HOME
DETAILS

പി.വി അൻവർ ഇന്ന് ലീഗ് നേതാക്കളെ കാണും; കുഞ്ഞാലികുട്ടിയെയും പി.എം.എ സലാമിനെയും മലപ്പുറത്തെത്തി സന്ദർശിക്കും

  
May 27 2025 | 03:05 AM

pv anwar to meet muslim league leaders nilmbur byelection

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥിത്വത്തിൽ സമ്മർദ തന്ത്രങ്ങളുമായിറങ്ങിയ പി.വി അൻവറിന് കോൺഗ്രസ് വഴങ്ങാത്ത സാഹചര്യത്തിന് പിന്നാലെ മുസ്‍ലിം ലീഗ് നേതാക്കളെ കാണാൻ പി.വി അൻവർ. പി.കെ കുഞ്ഞാലിക്കുട്ടിയെയും പി.എം.എ സലാമിനെയും കാണുമെന്നാണ് നിലവിൽ ലഭ്യമായ വിവരം. ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ സ്ഥലത്ത് ഇല്ലാത്തതിനാൽ പണക്കാട്ടേക്ക് അൻവർ എത്തില്ല. മലപ്പുറം കാരത്തോടുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ വെച്ചാകും കൂടിക്കാഴ്ച നടക്കുന്നത്. അൻവറിന്റെ വീട്ടിൽ വെച്ച് ചേരുന്ന തൃണമൂൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിന് ശേഷമാകും പി.വി അൻവർ ലീഗ് നേതാക്കളെ കാണാനായി മലപ്പുറത്തേക്ക് എത്തുക.  

നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനായി കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ ഇന്ന് രാവിലെ പത്തുമണിയോടെ നേതൃയോഗം ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷമാകും അൻവറുമായി കുഞ്ഞാലിക്കുട്ടിയും പി.എം.എ സലാം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക.

എന്നാൽ, കൂടിക്കാഴ്ചയ്ക്ക് മുൻപോ ശേഷമോ അൻവർ മാധ്യമങ്ങളെ കാണില്ലെന്നാണ് സൂചന. രണ്ടുദിവസത്തേക്ക് മാധ്യമങ്ങളെ കാണില്ലെന്നും പരസ്യ പ്രതികരണത്തിന് ഇല്ലെന്നും പി.വി അൻവർ അറിയിച്ചിരുന്നു. ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അനിഷ്ടം അറിയിച്ച പി.വി.അൻവറിന്റെ അടുത്ത ചുവട് എന്തായിരിക്കുമെന്ന് കോൺഗ്രസും സിപിഎമ്മും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മത്സര രംഗത്തേക്ക് ഇല്ലെന്ന് മുൻപേ അറിയിച്ച അൻവർ നിലമ്പൂരിൽ മത്സരിക്കുമെന്നുൾപ്പെടെയുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം പരന്നിരുന്നു. 

അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ യു.ഡി.എഫ് സ്ഥാനാർഥിത്വത്തിൽ സമ്മർദ തന്ത്രങ്ങളുമായിറങ്ങിയ പി.വി അൻവറിന് വഴങ്ങാതെ എന്നാൽ, പിണക്കാതെയും കോൺഗ്രസ്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് പി.വി അൻവർ പരസ്യമായാണ് ഇന്നലെ രംഗത്തുവന്നത്.

ഇതോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നറിയിച്ച കോൺഗ്രസ് വെട്ടിലായി. ഒടുവിൽ അൻവറിന്റെ സമ്മർദങ്ങൾക്ക് വഴങ്ങാതെ കോൺഗ്രസ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുകയായിരുന്നു. എന്നാൽ, പി.വി അൻവറിനെ വിമർശിക്കാനോ തള്ളിപ്പറയാനോ കോൺഗ്രസ് നേതാക്കാൾ മുതിർന്നതുമില്ല. പി.വി അൻവർ യു.ഡി.എഫിന്റെ സ്ഥാനാർഥിക്ക് പിന്തുണ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നാണ് പിന്നീട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചത്.

കഴിഞ്ഞ ജനുവരി 13നാണ് പി.വി അൻവർ നിലമ്പൂർ എം.എൽ.എ സ്ഥാനം രാജിവച്ചത്. യു.ഡി.എഫ് സ്ഥാനാർഥിക്ക് പിന്തുണ നൽകുമെന്നു പറഞ്ഞ അൻവർ ആര്യാടൻ ഷൗക്കത്തിനെ തള്ളിപ്പറയുകയും ചെയ്തിരുന്നു. പിന്നീട് യു.ഡി.എഫിന്റെ ഭാഗമാകാൻ തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെ യു.ഡി.എഫ് ആരെ സ്ഥാനാർഥിയാക്കിയാലും പിന്തുണ നൽകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ അൻവർ വീണ്ടും കളം മാറ്റുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ഇറക്കിയ എന്റെ നേരെ ചെളി വാരി എറിഞ്ഞു' കോണ്‍ഗ്രസ് അവഗണിച്ചെന്ന് ആവര്‍ത്തിച്ച് അന്‍വര്‍; മുന്നണിയില്‍ ഇല്ലെങ്കില്‍ നിലമ്പൂരില്‍ തൃണമൂല്‍ മത്സരിക്കും 

Kerala
  •  15 hours ago
No Image

പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ ബെക്കും കാറും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

Kerala
  •  15 hours ago
No Image

ടെലികോം അടിസ്ഥാന സൗകര്യങ്ങളില്‍ ആഗോളതലത്തില്‍ ഒന്നാമതെത്തി യുഎഇ

uae
  •  15 hours ago
No Image

കടവന്ത്രയില്‍ കാണാതായ കുട്ടിക്കൊപ്പമുണ്ടായിരുന്ന കൈനോട്ടക്കാരന്‍ കസ്റ്റഡിയില്‍; ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തുമെന്ന് പൊലിസ് 

Kerala
  •  15 hours ago
No Image

19 വർഷത്തെ വിലക്ക് നീക്കി; പാക് പൗരന്മാർക്ക് കുവൈത്ത് വിസ നൽകിത്തുടങ്ങി | Kuwait Visa

latest
  •  16 hours ago
No Image

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച സംഭവം: പ്രതികള്‍ പിടിയില്‍ 

Kerala
  •  16 hours ago
No Image

കൊച്ചി ഇടപ്പള്ളിയില്‍ നിന്ന് കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തി

Kerala
  •  17 hours ago
No Image

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; വിദ്യാര്‍ത്ഥി വിസ ഇന്റര്‍വ്യൂ നിര്‍ത്തിവച്ച് യുഎസ്

International
  •  18 hours ago
No Image

'ഗവര്‍ണര്‍ മാപ്പ് പറയണം'; സമരം ശക്തമാക്കി മെയ്തികള്‍, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൂട്ടിട്ടു

National
  •  18 hours ago
No Image

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; വിദ്യാർഥിനിക്ക് ജാമ്യം

National
  •  18 hours ago