HOME
DETAILS

ജഗന്നാഥ ക്ഷേത്രവും മഹാകലേശ്വര്‍ ക്ഷേത്രവും ജ്യോതി മല്‍ഹോത്ര സന്ദര്‍ശിച്ചു; ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തി

  
Web Desk
May 25 2025 | 05:05 AM

YouTuber Jyoti Malhotra Visited Jagannath Temple Flew Drone Over Prohibited Zone

മുംബൈ: പാകിസ്ഥാന് രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത കേസില്‍ അറസ്റ്റിലായ ഹരിയാന സ്വദേശിനിയായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ളവ സന്ദര്‍ശിച്ചു. ഉജ്ജെയ്നിലെ മഹാകലേശ്വര്‍ ക്ഷേത്രം തുടങ്ങിയ ഉയര്‍ന്ന സുരക്ഷാസംവിധാനമുള്ള ഹൈന്ദവ ആരാധനാലയങ്ങളും അവര്‍ സന്ദര്‍ശിച്ചതായാണ് പൊലിസിന് വിവരം ലഭിച്ചത്. ഇതോടെ ജ്യോതി മല്‍ഹോത്രയെ മഹാരാഷ്ട്ര പൊലിസ് മണിക്കൂറുകളോളം ചോദ്യംചെയ്തു.
 
കഴിഞ്ഞവര്‍ഷമാണ് ജ്യോതി മല്‍ഹോത്ര ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിച്ചത്. ഈ സമയം അവര്‍ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയതായും റിപ്പോര്‍ട്ടുണ്ട്. ക്ഷേത്രത്തിന് ചുറ്റും ഏര്‍പ്പെടുത്തിയ കര്‍ശനമായ നിരോധിത മേഖല ലംഘിച്ച് ഡ്രോണ്‍ പറത്തിയെന്ന ആരോപണങ്ങള്‍ പുരി പൊലിസ് പരിശോധിച്ചുവരികയാണ്. ചാരവൃത്തിയുടെ ഭാഗമായിരുന്നോ ഈ നടപടിയെന്നാണ് പൊലിസ് അന്വേഷിക്കുന്നത്.

2023 ഏപ്രിലിലാണ് മഹാകലേശ്വര്‍ ക്ഷേത്രം സന്ദര്‍ശിച്ചത്. എന്നാല്‍ ഇവിടെ സംശയാസ്പദമായ പ്രവര്‍ത്തനങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും എങ്കിലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി അന്വേഷണം നടത്തുമെന്നും ഉജ്ജെയ്ന്‍ അഡിഷണല്‍ എസ്.പി നിതേഷ് ഭാര്‍ഗവ പറഞ്ഞു. 
 

Jyoti Malhotra, held in a Pakistan spying case, visited top Hindu temples including Puri’s Jagannath Temple, where she allegedly flew a drone over restricted zones. Police are investigating possible espionage links behind these actions.
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ

Kerala
  •  a day ago
No Image

ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാ​​ഘാതങ്ങൾ ​ഗുരുതരം

Kerala
  •  a day ago
No Image

ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍

Kerala
  •  a day ago
No Image

കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു  

Kerala
  •  a day ago
No Image

കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു

Kerala
  •  a day ago
No Image

ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന

International
  •  a day ago
No Image

ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി

National
  •  a day ago
No Image

5 വർഷത്തിനകം എഐ ഒരുപാട് ജോലികൾ ഇല്ലാതാക്കും; എഐ യിലേക്കുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങണമെന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ

International
  •  a day ago
No Image

കത്തിജ്വലിച്ച് സൂര്യൻ! സച്ചിന്റെ റെക്കോർഡും തകർത്ത് മുംബൈയുടെ രാജാവായി സ്‌കൈ

Cricket
  •  a day ago