
ആകാശച്ചുഴിയില്‍ പെട്ട് ഇന്ത്യന്‍ വിമാനം; വ്യോമപാത ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാകിസ്താന്

ന്യൂഡല്‍ഹി: ആകാശച്ചുഴിയില്‍പെട്ട് ഇന്ത്യന്‍ വിമാനം. ഡല്‍ഹി-ശ്രീനഗര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. തുടര്‍ന്ന് പാക് വ്യോമപാത ഉപയോഗിക്കാന്‍ പൈലറ്റ് അനുവാദം തേടി. എന്നാല്‍ പാകിസ്താന് പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ ഉള്‍പ്പെടെ 220-ലധികം യാത്രക്കാരുമായി പറന്നയുര്‍ന്ന വിമാനമാണ് ആകാശച്ചുഴിയില്‍ പെട്ടത്. കടുത്ത ആലിപ്പഴ വര്‍ഷവും ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച അമൃത്സറിന് മുകളിലൂടെ പറക്കുമ്പോഴായിരുന്നു സംഭവം. ആകാശച്ചുഴിയില്‍ പെട്ട് വിമാനം ആടിയുലയുന്നതും യാത്രക്കാര്‍ ഭയന്ന് നിലവിളിക്കുകയും കരയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ശ്രീനഗറിലേക്ക് പറന്ന ഇന്‍ഡിഗോയുടെ 6E 2142 വിമാനത്തിലായിരുന്നു സംഭവം. വ്യോമപാത ഉപയോഗിക്കാന്‍ ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് അനുമതി തേടിയെങ്കിലും നിരസിച്ചുവെന്നാ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഏറെ ആശങ്കള്‍ക്കൊടുവില്‍ പൈലറ്റിന്റെ മനസാന്നിധ്യം കൊണ്ട് മാത്രമാണ് വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ഇറക്കിയതെന്ന് യാത്രക്കാര്‍ പറയുന്നു.
ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും വ്യോമാതിര്‍ത്തി അടച്ചിരുന്നു.
എന്താണ് ആകാശച്ചുഴി അഥവാ എയര്‍ ടര്‍ബുലന്‍സ്
അന്തരീക്ഷ വായുവിന്റെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് ആകാശച്ചുഴി (എയര്‍പോക്കറ്റ് അല്ലെങ്കില്‍ എയര്‍ഗട്ടര്‍) അഥവാ ക്ലിയര്‍ എയര്‍ ടര്‍ബുലന്‍സ് (Clear-air turbulence). അന്തരീക്ഷത്തിലെ വായു സുഗമമായി നീങ്ങാത്തപ്പോഴാണ് എയര്‍ ടര്‍ബുലന്‍സ് സംഭവിക്കുന്നത്. നേര്‍രേഖയില്‍ പോകേണ്ട കാറ്റിന്റെ ഗതി പെട്ടെന്ന് താഴേക്കാകുന്ന ഈ അവസ്ഥയില്‍ വിമാനങ്ങളുടെ ഗതിയും നിയന്ത്രണവും നഷ്ടമാകാന്‍ സാധ്യതയുണ്ട്.
സാധാരണ നേര്‍രേഖയിലാണ് കാറ്റിന്റെ സഞ്ചാരം. ഇത് വിമാനയാത്രക്ക് അനുയോജ്യമാണ്. ഇതിനെ ലാമിനാര്‍ പ്രവാഹം എന്നാണ് വിളിക്കുന്നത്.
ഭാരവും വേഗവും ഊഷ്മാവും കൂടിയ വായു പിണ്ഡങ്ങളും ഭാരവും വേഗവും ഊഷ്മാവും കുറഞ്ഞ വായു പിണ്ഡങ്ങളും കൂടിച്ചേരുന്ന അന്തരീക്ഷ മേഖലകളിലാണ് ആകാശ ഗര്‍ത്തങ്ങള്‍ അഥവാ ആകാശച്ചുഴികള്‍ രൂപപ്പെടുന്നത്. സാധാരണയായി 20000 മുതല്‍ 40000 അടി ഉയരത്തിലാണ് ഈ പ്രതിഭാസമുണ്ടാകുന്നത്.
ആകാശച്ചുഴികള്‍ മിക്ക വിമാന യാത്രകളിലും ഉണ്ടാകാമെങ്കിലും യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്ന വിധത്തിലുള്ള അപകടങ്ങള്‍ ചുരുക്കമായി മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പിതാവിന്റെ ഖബറടക്കത്തില്‍ പങ്കെടുക്കാന്‍ പോകവേ മകള്‍ വാഹനാപകടത്തില്‍ മരിച്ചു
Saudi-arabia
• 2 days ago
പ്രതിഷേധങ്ങള്‍ക്കിടെ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബ രാജ്ഭവനില്‍
Kerala
• 2 days ago
ഇസ്റാഈല്‍-ഇറാന് സംഘര്‍ഷം: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു; ദുരിതത്തിലായി ആയിരങ്ങള്‍
uae
• 2 days ago
റൊണാൾഡോ മികച്ച താരമായി മാറാൻ കാരണം ആ മൂന്ന് താരങ്ങളാണ്: മുൻ ബ്രസീലിയൻ താരം
Football
• 2 days ago
അദ്ദേഹത്തിന്റെ റെക്കോർഡ് തകർക്കാൻ കോഹ്ലിക്ക് ഒരിക്കലും സാധിക്കില്ല: മുൻ ഇന്ത്യൻ താരം
Cricket
• 2 days ago
ഇസ്റാഈലിന് കനത്ത പ്രഹരമേല്പിച്ച് ഇറാന് ; മൊസാദ് ആസ്ഥാനത്തിന് സമീപത്ത് മിസൈല്‍ പതിച്ചു ; നാലാമത്തെ F-35 യുദ്ധവിമാനവും വെടിവെച്ചിട്ടു
International
• 2 days ago
മികച്ച റോഡ് സൗകര്യം നൽകാൻ കഴിയില്ലെങ്കിൽ ടോൾ പിരിക്കാനും പാടില്ലെന്ന് ഹൈക്കോടതി
Kerala
• 2 days ago
ഇറാന്റെ പുതിയ മിലിറ്ററി കമാന്‍ഡര്‍ അലി ഷദ്മാനിയെ വധിച്ചതായി ഇസ്റാഈല്‍
International
• 2 days ago
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് മൂന്ന് മരണം കൂടി; കോഴിക്കോട് മൂന്നര വയസുകാരി തോട്ടിൽ വീണ് മരിച്ചു
Kerala
• 2 days ago
കോഹ്ലി, രോഹിത്, ധോണി ഇവരാരുമല്ല! ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: സായ് സുദർശൻ
Cricket
• 2 days ago
കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട്
Kerala
• 2 days ago
ഇറാൻ-ഇസ്രായേൽ സംഘർഷം: അബൂദബി വിമാനത്താവളത്തിൽ വിമാന സർവിസുകൾ തടസ്സപ്പെട്ടു
uae
• 2 days ago
മഴ കനക്കുന്നു; നദികളില്‍ ജലനിരപ്പ് ഉയരും, പ്രളയ സാധ്യതാ മുന്നറിയിപ്പ്
Weather
• 2 days ago
13ാം വയസിൽ അടിച്ചെടുത്തത് ട്രിപ്പിൾ സെഞ്ച്വറി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വൈഭവിന്റെ കൂട്ടുകാരൻ
Cricket
• 2 days ago
തെഹ്റാന് ഒഴിയാന്‍ നിര്‍ദ്ദേശം,ജി-7 ഉച്ചകോടി വെട്ടിച്ചുരുക്കി മടക്കം; യുദ്ധക്കളത്തിലിറങ്ങുമോ ട്രംപ്
International
• 2 days ago
അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് വിദ്യാർഥിനിയെ ഇടിച്ചു; പ്രതിഷേധവുമായി വിദ്യാർഥികൾ
Kerala
• 2 days ago
യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി; സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു
uae
• 2 days ago.jpeg?w=200&q=75)
ഇറാനിലും ഇസ്റാഈലിലുമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നീക്കം; കരമാർഗം അയൽരാജ്യങ്ങളിലേക്ക് എത്തിക്കും, ആശങ്കയിൽ വിദ്യാർഥികൾ
National
• 2 days ago
തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിൽ വഴി; സുരക്ഷ ശക്തമാക്കി
Kerala
• 2 days ago
ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം; 24 പേരെ രക്ഷപ്പെടുത്തി യുഎഇ
uae
• 2 days ago
യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ വൻ വളർച്ച; രണ്ട് വർഷം കൊണ്ട് 4 ട്രില്യൺ ദിർഹമാകുമെന്ന് ദുബൈ ഭരണാധികാരി
uae
• 2 days ago