HOME
DETAILS

"നിങ്ങൾ ഭീരുക്കളാണ്, ഗസ്സയിൽ നിങ്ങൾക്ക് രാഷ്ട്രീയ വിജയമില്ല.."; നെതന്യാഹുവിനെതിരെ ഇസ്റാഈൽ പാർലമെൻ്റിൽ ആഞ്ഞടിച്ച ഇടത് നേതാവിൻ്റെ പ്രസംഗം തടസ്സപ്പെടുത്തി, ബലമായി പുറത്താക്കി

  
Web Desk
May 25 2025 | 09:05 AM

KKE expresses solidarity with Hadash leader Ayman Odeh who was forcefully removed from Knesset

വെസ്റ്റ് ബാങ്ക്: ഗസ്സയിൽ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്ന ബെഞ്ചമിൻ നെതന്യാഹു സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് ഇസ്റാഈൽ പാർലമെൻ്റായ നേസറ്റിൽ സംസാരിക്കുകയായിരുന്ന ഇസ്റാഈൽ ഇടതു നേതാവിൻ്റെ പ്രസംഗം തടസ്സപ്പെടുത്തി. അദ്ദേഹത്തെ പാർലമെൻ്റ് സുരക്ഷ ഗാർഡുകൾ പുറത്താക്കുകയും ചെയ്തു.

 

പലസ്തീൻ ജനതയുടെ വംശഹത്യയെ അപലപിച്ചതിന്  ഇസ്റാഈൽ കമ്യുണിസ്റ്റ് പാർട്ടിയായ 

പാർലമെന്ററി ഗ്രൂപ്പ് ഓഫ് ഹഡാഷിന്റെ നേതാവ് അയ്മാൻ ഒദെയോട് ആണ് നെതന്യാഹു സര്ക്കാർ ക്രൂരമായി പെരുമാറിയത്. ഗാസയിൽ നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ച് ആണ് അദ്ദേഹം നെസ്സെറ്റിൽ സംസാരിച്ചു  തുടങ്ങിയത്. ഒന്നര വർഷത്തെ യുദ്ധത്തിനുശേഷം, നിങ്ങൾ 19,000 കുട്ടികളെയും 53,000 നിവാസികളെയും കൊന്നു. എല്ലാ സർവകലാശാലകളും ആശുപത്രികളും നശിപ്പിച്ചു. നിങ്ങൾക്ക് ഗസ്സയിൽ രാഷ്ടീയ വിജയം നേടാനായില്ല. ഒരു രാഷ്ട്രീയ വിജയവുമില്ലെന്ന് തോന്നുന്നുതുകൊണ്ടാണ് നിങ്ങൾ ഭ്രാന്തനാകുന്നത്... എന്നിങ്ങനെ സംസാരിച്ചു കൊണ്ടിരിക്കെ ആണ് പ്രസംഗം തടസ്സപ്പെടുത്തിയത് 

ഹൗസ് സുരക്ഷാ അംഗങ്ങൾ ചേംബറിൽ പ്രവേശിച്ച് പോഡിയത്തിൽ കയറി അദ്ദേഹത്തെ ബലമായി നീക്കം ചെയ്തു.

അയ്മാൻ ഒദെയോട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഗ്രീസ് (കെകെഇ) കേന്ദ്ര കമ്മിറ്റി  ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

അതേസയം ഗസ്സയിലെ വനിതാ ഡോക്ടറുടെ 9 മക്കളെയും സയണിസ്റ്റ് സൈന്യം കൂട്ടക്കൊല ചെയ്തു. ഖാൻ യൂനിസിൽ ഡോ. അലാ അൽ-നജ്ജാറിന്റെമക്കളെ ആണ് കൂട്ടക്കൊല ചെയ്തത്. സംഭവത്തിൽ ഇസ്റാഈൽ സൈന്യത്തിന് എതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. നിരപരാധികളായ കുട്ടികളെ കൊല്ലുന്നത് ഇസ്രായേലി സൈനികർക്ക് ഒരു വിനോദമായി മാറിയിരിക്കുന്നുവെന്ന് ഗാസ ഉദ്യോഗസ്ഥർ പറയുന്നു. അതിനിടെ ഗസ്സയിൽ ഒരു കുഞ്ഞ് കൂടി പട്ടിണി മൂലം മരിച്ചു. ഗാസയിലെ 70,000-ത്തിലധികം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്ന് ലോക ഭക്ഷ്യ പരിപാടി മുന്നറിയിപ്പ് നൽകുന്നതിനിടെ അണ് നാല് വയസ്സുള്ള മുഹമ്മദ് യാസീൻ ഭക്ഷണക്കുറവ് മൂലം മരിച്ചത്.

KKE expresses solidarity with Hadash leader Ayman Odeh who was forcefully removed from Knesset

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ

Kerala
  •  a day ago
No Image

ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാ​​ഘാതങ്ങൾ ​ഗുരുതരം

Kerala
  •  a day ago
No Image

ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍

Kerala
  •  a day ago
No Image

കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു  

Kerala
  •  a day ago
No Image

കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു

Kerala
  •  a day ago
No Image

ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന

International
  •  a day ago
No Image

ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി

National
  •  a day ago
No Image

5 വർഷത്തിനകം എഐ ഒരുപാട് ജോലികൾ ഇല്ലാതാക്കും; എഐ യിലേക്കുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങണമെന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ

International
  •  a day ago
No Image

കത്തിജ്വലിച്ച് സൂര്യൻ! സച്ചിന്റെ റെക്കോർഡും തകർത്ത് മുംബൈയുടെ രാജാവായി സ്‌കൈ

Cricket
  •  a day ago