HOME
DETAILS

യുഎഇ: പ്രവാസികളുടെ ശ്രദ്ധക്ക് ; വാടക വീടുകളില്‍ അനുവദിച്ചതിലും കൂടുതല്‍ ആളുകളെ താമസിപ്പിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും

  
Web Desk
May 23 2025 | 05:05 AM

UAE Warning for Expats Heavy Fines for Overcrowding in Rental Homes

അബൂദബി: വാടക വീടുകളില്‍ അനുവദിച്ചതിലും കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് അബൂദബി മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. നിയമം ലംഘിച്ചാല്‍ 10 ലക്ഷം ദിര്‍ഹം (ഏകദേശം 2.32 കോടി രൂപ) വരെ പിഴ ചുമത്തും. ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ക്ക് ഇരട്ടി ശിക്ഷ വിധിക്കാനും സാധ്യതയുണ്ട്.

'നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം' എന്ന ബോധവത്കരണ കാമ്പെയിനിന്റെ ഭാഗമായാണ് ഈ നടപടി. കാമ്പെയിനിന്റെ പ്രധാന ലക്ഷ്യങ്ങള്‍:

1) കെട്ടിടങ്ങളിലെ തിരക്ക് കുറയ്ക്കുക

2) ജീവിത നിലവാരം ഉയര്‍ത്തുക

3) സാമൂഹിക ഐക്യവും സുരക്ഷയും ഉറപ്പാക്കുക

4) അനധികൃതമായ വാടക സംവിധാനങ്ങള്‍ നിയന്ത്രിക്കുക

അബൂദബിയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇനിപ്പറയുന്ന നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്:

1) എമിറേറ്റ്‌സ് റിയല്‍ എസ്റ്റേറ്റ് റെജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്ത കെട്ടിടങ്ങളില്‍ മാത്രം താമസിക്കുക

2) താമസ കരാര്‍ (തൗതീഖ്) TAMM പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈനായോ മുനിസിപ്പാലിറ്റി ഹൗസിംഗ് വകുപ്പിലോ രജിസ്റ്റര്‍ ചെയ്യണം

നിയമലംഘനങ്ങള്‍ക്കുള്ള പിഴ

1) അനധികൃത വാടക സംവിധാനം: 50,000 മുതല്‍ 1 ലക്ഷം ദിര്‍ഹം വരെ

2) വാടക കരാര്‍ റദ്ദാക്കിയിട്ടും താമസം തുടരുന്നത്: 25,000 മുതല്‍ 50,000 ദിര്‍ഹം വരെ

3) ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍: 5,000 മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ

4) കുടുംബങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്ന വീടുകളില്‍ ബാച്ചിലേഴ്‌സിനെ താമസിപ്പിക്കുക, പൊളിക്കാന്‍ തീരുമാനിച്ച കെട്ടിടങ്ങളില്‍ താമസിക്കുക തുടങ്ങിയവയും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ്.

Abu Dhabi Municipality has issued a strict warning against overcrowding in rental properties, with fines up to AED 1 million (₹2.32 crore) for violations. The "Your Home, Your Responsibility" campaign aims to improve living standards and social safety by enforcing housing laws. All rental contracts must be properly registered through TAMM platform. Know the rules to avoid hefty penalties!

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിങ്ങളെ പോലൊരു താരത്തിനൊപ്പം കളിക്കാൻ സാധിച്ചത് വലിയ ബഹുമതി: റൊണാൾഡോ

Football
  •  2 hours ago
No Image

കണ്ണൂർ,കോഴിക്കോട് ജില്ലകളിലെ ഈ റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു; തിങ്കളാഴ്ച മുതൽ ഇവിടങ്ങളിൽ ട്രെയിൻ നിർത്തില്ല

Kerala
  •  2 hours ago
No Image

ടെസ്റ്റിൽ ലോക റെക്കോർഡിട്ട് റൂട്ട്; ചരിത്രനേട്ടവുമായി ഇംഗ്ലണ്ടുകാരന്റെ തേരോട്ടം

Cricket
  •  2 hours ago
No Image

ചുട്ടുപൊള്ളി കുവൈത്ത്; താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്ന് മുന്നറിയിപ്പ്

Kuwait
  •  3 hours ago
No Image

തുർക്കി രാജ്യവ്യാപകമായി അമിതവണ്ണം നിയന്ത്രിക്കാൻ ഒരുങ്ങുന്നു; പൊതുവിദ്യാഭ്യാസ ക്യാമ്പയിൻ ജൂലൈ വരെ

International
  •  3 hours ago
No Image

പഴക്കച്ചവടക്കാരനില്‍ നിന്ന് യുഎഇയുടെ ചരിത്ര വിജയത്തിന്റെ ശില്പിയിലേക്ക്; ബംഗ്ലാദേശിനെ വിറപ്പിച്ച ഹൈദര്‍ അലി

uae
  •  3 hours ago
No Image

റേഷൻ വാതിൽപ്പടി വിതരണക്കാർക്ക് 50 കോടി രൂപ അനുവദിച്ചുവെന്ന് ഭക്ഷ്യ മന്ത്രി  

Kerala
  •  3 hours ago
No Image

മസ്‌കിന്‍റെ എക്സ് ലോകവ്യാപകമായി തകരാറിലായി; ഡാറ്റാ സെന്റർ പ്രശ്നമെന്ന് വിശദീകരണം

International
  •  3 hours ago
No Image

ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട ഗോൾ ആ ടീമിനെതിരെ നേടിയതാണ്: മെസി

Football
  •  3 hours ago
No Image

അബൂദബിയില്‍ നിന്നും 3 ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസുമായി ഇന്‍ഡിഗോ; പ്രവാസികള്‍ക്ക് വമ്പന്‍ നേട്ടം 

uae
  •  3 hours ago