HOME
DETAILS

ന്യൂസിലാന്റിലെ കുട്ടികളുടെ വകുപ്പിൽ നിന്ന് 10 കോടി തട്ടിയ ഇന്ത്യൻ ദമ്പതികൾ പിടിയിൽ; ഭാര്യക്ക് 3 വർഷം തടവ്

  
May 20 2025 | 14:05 PM

Indian Couple Defrauds NZ Childrens Ministry of 10 Crore Neha Sharma Gets 3-Year Jail Term

ക്രൈസ്റ്റ്‌ചർച്ച് (ന്യൂസിലാൻഡ്): ന്യൂസിലാൻഡിലെ ‘ഒറംഗ തമാരികി’ എന്ന കുട്ടികളുടെ ക്ഷേമ വകുപ്പിൽ നിന്ന് 2 ദശലക്ഷം ന്യൂസിലാൻഡ് ഡോളർ (ഏകദേശം ₹10.1 കോടി) തട്ടിയെടുത്ത കേസിൽ ഇന്ത്യൻ വംശജരായ ദമ്പതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസ് നിലവിൽ ഏറെ ശ്രദ്ധേയമായതോടെ, ദമ്പതികളിൽ ഒരാളായ നേഹ ശർമ്മയ്ക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. ഭർത്താവ് അമൻദീപ് ശർമയുടെ ശിക്ഷ ജൂണിൽ പ്രഖ്യാപിക്കും.

36കാരിയായ നേഹ ശർമ്മ, ഒറംഗ തമാരികിയിൽ പ്രോപ്പർട്ടി ആൻഡ് ഫസിലിറ്റി മാനേജരായി ജോലി ചെയ്തിരുന്ന സന്ദർഭത്തിലായിരുന്നു തട്ടിപ്പ്. ഈ സ്ഥാനത്തെ ദുരുപയോഗം ചെയ്ത് ഭർത്താവ് അമൻദീപ് ശർമ്മയുടെ ഉടമസ്ഥതയിലുള്ള ‘Divine Connections Ltd’ എന്ന കമ്പനിക്ക് സർക്കാർ കരാറുകൾ മറിച്ചു നൽകി. പൊതുമേഖലാ പണമാണ് ഇങ്ങനെ സ്വകാര്യ സ്വാധീനത്തിലേക്ക് ഒഴുകിയത്.

തട്ടിപ്പിന്‍റെ രീതി
ദമ്പതികൾ തമ്മിലുള്ള ബന്ധം പുറത്താകാതിരിക്കാൻ ഓഫിസിൽ പരസ്പര പരിചയം ഇല്ലാത്തവരായി നടിച്ചു. അതേസമയം, മന്ത്രാലയത്തിന്റെ അംഗീകൃത കരാറുകൾ ഭർത്താവിന്റെ സ്ഥാപനത്തിലേക്ക് തിരിച്ചുവിടാൻ നേഹ രേഖകൾ കൃത്രിമമായി നിർമിച്ചു. അതിനൊപ്പം, വ്യക്തിഗത ചെലവുകൾ വരെ വകുപ്പിന്റെ അക്കൗണ്ടിൽ ഉൾപ്പെടുത്തിയാണ് പണം തട്ടിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

2022 അവസാനത്തോടെ നേഹയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സഹപ്രവർത്തകർക്കിടയിൽ സംശയങ്ങൾ ഉയർന്നതോടെയാണ് കൂടുതൽ അന്വേഷണം നടന്നത്. അമൻദീപിന്റെ കമ്പനി നേഹയുടെ വീട്ടിലായാണ് രജിസ്റ്റർ ചെയ്തിരുന്നതെന്ന് കണ്ടെത്തിയതോടെ നേഹ ഉദ്യോഗത്തിൽ നിന്നും രാജിവെച്ചു. എന്നാൽ രാജിവെക്കുന്നതിന് മുമ്പേ തന്നെ പണവും സ്വത്തുക്കളും ഇന്ത്യയിലേക്ക് മാറ്റാൻ ശ്രമം നടന്നു.

കൂടുതൽ തെളിവുകൾ പുറത്തുവരുന്നതിന് മുമ്പ്, നേഹയും കുടുംബവും 80 കിലോഗ്രാം ലഗേജുമായി ഇന്ത്യയിലെ ചെന്നൈയിലേക്ക് തിരികെ വന്നു. രാജ്യം വിട്ട ശേഷം കമ്പനി പൂട്ടിയതായി തെറ്റിദ്ധരിപ്പിക്കുകയും സ്വത്തുകൾ വിറ്റഴിക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട്, ന്യൂസിലാൻഡിന്റെ സീരിയസ് ഫ്രോഡ് ഓഫീസ് (SFO) അന്വേഷണം ആരംഭിച്ചു, ക്രിമിനൽ കേസായി പരിഗണിച്ചു.


എന്നാൽ അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് നേഹ ശർമ്മയെ ക്രൈസ്റ്റ് ചർച്ചിലെ ഹൈക്കോടതിയിൽ ഹാജരാകാൻ നിർബന്ധിതയാക്കി അതോടെയാണ്  നിയമ നടപടികൾക്കു തുടക്കമായത്. തട്ടിയെടുത്ത പണം തിരികെ നൽകാൻ തയ്യാറാകാത്തതായും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. നിലവിൽ നേഹ ശർമ്മ ന്യൂസിലാൻഡിൽ തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഭർത്താവ് അമൻദീപ് ശർമയുടെ ശിക്ഷ ജൂണിൽ പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്.

An Indian-origin couple in New Zealand has been found guilty of defrauding the country's children's ministry, Oranga Tamariki, of over ₹10 crore (NZ$2 million). Neha Sharma, who worked as a property and facilities manager at the ministry, misused her position to divert government contracts to a company owned by her husband, Amandeep Sharma. The fraud was carried out through forged documents and deception. Neha has been sentenced to 3 years in prison, while Amandeep’s sentencing is scheduled for June.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രത

Kerala
  •  21 hours ago
No Image

കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട്

Kerala
  •  21 hours ago
No Image

ഇറാൻ-ഇസ്രായേൽ സംഘർഷം: അബൂദബി വിമാനത്താവളത്തിൽ വിമാന സർവിസുകൾ തടസ്സപ്പെട്ടു

uae
  •  a day ago
No Image

മഴ കനക്കുന്നു; നദികളില്‍ ജലനിരപ്പ് ഉയരും, പ്രളയ സാധ്യതാ മുന്നറിയിപ്പ് 

Weather
  •  a day ago
No Image

13ാം വയസിൽ അടിച്ചെടുത്തത് ട്രിപ്പിൾ സെഞ്ച്വറി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വൈഭവിന്റെ കൂട്ടുകാരൻ

Cricket
  •  a day ago
No Image

തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിൽ വഴി; സുരക്ഷ ശക്തമാക്കി

Kerala
  •  a day ago
No Image

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം; 24 പേരെ രക്ഷപ്പെടുത്തി യുഎഇ 

uae
  •  a day ago
No Image

യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ വൻ വളർച്ച; രണ്ട് വർഷം കൊണ്ട് 4 ട്രില്യൺ ദിർഹമാകുമെന്ന് ദുബൈ ഭരണാധികാരി

uae
  •  a day ago
No Image

നിരോധിത ബെറ്റിങ് ആപ്പുകളുടെ പ്രൊമോഷൻ; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇഡി

National
  •  a day ago
No Image

തെഹ്‌റാന്‍ ഒഴിയാന്‍ നിര്‍ദ്ദേശം,ജി-7 ഉച്ചകോടി വെട്ടിച്ചുരുക്കി മടക്കം; യുദ്ധക്കളത്തിലിറങ്ങുമോ ട്രംപ് 

International
  •  a day ago