HOME
DETAILS

ഖത്തര്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; ലഭിക്കുക അഞ്ച് ദിവസത്തെ അവധി |  Eid Al Adha Holiday in Qatar

  
May 22 2025 | 02:05 AM

Qatar has announced a five-day holiday for Eid Al Adha this year

ദോഹ: ഈ വര്‍ഷത്തെ ബലി പെരുന്നാളിനുള്ള (ഈദ് അല്‍ അദ്ഹ) അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഖത്തര്‍. ഖത്തറിലെ ഔദ്യോഗിക അവധി ദിനങ്ങള്‍ ദുല്‍ഹജ്ജ് 9 മുതല്‍ ദുല്‍ഹജ്ജ് 13 വരെയായിരിക്കും. എന്നാല്‍ ചന്ദ്രനെ കാണുന്നതിനനുസരിച്ച് ഇത് മാറിയേക്കാം. ഇസ്ലാമിലെ ഏറ്റവും പുണ്യദിനമായ അറഫ ദിനമായ ദുല്‍ ഹിജ്ജ ഒമ്പതാം തീയത് മുതലാണ് പൊതു അവധി ദിനങ്ങള്‍ ആരംഭിക്കുന്നത്. ചന്ദ്രദര്‍ശന സമിതി മെയ് 27 ന് യോഗം ചേരും. അന്ന് ചന്ദ്രക്കല ദൃശ്യമായാല്‍ ദുല്‍ ഹിജ്ജ (ഇസ്ലാമിക വര്‍ഷത്തിലെ 12ാം മാസം) മെയ് 28 ന് ആരംഭിക്കും. ചന്ദ്രന്‍ ദൃശ്യമായില്ലെങ്കില്‍ ദുല്‍ ഹിജ്ജ മെയ് 29 നും ആരംഭിക്കും.

ചന്ദ്രദര്‍ശനത്തെ അടിസ്ഥാനമാക്കി അറഫയില്‍ താമസിക്കുന്നത് ജൂണ്‍ 5 വ്യാഴാഴ്ചയോ ജൂണ്‍ 6 വെള്ളിയാഴ്ചയോ ആയിരിക്കാനാണ് സാധ്യത. അറഫ ദിനത്തിന് ശേഷമുള്ള ദിവസമായിരിക്കും ബലി പെരുന്നാള്‍ ആഘോഷിക്കുക.

യുഎഇയില്‍ അറഫ ദിനം യുഎഇയില്‍ അവധിയായിരിക്കും. ബലിപെരുന്നാള്‍ അവധി ജൂണ്‍ 6 മുതല്‍ എട്ട് ഞായറാഴ്ച വരെ നീണ്ടുനില്‍ക്കും. എന്നിരുന്നാലും, ഔദ്യോഗിക തീയതികള്‍ ചന്ദ്രനെ കാണുന്നതിന് വിധേയമായിരിക്കും.

In Qatar, public holidays for the festival will begin on the ninth day of Dhul Hijjah, which is also known as Arafah Day, the holiest day in Islam.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ യാത്ര: ഈ സമ്മർ സീസണിൽ കുടുംബങ്ങൾക്ക് ഒരു വിമാന ടിക്കറ്റിന് 250 ദിർഹം വരെ ലാഭിക്കാം; എങ്ങനെയെന്ന് അറിയാം

uae
  •  a day ago
No Image

ഹജ്ജ് തീർത്ഥാടകർക്കായി മദീനയിൽ ഡയാലിസിസ് ഹാൾ തുറന്നു

Saudi-arabia
  •  a day ago
No Image

സഊദി അറേബ്യ: അന്താരാഷ്ട്ര ഹജ്ജ് തീർഥാടകർക്ക് ടെലികോം ദാതാക്കളുടെ മൊബൈൽ ആപ്പുകൾ വഴി ഇ- സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്യാം

Saudi-arabia
  •  a day ago
No Image

വയനാട്ടില്‍ 3,495 കിലോഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

Kerala
  •  a day ago
No Image

മകൾ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞില്ല , ഭർതൃവീട്ടിൽ തന്നെ എല്ലാവരും ഒറ്റപ്പെടുത്തി, മക്കളും ഒഴിവാക്കാൻ ശ്രമിച്ചു; കൊലപാതകം ഇതിനുള്ള പ്രതികാരമെന്നും കൊല്ലപ്പെട്ട മൂന്നരവയസ്സുകാരിയുടെ അമ്മയുടെ മൊഴി 

Kerala
  •  a day ago
No Image

ഒമാന്റെ മധ്യസ്ഥതയില്‍ അമേരിക്ക- ഇറാന്‍ നിര്‍ണായക ആണവ ചര്‍ച്ച ഇന്ന് റോമില്‍ | US-Iran Nuclear Talks

latest
  •  a day ago
No Image

ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി ട്രംപ് ; ട്രംപിന്റെ നടപടി ബാധിക്കുക ഇന്ത്യൻ വിദ്യാർഥികളുൾപ്പെടെ നിരവധി പേരെ; നടപടി നിയമ വിരുദ്ധമെന്ന് സർവകലാശാല

International
  •  a day ago
No Image

നിയമം റദ്ദാക്കിയില്ലെങ്കില്‍ നവംബറോടെ എല്ലാ വഖ്ഫ് സ്വത്തുക്കളും നഷ്ടപ്പെടുമെന്ന് സിങ്‌വി; വഖ്ഫ് ഇസ്ലാമിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗം തന്നെയെന്ന് സിബലും | Waqf Case in Supreme Court

latest
  •  a day ago
No Image

സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴ; 12 ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  a day ago
No Image

Israel War on Gaza: കര- വ്യോമ ആക്രമണം; ഒപ്പം പട്ടിണിയും ആയുധം; ഗസ്സക്കാര്‍ പറയുന്നു 'ഞങ്ങള്‍ക്ക് നാളെ ഇല്ല' 

International
  •  a day ago