HOME
DETAILS

അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം

  
Web Desk
May 20 2025 | 15:05 PM

Karnataka on Full Red Alert for 2 Days as Torrential Rains Cause Deaths and Chaos

ബെംഗളൂരു: കർണാടകയിൽ അതിതീവ്ര മഴയെ തുടർന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത രണ്ട് ദിവസം റെഡ് അലർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയും വെള്ളക്കെട്ടും സംസ്ഥാനത്ത് വ്യാപക നാശം വിതക്കുകയാണ്.

ബെംഗളൂരുവിൽ, ജനജീവിതം പൂര്‍ണമായി മുടങ്ങിയിരിക്കുകയാണ്. ഇലക്ട്രോണിക് സിറ്റി, സിൽക്ക് ബോർഡ് ജംഗ്ഷൻ, ഹൊരമാവ് തുടങ്ങിയ പ്രധാന ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. ഇന്നലെ മാത്രം മൂന്ന് മരണങ്ങൾ നഗരത്തിൽ റിപ്പോർട്ട് ചെയ്‌തതിന്റെ പശ്ചാത്തലത്തിൽ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ 7 മണി മുതൽ സിൽക്ക് ബോർഡിൽ തുടങ്ങി കനത്ത ട്രാഫിക് കുരുക്കാണ് അനുഭവപ്പെട്ടത്. 9 മണി മുതൽ 11 മണിവരെ ഹൊസൂർ റോഡ് അടച്ചിടേണ്ടിവന്നു. ഐ.ടി. കമ്പനികൾ മുതൽ പല സ്ഥാപനങ്ങളും 'വർക്ക്ഫ്രം ഹോം' പ്രഖ്യാപിച്ചു എന്നിട്ടും ഗതാഗതം സംവിധാനം  ട്രാഫിക് കുരുക്കിലായിരുന്നു .

മഴക്കാലപൂർവ നിർമ്മാണ പ്രവർത്തനങ്ങൾ ക്രമീകരിച്ചില്ലെന്ന ആരോപണവും കുഴികളുള്ള റോഡുകളും ഉരുണ്ട ഓടകളും അതിവേഗം വെള്ളക്കെട്ടിലേക്ക് വഴിയൊരുക്കിയെന്നുമാണ് പൊതുജനങ്ങളുടെ വിമർശനം. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ഒരു മന്ത്രിയും നഗരത്തിൽ എത്താതിരുന്നതും ജനരോഷം വര്‍ധിപ്പിച്ചു. എല്ലാവരും വിജയനഗറിൽ നടന്ന സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ പരിപാടികളിലായിരുന്നു.

തമിഴ്നാട്ടിലും മഴക്കെടുതി: മൂന്ന് മരണം

തമിഴ്നാട്ടിൽ പലയിടങ്ങളിലും കനത്ത മഴ തുടരുന്നുണ്ട്. മധുരയിൽ വീടിന്റെ സൺഷേഡ് തകർന്നുവീണ് രണ്ട് സ്ത്രീകളും പത്തുവയസുകാരനും മരണപ്പെട്ടു. വൈദ്യുതി മുടങ്ങിയതിനാൽ വീട്ടിന് പുറത്ത് ഇരിക്കുമ്പോഴായിരുന്നു അപകടം. അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തമിഴ്നാട്ടിലും അടുത്ത 2 ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉന്നതതല യോഗം വിളിച്ചു ചേർത്ത് മഴക്കെടുതി വിലയിരുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പെയ്‌നല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: പുയോൾ 

Football
  •  a day ago
No Image

100ശതമാനം ട്യൂഷൻ ഫീസ് ഇളവുകൾ, മികച്ച സ്കോളർ ഷിപ്പുകൾ: യുഎഇ സർവകലാശാലകൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നത് എങ്ങനെ

uae
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: ഇതുവരെ തിരിച്ചറിഞ്ഞത് 131 മൃതദേഹങ്ങൾ, മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല

National
  •  a day ago
No Image

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം; വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ യമന്‍ പൗരന്റെ മൃതദേഹമെന്ന് സംശയം

Kerala
  •  a day ago
No Image

ആയത്തുല്ലാ ഖാംനഇയെ വധിച്ചാല്‍ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു

International
  •  a day ago
No Image

വർഷങ്ങളായി ഭർത്താവിന്റെ പീഡനവും, ആക്രമണവും; യുവതിക്ക് വിവാഹമോചനം അനുവദിച്ച് ബഹ്‌റൈൻ കോടതി

bahrain
  •  a day ago
No Image

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പൊലിസ് ഡ്രൈവര്‍മാര്‍ പിടിയില്‍

Kerala
  •  a day ago
No Image

'തകര്‍ത്തു തരിപ്പണമാക്കും' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; തെല്‍ അവീവിലും ഹൈഫയിലും വീണ്ടും മിസൈലുകള്‍, നഗരങ്ങളിലെങ്ങും അപായ സൈറണ്‍

International
  •  a day ago
No Image

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കുന്ന കേരള സര്‍വകലാശാല സെനറ്റ് യോഗം ഇന്ന്

Kerala
  •  a day ago
No Image

എംജി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥികളുടെ ഫെലോഷിപ് വിതരണം മുടങ്ങിയതില്‍ പ്രതിഷേധം ശക്തമാക്കി

Kerala
  •  a day ago