയിരുന്നു. ഐപിഎൽ ചരിത്രത്തിൽ 200 ഡിസ്മിസലുകൾ നടത്തുന്ന ആദ്യ താരമായായും ധോണി മാറിയിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിലാണ് ധോണി ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ ഒരു സ്റ്റമ്പിങ്ങും ഒരു ക്യാച്ചുമാണ് ധോണി സ്വന്തമാക്കിയത്. 153 ക്യാച്ചുകളും 47 സ്റ്റമ്പിങ്ങുമാണ് ധോണി ഐപിഎല്ലിൽ സ്വന്തമാക്കിയത്. 174 ഡിസ്മിസലുകൾ നടത്തിയ ദിനേശ് കാർത്തിക് ആണ് ധോണിക്ക് പുറകിലുള്ളത്. 

Sanju Samson Praises MS Dhoni Performance For Chennai Super Kings in IPL



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  3 days ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  3 days ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  3 days ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  4 days ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  4 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  4 days ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  4 days ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  4 days ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  4 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  4 days ago