
ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഗുരുതരം

കൊച്ചി: അറബിക്കടലിൽ ലൈബീരിയൻ ചരക്കുകപ്പലായ എംഎസ്‌സി എൽസ് 3 മുങ്ങിയതിനെ തുടർന്ന് കേരള തീരത്ത് എണ്ണച്ചോർച്ചയുടെ ഗുരുതര പാരിസ്ഥിതിക ഭീഷണി ഉയർന്നിരിക്കുന്നു. കപ്പലിൽ 643 കണ്ടെയ്നറുകൾ ഉണ്ടായിരുന്നതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇതിൽ 13 എണ്ണം അപകടകരമായ രാസവസ്തുക്കളും 12 എണ്ണം കാൽസ്യം കാർബൈഡും അടങ്ങിയവയാണ്. കൂടാതെ, കപ്പലിലെ ടാങ്കുകളിൽ 84.44 മെട്രിക് ടൺ ഡീസൽ, 367.1 മെട്രിക് ടൺ ഫർണസ് ഓയിൽ എന്നിവയും ഉണ്ടായിരുന്നു. എണ്ണച്ചോർച്ച ഉണ്ടായാൽ 36 മുതൽ 48 മണിക്കൂറിനുള്ളിൽ ആലപ്പുഴ, അമ്പലപ്പുഴ, ആറാട്ടുപുഴ, കരുനാഗപ്പള്ളി തുടങ്ങിയ തീരദേശ മേഖലകളിൽ മലിനീകരണം വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ ആൻഡ് സർവീസസ് (INCOIS) മുന്നറിയിപ്പ് നൽകി.
എണ്ണപ്പാട വെള്ളത്തിൽ പടർന്നാൽ, സൂര്യപ്രകാശം തടയപ്പെടുകയും കടൽ ജീവികൾക്ക് ഓക്സിജൻ ലഭ്യത കുറയുകയും ചെയ്യും. ഇത് കടൽജീവികളുടെ വൻതോതിലുള്ള നാശത്തിന് ഇടയാക്കും. ശ്രീലങ്കയിലെ കൊളംബോ തീരത്ത് 2021-ൽ സമാനമായ അപകടത്തിൽ 1400-ലധികം കണ്ടെയ്നറുകൾ കടലിൽ മുങ്ങിയിരുന്നു, നൈട്രിക് ആസിഡ്, ലെഡ്, മെഥനോൾ, സോഡിയം ഹൈഡ്രോക്സൈഡ് തുടങ്ങിയ വിഷപദാർത്ഥങ്ങൾ കടലിൽ പടർന്നു. ഇതിന്റെ ഫലമായി ആയിരക്കണക്കിന് മത്സ്യങ്ങളും കടലാമകളും 40 ഡോൾഫിനുകളും 6 തിമിംഗലങ്ങളും ആണ് ചത്തൊടുങ്ങിയത്. മൂന്ന് മാസത്തേക്ക് മത്സ്യബന്ധനം നിരോധിക്കുകയും 12,000 കുടുംബങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു.
നിലവിൽ എണ്ണച്ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, കോസ്റ്റ് ഗാർഡ്, നേവി, പോർട്ട് വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ എണ്ണപ്പാട നിയന്ത്രിക്കാൻ തീവ്രശ്രമങ്ങൾ നടക്കുന്നു. പൊല്യൂഷൻ റെസ്പോൺസ് കോൺഫിഗറേഷൻ സംവിധാനമുള്ള കോസ്റ്റ് ഗാർഡിന്റെ പട്രോൾ യാനം 'ഐസിജിഎസ് സക്ഷം' ഉപയോഗിച്ച് മലിനീകരണം തടയാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ തൃശൂർ മുതൽ തെക്കൻ ജില്ലകളിൽ രണ്ട് റാപ്പിഡ് റസ്പോൺസ് ടീമുകളും വടക്കൻ ജില്ലകളിൽ ഒരു ടീമും തയാറാക്കിയിട്ടുണ്ട്. കൂടുതൽ ബൂംസ്‌കിമ്മറുകൾ ഉപയോഗിച്ച് എണ്ണപ്പാട വ്യാപനം തടയാനുള്ള ശ്രമങ്ങളും നടക്കുന്നു.
കപ്പലിൽ നിന്നുള്ള വസ്തുക്കൾ തീരത്ത് അടിഞ്ഞുകാണുകയാണെങ്കിൽ, അവ തൊടുകയോ അടുത്തേക്ക് പോകുകയോ ചെയ്യരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കണ്ടെയ്നറുകളിൽ നിന്ന് 200 മീറ്റർ അകലം പാലിക്കണമെന്നും നിർദേശമുണ്ട്.
വ്യവസായ ഗ്രൂപ്പായ ഷിപ്പിംഗ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒന്നര ദശകത്തിനിടെ 20,000-ലധികം ഷിപ്പിംഗ് കണ്ടെയ്നറുകൾ കടലിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ശരാശരി 1500 കണ്ടെയ്നറുകൾ ഓരോ വർഷവും കടലിൽ മുങ്ങുന്നതായാണ് മറ്റൊരു കണക്ക്. 2020-ൽ പസഫിക് സമുദ്രത്തിൽ 'അപസ്' എന്ന കപ്പലിൽ നിന്ന് 2000-ത്തോളം കണ്ടെയ്നറുകൾ നഷ്ടപ്പെട്ടിരുന്നു. ഇത്തരം അപകടങ്ങൾ കടൽ മലിനീകരണത്തിനും ജൈവവൈവിധ്യ നാശത്തിനും കാരണമാകുന്നുണ്ട്.
കേരള തീരത്തെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. എണ്ണച്ചോർച്ച ഉണ്ടായാൽ, 2010-ലെ ഗൾഫ് ഓഫ് മെക്സിക്കോയിലെ ഓയിൽ സ്പിൽ പോലുള്ള വൻ പാരിസ്ഥിതിക ദുരന്തത്തിന് സാധ്യതയുണ്ട്. നാല് മില്യൺ ബാരൽ എണ്ണ 87 ദിവസത്തോളം ഒഴുകിയ ആ ദുരന്തം ആയിരക്കണക്കിന് ജീവജാലങ്ങളുടെ നാശത്തിന് ഇടയാക്കിയിരുന്നു. അതിനാൽ, കേരളത്തിൽ ദുരന്തനിവാരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള കർശന നടപടികൾ അനിവാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റെഡ് അലര്‍ട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 17 hours ago
സവര്‍ക്കറെ അധിക്ഷേപിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി
National
• 18 hours ago
എട്ട് രാജ്യസഭാ സീറ്റുകളിലേക്ക് ജൂണിൽ തെരഞ്ഞെടുപ്പ്; തമിഴ്‌നാട്ടിൽ നിന്ന് കമൽഹാസൻ പാർലമെന്റിലേക്ക്
National
• 18 hours ago
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അഞ്ചുദിവസം മഴ കനക്കും; കാറ്റിനെ സൂക്ഷിക്കണം
Kerala
• 18 hours ago
അൻവർ പറഞ്ഞ വിഷയങ്ങൾ കോൺഗ്രസ് നേതാക്കളുമായി ചർച്ചചെയ്യും; കുഞ്ഞാലിക്കുട്ടിയെ കണ്ട് പി.വി അൻവർ
Kerala
• 19 hours ago
കോഹ്‌ലി കണ്ണുവെക്കുന്നത് പുത്തൻ നേട്ടത്തിലേക്ക്; രാജാവ് വീണ്ടും വേട്ടക്കിറങ്ങുന്നു
Cricket
• 21 hours ago
'അധ്യായം അവസാനിച്ചു, പക്ഷെ കഥ തുടരും' റൊണാൾഡോ അൽ നസർ വിടുന്നു? സൂചനയുമായി ഇതിഹാസം
Football
• 21 hours ago
അതിശക്ത മഴ; പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി
Kerala
• 21 hours ago
വീണ്ടും സഊദിയുടെ മണ്ണിൽ രാജാവായി റൊണാൾഡോ; വീണ്ടും ഞെട്ടിച്ച് 40കാരൻ
Football
• 21 hours ago
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ
Kerala
• 21 hours ago
നെയ്മർ പുറത്ത്, പകരം മൂന്ന് വമ്പന്മാർ ടീമിൽ; അൻസലോട്ടിയുടെ കീഴിൽ പറന്നുയരാൻ കാനറിപ്പട
Football
• a day ago
മാനന്തവാടിയിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്സോ കേസ്
Kerala
• a day ago
ഇങ്ങനെയൊരു ക്യാപ്റ്റൻ ഐപിഎൽ ചരിത്രത്തിലാദ്യം; ആദ്യ കിരീടത്തിനരികെ അയ്യർപ്പട
Cricket
• a day ago
"ഇന്ത്യയിലേക്ക് 299 ദിർഹം മാത്രം, ഒന്നെടുത്താൽ ഒന്ന് ഫ്രീ, EMI സൗകര്യം.."; ബലി പെരുന്നാളിനോടനുബന്ധിച്ചു നാട്ടിലെത്താൻ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു വിമാനക്കമ്പനികൾ | Mega Flight Ticket Offers
uae
• a day ago
പി.വി അൻവർ ഇന്ന് ലീഗ് നേതാക്കളെ കാണും; കുഞ്ഞാലികുട്ടിയെയും പി.എം.എ സലാമിനെയും മലപ്പുറത്തെത്തി സന്ദർശിക്കും
Kerala
• a day ago
ചരിത്രനേട്ടങ്ങളുടെ നിറവിൽ ഈജിപ്ഷ്യൻ മാന്ത്രികൻ; റെക്കോർഡുകളുടെ പെരുമഴ സൃഷ്ടിച്ച് സലാഹ്
Football
• a day ago
സമ്മർദങ്ങൾ പയറ്റി അൻവർ; വഴങ്ങാതെ കോൺഗ്രസ്
Kerala
• a day ago
നിലമ്പൂരിൽ സി.പി.എമ്മിന് കരുവന്നൂർ കുരുക്ക്; ഇ.ഡി വേട്ട വിലപ്പോവില്ലെന്നും ഇത് തീക്കളിയെന്നും സി.പി.എം
Kerala
• a day ago
പട തുടങ്ങും മുമ്പേ പടനായകൻ പരാജയം സമ്മതിച്ചു; കച്ചവടക്കാരനെ പ്രസിഡണ്ട് ആക്കിയാൽ ഇങ്ങനെയിരിക്കും: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ബിജെപി നടപടിയെ പരിഹസിച്ച് സന്ദീപ് വാര്യർ
Kerala
• a day ago
ലിവർപൂളിന്റെ കിരീടനേട്ടത്തിന്റെ വിജയാഘോത്തിനിടെ കാർ ഇടിച്ചുകയറി 50 പേർക്ക് പരുക്ക്
International
• a day ago
ദേശീയപാതയിൽ വീണ്ടും വിള്ളൽ; വടകരയിൽ പാലത്തിന് സമീപം റോഡ് തകർന്നു, പാത അടച്ചു
Kerala
• a day ago