
വാദങ്ങളും മറുവാദങ്ങളും അവസാനിക്കാതെ വെളുത്തകടവ് മസ്ജിദ്

കൊടുങ്ങല്ലൂർ: വെളുത്തകടവ് ദാറുസ്സലാം മസ്ജിദിനു മുമ്പിലെ പ്രതിഷേധ സാഹചര്യം സമൂഹത്തിനും സമുദായത്തിനും തീരാകളങ്കമാവുമ്പോഴും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ എം.ഐ.ടി ട്രസ്റ്റും ചാരിറ്റബിൾ ആൻഡ് റിലീജ്യസ് ട്രസ്റ്റും. ഇതിനെതിരേ വെളുത്തകടവ് ദാറുസ്സലാം ജുമാ മസ്ജിദ് വഖ്ഫ് സംരക്ഷണ സമിതി മറുഭാഗത്തുമുണ്ട്. ഇരു വിഭാഗത്തിലും ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകരുണ്ടുതാനും.
ട്രസ്റ്റിന്റെ വാദം ഇങ്ങനെ: വെളുത്തകടവ് പള്ളിയും മദ്‌റസയും ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകരുടെ മേൽനോട്ടത്തിൽ ആരംഭിച്ചതാണ്. പിന്നീട് ഇവിടെ സംഘടനയുടെ പ്രാദേശിക ഘടകം ആരംഭിച്ചു. 1998ൽ ഒരു കരാറിലൂടെയാണ് കൊടുങ്ങല്ലൂർ എം.ഐ.ടി ട്രസ്റ്റിനു പനപ്പറമ്പിൽ ഹസൻകുഞ്ഞി ഹാജിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന പരിപാലന കമ്മിറ്റി പള്ളി ഏൽപ്പിച്ചുകൊടുത്തത്. പിന്നീട് പള്ളിയും മദ്‌റസയും പുതുക്കിപ്പണിതു. പള്ളിയും ഇതുൾക്കൊള്ളുന്ന സ്ഥലവും എം.ഐ.ടി ട്രസ്റ്റിന്റെ ഉത്തരവാദിത്വത്തിലാണ് പ്രവർത്തിച്ചു വരുന്നത്.
2022ൽ പള്ളിയുടെ സ്ഥലത്തിൻ്റെ ഒരു ഭാഗം ദേശീയപാത വികസനത്തിനായി ഏറ്റെടുത്തു. ഇതിനു ലഭിച്ചത് 2,76,44,485.46 രൂപയാണ്. ഈ തുക ദാറുസ്സലാം ജുമാമസ്ജിദ് പരിപാലത്തിനും വികസനത്തിനും മാത്രമായി വിനിയോഗിക്കുന്നതിനു വേണ്ടി മറ്റൊരു ട്രസ്റ്റ് രൂപീകരിക്കണമെന്ന് എം.ഐ.ടി തന്നെ തീരുമാനിച്ചു. ഈ ട്രസ്റ്റിൽ എം.ഐ.ടി യുടെ ഭാഗത്തു നിന്നുള്ള ഏഴു പേരെയും ദാറുസ്സലാം മസ്ജിദിന്റെ ഭാഗത്തുനിന്നുള്ള നാലു പേരെയും ചേർത്താണ് ദാറുസ്സലാം ചാരിറ്റബിൾ ആൻഡ് റിലീജ്യസ് ട്രസ്റ്റ് രൂപീകരിച്ചത്. ഇതുസംബന്ധിച്ച് കേസുകൾ നിലനിൽക്കുന്നതിനാൽ കൂടുതൽ പ്രതികരണത്തിനില്ല.
വഖ്ഫ് സംരക്ഷണ സമിതി ഉയർത്തുന്ന ചോദ്യങ്ങൾ: ജുമാസ്ജിദിന് സ്ഥലം വിട്ടുനൽകിയവരെല്ലാം അത് വഖ്ഫായി നൽകിയതാണ്. ഈ ഭൂമി ഒരിക്കലും ട്രസ്റ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെടാൻ പാടില്ല. അത് തിരുത്തി വഖ്ഫായി നിലനിർത്തണം. പള്ളി പരിപാലന കമ്മിറ്റിയുടെ നിയന്ത്രണം കൊടുങ്ങല്ലൂർ എം.ഐ.ടി ട്രസ്റ്റിനുണ്ടെങ്കിൽ പിന്നീട് എന്തിനാണ് പുതിയ ട്രസ്റ്റ് രൂപീകരിച്ചത്. ട്രസ്റ്റിന് പൂർണധികാരം എന്നത് അവകാശവാദം മാത്രമാണ്. നവോഥാന ആശയക്കാരുടെ ജുമാമസ്ജിദ് സുന്നിവൽക്കരിക്കാനുള്ള ശ്രമം എന്നു പറഞ്ഞ് മഹല്ലിൽ ഛിദ്രതയുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. നഷ്ടപരിഹാരമായി മസ്ജിദിന്റെ പേരിൽ ലഭിച്ച തുക അന്നത്തെ പ്രസിഡന്റ് മക്കാർ മുഹമ്മദിനെ കബളിപ്പിച്ചാണ് കൈവശപ്പെടുത്തിയത്. ജമാഅത്തെ ഇസ്‌ലാമി അനുഭാവിയായ 82കാരനായ മക്കാർ മുഹമ്മദിനെ എന്തിന് അവിശ്വസിക്കണം. അരനൂറ്റാണ്ടായി ജമാഅത്തെ ഇസ്‌ലാമി പ്രവർത്തിക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും വെളുത്തകടവിൽ എത്ര കുടുംബങ്ങളുണ്ടെന്ന് അവർക്കുതന്നെ ബോധ്യമാണ്. അതുകൊണ്ടാണ് പുതിയ ട്രസ്റ്റിലും ഭൂരിഭാഗം പേരും പുറംനാട്ടുകാരായത്. ഞങ്ങൾക്ക് നീതി കിട്ടണം.നഷ്ടപ്പെട്ട വഖ്ഫ് ഭൂമിയും നഷ്ടപരിഹാരമായി ലഭിച്ച തുകയും തിരിച്ചു കിട്ടണം. അതിന് വേണ്ടിയാണ് ഈ സമരം. ലക്ഷ്യം കാണുംവരെ സമരം തുടരുമെന്നും ഇവർ ഉറപ്പിച്ച് പറയുന്നു. (അവസാനിച്ചു)
വസ്തുതാന്വേഷണ സംഘം ഇന്ന് കൊടുങ്ങല്ലൂരിൽ
തൃശൂർ: കൊടുങ്ങല്ലൂർ വെളുത്തകടവ് ദാറുസ്സലാം ജുമാമസ്ജിദിന്റെ വസ്തുവകകളും ദേശീയപാത നിർമാണത്തിനു സ്ഥലം വിട്ടുനൽകിയതിനു കിട്ടിയ തുകയും സ്വകാര്യ ട്രസ്റ്റിലേക്ക് വകമാറ്റിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ സമസ്ത ജില്ലാ കമ്മിറ്റിയുടെ നിർദേശ പ്രകാരം എസ്.കെ.എസ്.എസ്.എഫിൻ്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സമിതി ഇന്ന് കൊടുങ്ങല്ലൂർ വെളുത്തകടവ് സന്ദർശിക്കും.
181 ദിവസമായി സമരം നടത്തുന്ന മഹല്ല് നിവാസികളെയും ബന്ധപ്പെട്ടവരെയും കണ്ട് സമിതി റിപ്പോർട്ട് തയാറാക്കി സമസ്തയ്ക്കു സമർപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് സി.എം ശെരീഫ് ദാരിമി, ജനറൽ സെക്രട്ടറി മുനവ്വർ ഫൈറൂസ് ഹുദവി, ട്രഷറർ ഷാഹുൽ ഹമീദ് റഹ്മാനി എന്നിവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അഹമ്മദാബാദ് വിമാന അപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും
National
• 2 days ago
ഒമാൻ ടൂറിസം ഇനി കളറാകും; വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു
oman
• 2 days ago
എയർ ഇന്ത്യ വിമാന അപകടം; 'നാട്ടിലേക്ക് വരും എന്ന് പറഞ്ഞ് സന്തോഷത്തോടെ പോയതാ';നാടിനെയും,വീടിനെയും ദുഃഖത്തിലാഴ്ത്തി രഞ്ജിതയുടെ മരണം
Kerala
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ബ്രിട്ടീഷ് പ്രധാമന്ത്രി; അപകടത്തില്‍ മരിച്ചത് 53 ബ്രിട്ടീഷ് പൗരന്‍മാര്‍
International
• 2 days ago
ജീവിതത്തിലേക്ക്; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഒരു യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; റിപ്പോര്‍ട്ട്
National
• 2 days ago
കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണം; കായിക മേഖലയിൽ പുതിയ ചൈൽഡ് പ്രൊട്ടക്ഷൻ പൊളിസി അവതരിപ്പിച്ച് അബൂദബി
uae
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: അവസാന നിമിഷത്തിലും അപായ സൂചന നൽകി പൈലറ്റുമാർ
National
• 2 days ago
എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു
National
• 2 days ago
ഇന്ത്യയെ നടുക്കിയ വിമാനപകടങ്ങളെക്കുറിച്ചറിയാം: ആകാശ ദുരന്തങ്ങളുടെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
National
• 2 days ago
അഹമ്മദാബാദ് വിമാന അപകടം: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ആകാശ ദുരന്തം
National
• 2 days ago
വിമാനപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി
National
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: യുഎഇയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാന സർവിസുകൾ അനിശ്ചിതത്വത്തിൽ.
uae
• 2 days ago
അഹമ്മദാബാദ് വിമാനപടകം; മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കൊല്ലപ്പെട്ടു
National
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ചവരിൽ മലയാളി യുവതിയും
National
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: യാത്രക്കാരുടെ ലിസ്റ്റിൽ രണ്ട് മലയാളികളും, നാല് രാജ്യത്തെ പൗരന്മാർ വിമാനത്തിൽ
National
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: യാത്രക്കാരുടെ പേര് വിവരങ്ങൾ
National
• 2 days ago
അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടം; 2020 ലെ കോഴിക്കോട് വിമാനാപകടത്തിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ വിമാന ദുരന്തം
National
• 2 days ago
ലൈസൻസ് ഓട്ടോ ഓടിക്കാന്‍ മാത്രം; ഡ്രൈവറുടെ ‘ലോക്കർ ബിസിനസ്സിന് പൂട്ടിട്ട് പൊലീസ്
National
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: പതിച്ചത് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ
National
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ കുത്തനെ ഉയരുന്നു, ഇതുവരെ 140 പേർ മരിച്ചെന്ന് സ്ഥിരീകരണം
National
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: 'മെയ്ഡേ' വിളി, പ്രതികരണമില്ല, പിന്നെ ഭീകരാവസ്ഥ
National
• 2 days ago