HOME
DETAILS

മൂന്നര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന സംഭവം; കുട്ടി ശാരീരിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

  
Web Desk
May 22 2025 | 02:05 AM

child case in aluva police arrest one more person

കൊച്ചി: എറണാകുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന മൂന്നര വയസുകാരി ശാരീരിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ അച്ഛന്റെ ബന്ധുവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ പോക്‌സോ കൂടി രജിസ്റ്റര്‍ ചെയ്തു. 

പോസ്റ്റ്‌മോര്‍ട്ടത്തിന് പിന്നാലെ കുട്ടി ശാരീരിക പീഡനത്തിന് ഇരയായതായി ഡോക്ടര്‍ സൂചന നല്‍കിയിരുന്നു. തുടര്‍ന്ന് കുട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അച്ഛന്റെ മൂന്ന് ബന്ധുക്കളെ പൊലിസ് ചോദ്യം ചെയ്തിരുന്നു. പിന്നാലെ രണ്ടുപേരെ വിട്ടയക്കുകയും ചെയ്തു. പീഡനവുമായി ബന്ധപ്പെട്ടാണോ കൊലപാതകം നടത്തിയതെന്നാണ് ഇനി തെളിയാനുള്ളത്.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. അംഗനവാടിയില്‍ നിന്ന് കൂട്ടിക്കൊണ്ട് വരുന്നതിനിടെ കുട്ടിയെ കാണാതായെന്നാണ് പ്രതിയായ അമ്മ ആദ്യം പൊലിസിനോട് പറഞ്ഞത്. ചോദ്യം ചെയ്യലിനിടെ ഇവര്‍ പലതവണ മൊഴി മാറ്റി പറഞ്ഞു. അവസാനം പാലത്തില്‍ നിന്ന് കുട്ടിയെ പുഴയിലേക്ക് എറിഞ്ഞതായി അമ്മ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ മൃതദേഹം കണ്ടെത്തിയത്. ആന്തരികാവയവങ്ങളില്‍ വെള്ളം കയറിയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്.

കൃത്യമായ ആസൂത്രണത്തോടെയാണ് അമ്മ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുമായി അമ്മ ആദ്യം ആലുവ മണപ്പുറത്ത് എത്തിയിരുന്നു, സംശയം തോന്നി ഓട്ടോഡ്രൈവര്‍മാര്‍ ചോദ്യം ചെയ്തപ്പോള്‍ അവിടെ നിന്ന് മടങ്ങി. പിന്നീടാണ് പാലത്തില്‍ നിന്ന് കുട്ടിയെ താഴേക്കിട്ട് കൊലപ്പെടുത്തുന്നത്. ശാരീരിക പീഡനം നടന്നെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലിസ് നീക്കം. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവസാന നിമിഷത്തിന് തൊട്ടുമുന്‍പ് നിറചിരിയോടെ ഒരു കുടുംബ സെല്‍ഫി; തീരാനോവായി ഡോക്ടര്‍ ദമ്പതികളും കുഞ്ഞുമക്കളും

National
  •  2 days ago
No Image

ഗാനഗന്ധര്‍വന്‍ യേശുദാസ് വിമാനാപടകത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത് രണ്ടുതവണ

Kerala
  •  2 days ago
No Image

ആകാശ ദുരന്തം; ചികിത്സയിലുള്ള പന്ത്രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരം

National
  •  2 days ago
No Image

വിമാനയാത്ര ലോകത്ത് ഏറ്റവും സുരക്ഷിതം; ലാന്റിങും ടേക്ക് ഓഫും തലവേദന

National
  •  2 days ago
No Image

ഡൽഹിയിലെ സഊദി - കസാക്ക് എയർ കൂട്ടിയിടി; ലോകത്തിലെ ഏറ്റവും വലിയ ദുരന്തം; നഷ്ടമായത് 349 ജീവൻ

International
  •  2 days ago
No Image

ഇസ്‌റാഈല്‍ ആക്രമണം: ഇറാന്‍ സൈനിക മേധാവി ഹുസൈന്‍ സലാമിയും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ കൊല്ലപ്പെട്ടു; സ്ത്രീകളും കുട്ടികളും അടക്കം നിരവധി മരണം | Israel Attack on Iran

International
  •  2 days ago
No Image

എൽസ-3: ചരക്ക് അയച്ചവർക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങി; തുണയായത് ഹൈക്കോടതിയുടെ ഇടപെടൽ 

Kerala
  •  2 days ago
No Image

സ്‌കൂൾ സമയമാറ്റം; ഉത്തരവ് പിൻവലിക്കാൻ സമ്മർദമേറുന്നു; വിമർശനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

Kerala
  •  2 days ago
No Image

സമസ്ത ചരിത്രം 'കോൺഫ്ലുവൻസ്'; പ്രകാശന വേദിയിൽ മികച്ച പ്രതികരണം

organization
  •  2 days ago
No Image

ചക്രവാതച്ചുഴി; മഴ കനക്കുന്നു; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  2 days ago