
ഇത് ലാസ്റ്റ് ചാന്‍സെന്ന് 'കെഎസ്ഇബി'; വൈദ്യുതി കുടിശ്ശിക ഓഫറോടെ അടയ്ക്കാം

തിരുവനന്തപുരം: വൈദ്യുതി ബില്ലുകളില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് ഇളവുകളോടെ ബില്ലടക്കാന്‍ അവസരമൊരുക്കി കെഎസ്ഇബി. ആകര്‍ഷകമായ ഇളവുകളോടെയാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇനി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ രണ്ട് വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള കുടിശ്ശികകള്‍ വരെ അനായാസം തീര്‍പ്പാക്കാന്‍ അവസരമുണ്ട്.
ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും, സ്‌പെഷ്യല്‍ റെവന്യൂ കാര്യാലയത്തിലും ഈ സേവനം ലഭ്യമാണ്. അല്ലാത്തവര്‍ക്ക് ots.kseb.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചും പദ്ധതിയുടെ ഭാഗമാവാന്‍ അവസരമുണ്ട്.
കെഎസ്ഇബി നിര്‍ദേശം
മുമ്പെങ്ങുമില്ലാത്തത്ര ആകര്‍ഷകമായ ഇളവുകളോടെ കുടിശ്ശിക തീര്‍ക്കാന്‍ കെ എസ് ഇ ബി അവസരമൊരുക്കുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ 2 വര്‍ഷത്തിനുമുകളില്‍ പഴക്കമുള്ള കുടിശ്ശികകകള്‍ അനായാസം തീര്‍പ്പാക്കാം.
10 കൊല്ലത്തിനു മുകളില്‍ പഴക്കമുള്ള കുടിശ്ശികയുടെ 18 ശതമാനം നിരക്കില്‍ വരുന്ന പലിശ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കും.
5 മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം 4 ശതമാനം മാത്രം പലിശ.
2 മുതല്‍ 5 വര്‍ഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം 6 ശതമാനം പലിശ നല്‍കിയാല്‍ മതി.
പലിശ തുക 6 മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്.
മുതലും പലിശയും ഒരുമിച്ച് അടച്ചുതീര്‍ക്കുന്നവര്‍ക്ക് മുതലില്‍ 5% അധിക ഇളവും ലഭിക്കും. അതായത് ബില്‍ കുടിശ്ശികയുടെ 95 ശതമാനം മാത്രം അടച്ചാല്‍ മതിയാകും. കുടിശ്ശിക തീര്‍പ്പാക്കാന്‍ ഇത്രയേറെ ഇളവുകള്‍ ഇതാദ്യമാണ്.
റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും കേബിള്‍ ടിവി ഉടമകളുടെ വൈദ്യുത പോസ്റ്റ് വാടക കുടിശ്ശികയും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാനാകും.
ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. ots.kseb.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചും ഈ പദ്ധതിയുടെ ഭാഗമാകാം.
ഒട്ടും വൈകണ്ട. ഇത് ലാസ്റ്റ് ചാന്‍സാണേ...
KSEB is giving a chance for people who have unpaid electricity bills to pay them with some discounts. The new offer includes helpful benefits.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ
Kerala
• a day ago
ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഗുരുതരം
Kerala
• a day ago
ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്
Cricket
• a day ago
ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍
Kerala
• a day ago
കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
Kerala
• a day ago
കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു
Kerala
• a day ago
ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന
International
• a day ago
ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി
National
• a day ago
5 വർഷത്തിനകം എഐ ഒരുപാട് ജോലികൾ ഇല്ലാതാക്കും; എഐ യിലേക്കുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങണമെന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ
International
• a day ago
കത്തിജ്വലിച്ച് സൂര്യൻ! സച്ചിന്റെ റെക്കോർഡും തകർത്ത് മുംബൈയുടെ രാജാവായി സ്‌കൈ
Cricket
• a day ago
ബംഗ്ലാദേശ് വഴി നടക്കുന്ന വിവാഹ തട്ടിപ്പിന് എതിരെ മുന്നറിയിപ്പുമായി ചൈന; വിദേശ ഭാര്യമാർ വേണ്ടെന്ന് നിർദ്ദേശം
International
• a day ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ
Kerala
• a day ago
നിലമ്പൂരിൽ വീണ്ടും ജനവിധി തേടാൻ ബാവുട്ടി എത്തുമ്പോൾ
Kerala
• a day ago
കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• a day ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് എ ഐ സി സി
Kerala
• a day ago.png?w=200&q=75)
"ലാലു കുടുംബം എന്നെ ഒരിക്കലും മനുഷ്യനായി പരിഗണിച്ചില്ല" എന്റെ ജീവിതം അവർ ഒരു തമാശയാക്കി മാറ്റി; ഗുരുതര ആരോപണങ്ങളുമായി ലാലുവിന്റെ മരുമകൾ
National
• a day ago
റൊണാൾഡോ യൂറോപ്പിലെ ആ ക്ലബ്ബിലേക്ക് പോയാൽ മികച്ച പ്രകടനം നടത്തും: മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം
Football
• a day ago
കടക്കെണിയിൽ മുങ്ങിയ പാകിസ്ഥാന് ഐഎംഎഫിന്റെ സഹായം; പിന്നാലെ സൈന്യത്തിനായി ചെലവു വർദ്ധിപ്പിക്കാൻ നീക്കം
International
• a day ago
ബാറ്റെടുക്കും മുമ്പേ ട്രിപ്പിൾ സെഞ്ച്വറി; ടി-20യിലെ വമ്പൻ നേട്ടത്തിൽ മുംബൈ ക്യാപ്റ്റൻ
Cricket
• a day ago
മണ്ണാർക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Kerala
• a day ago
സുപ്രഭാതം എജ്യു എക്സ്പോ മെയ് 28ന് കോട്ടക്കലിൽ
Kerala
• a day ago