ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല, നാളെ വിലകൂടുമോ കുറയുമോ?
കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. എന്നാല്‍ ഇന്നലെ വില കൂടുകയും പിന്നീട് കൂടിയതു പോലെ കുറയുകയും ചെയ്തിരുന്നു.
രാവിലെ നാനൂറ് രൂപയോളം കൂടി പിന്നീടെ ഉച്ചയ്ക്ക് ശേഷം വില കുറയുകയും ചെയ്തു. അന്തര്‍ദേശീയ സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് സംഭവിക്കുന്നതെന്നും ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും സംഭവിച്ചതെന്നുമാണ് വിദഗ്ധര്‍ വ്യക്തമാക്കിയത്.
കേരളത്തില്‍ ഇന്നലെ രാവിലെ രേഖപ്പെടുത്തിയ പവന്‍ വില 71960 രൂപയായിരുന്നു. 22 കാരറ്റ് ഗ്രാമിന് 8995 രൂപയും 18 കാരറ്റ് ഗ്രാമിന് 7385 രൂപയുമാണ് രാവിലെ രേഖപ്പെടുത്തിയിരുന്നത്. അന്തര്‍ദേശീയ വിലയില്‍ താഴ്ചയുടെ ട്രെന്‍ഡ് കാണിക്കുമ്പോള്‍ തന്നെയാണ് രാവിലെ വില കൂട്ടിയത്. എന്നാല്‍ വ്യാപാരം തുടരുന്ന വേളയില്‍ സ്വര്‍ണവില വീണ്ടും ഇടിയുകയായിരുന്നു.
നിലവിലെ സ്വര്‍ണവില
24കാരറ്റ്
ഒരു ഗ്രാം വില 9,748
പവന്‍ വില 77,984
22 കാരറ്റ്
ഒരു ഗ്രാം വില 8,935
പവന്‍ വില 71,480
18 കാരറ്റ്
ഒരു ഗ്രാം വില 7,311
പവന്‍ വില 58,488
ഇന്നലെ രാവിലെ കേരളത്തില്‍ സ്വര്‍ണവില തീരുമാനിക്കുന്ന വേളയില്‍ അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില 3350 ഡോളറിന് അടുത്തായിരുന്നു. ഉച്ചയ്ക്ക് ശേഷം വില 3300ന് താഴേക്ക് വീണു. ഇതോടെയാണ് വില കുറക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്.
വില കുറയുമോ...കൂടുമോ
ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുന്നതാണ് സ്വര്‍ണവിലയിലെ മാറ്റത്തിന് ഒരു കാരണമായി പറയുന്നത്. യൂറോപ്പിനെതിരായ അധിക ചുങ്കം ചുമത്തുന്നത് അല്‍പ്പം നീട്ടിവയ്ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചിരുന്നു. ഇതോടെ സംജാതമായ പുതിയ വിപണി സാഹചര്യമാണ് ഡോളര്‍ കരുത്ത് വര്‍ധിക്കാന്‍ ഇടയാക്കിയത്.
ഡോളറുമായി മല്‍സരിക്കുന്ന പ്രധാനപ്പെട്ട ആറ് കറന്‍സികളുണ്ട്. യൂറോ, പൗണ്ട്, യെന്‍, യുവാന്‍ ഉള്‍പ്പെടെ. ഡോളര്‍ കരുത്ത് കുറയുമ്പോള്‍ മറ്റു പ്രധാന കറന്‍സികളുടെ മൂല്യം കൂടും. അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങല്‍ നടക്കുകയും ചെയ്യും. ഇതാണ് സ്വര്‍ണ വലി കൂടാന്‍ ഇടയാക്കുന്നതെന്നും വിദഗ്ധര്‍ വിശദീകരിക്കുന്നു. ഡോളര്‍ മൂല്യം കൂടുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയും. 85.41 എന്ന നിരക്കിലാണ് രൂപയുടെ ഇപ്പോഴത്തെ വ്യാപാരം.
വരും ദിവസങ്ങളില്‍ ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ സ്വര്‍ണവില കുറയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഡോളര്‍-രൂപ മൂല്യം, അന്താരാഷ്ട്ര സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില എന്നിവ അടിസ്ഥാനമാക്കിയാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്. ഡോളര്‍ കൂടുതല്‍ കരുത്ത് കാട്ടിയാല്‍ കേരളത്തില്‍ വരുംദിവസങ്ങളിലും സ്വര്‍ണവില കുറഞ്ഞേക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."