HOME
DETAILS

കേടുവന്നതും പഴക്കമുള്ളതുമായ ഇലക്ട്രിക് ഉപകരണങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

  
May 29 2025 | 05:05 AM

Be Cautious with Old Electrical Devices at Home

നമ്മുടെയൊക്കെ വീടുകളില്‍ ഇഷ്ടം പോലെ പഴയസാധനങ്ങള്‍ നമ്മള്‍ കൂട്ടിയിടാറുണ്ട്. ഉപയോഗശൂന്യമായ പലതും അവയിലുണ്ടായിരിക്കുകയും ചെയ്യും. എന്നാല്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ ഇത്തരത്തില്‍ കൂട്ടിയിടുമ്പോള്‍ വലിയ അപകടങ്ങള്‍ പതിയിരിക്കുന്നത് നമ്മള്‍ ശ്രദ്ധിക്കാറില്ല. അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ഒരു ശ്രദ്ധ നല്ലതായിരിക്കും. 
കേടുവന്നതും പഴക്കമുള്ളതുമായ ഇലക്ട്രിക് ഉപകരണങ്ങള്‍ ഒരിക്കലും നിങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാതിരിക്കുക. അവ ശരിയാ രീതിയില്‍ ഡിസ്‌പോസ് ചെയ്യാന്‍ ശ്രദ്ധിക്കുക. 

മൊബൈല്‍ ഫോണ്‍

mob.jpg

മൊബൈല്‍ ഫോണിനെ നമ്മള്‍  സെല്‍ഫോണ്‍ എന്നും വിളിക്കുന്നു. ഫോണ്‍ വിളിക്കുക എന്നതിനേക്കാള്‍ മറ്റു സേവനങ്ങളും ഉപയോക്താവിന് മൊബൈല്‍ നല്‍കുന്നു. ഇമെയില്‍, ഇന്റര്‍നെറ്റ്, കളികള്‍, ബ്ലൂടൂത്ത്, കാമറ, ജിപിഎസ് തുടങ്ങിയവ അവയില്‍ പെടുന്നു. പരിമിതമായ സൗകര്യങ്ങളോടുകൂടിയ മൊബൈല്‍ ഫോണ്‍ ഫീച്ചര്‍ ഫോണുകളെന്നും കൂടുതല്‍ സൗകര്യങ്ങളും സേവനങ്ങളുമുള്ള മൊബൈല്‍ ഫോണുകളെ സ്മാര്‍ട്ട് ഫോണുകളെന്നും വിളിക്കുന്നു. എന്നാല്‍ ഉപയോഗം കഴിഞ്ഞതും പഴയതുമായ ഫോണുകള്‍ വീടുകളിലുണ്ടെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കുക. 

ഉപയോഗിക്കാത്ത മൊബൈല്‍ ഫോണ്‍ അധിക വീടുകളിലും സൂക്ഷിച്ചു വയ്ക്കുന്നതു കാണാം. ഇങ്ങനെ വയ്ക്കുന്ന പഴയ മൊബൈല്‍ ഫോണുകള്‍ അലമാരയിലും ബെഡ്‌റൂമിലും ഒക്കെയായിരിക്കും സൂക്ഷിച്ചു വച്ചിട്ടുണ്ടാവുക. എന്നാല്‍ ഇതിലെ ബാറ്ററി വീര്‍ത്ത് പൊട്ടിത്തെറിക്കാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ട് ജാഗ്രത പാലിക്കുക. 

 

ear.jpg


ഇയര്‍ ഫോണ്‍


മൊബൈല്‍ ഫോണ്‍ പോലെ തന്നെ നിത്യജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്തവയാണ് ഇയര്‍ ഫോണുകളും. ഇവ ചെവിയില്‍ തിരുകി പാട്ടു കേള്‍ക്കുന്നതും സിനിമ കാണുന്നതുമൊക്കെ പലരുടെയും ശീലമാണ്. എന്നാല്‍ ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് ചെവിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇവയുടെ അമിത ഉപയോഗം കേള്‍ക്കുറവിലേക്കും നയിച്ചേക്കാം. 

പഴയതോ കേടുവന്നതോ ആയ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവ ശ്രദ്ധിക്കുക. 
ഇയര്‍ഫോണ്‍ പഴയത് ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇയര്‍ഫോണില്‍ ബാറ്ററികളുണ്ട്. അതില്‍നിന്ന് ലീക്കേജ് ഉണ്ടായാല്‍ ആരോഗ്യത്തിനു ഹാനികരമാണ്. മാത്രമല്ല പ്രകൃതിക്കും ദോഷമാണ്. 

so.jpg

സോക്കറ്റ്

കുത്തിവയ്ക്കുന്ന വാള്‍ സോക്കറ്റുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടെങ്കില്‍ പെട്ടെന്നു മാറ്റി വയ്ക്കുക. കേടുപാടുകള്‍ ഉണ്ടെങ്കില്‍ അവ തൊടുമ്പോള്‍ തന്നെ വൈദ്യുതാഘാതം ഉണ്ടാവാം. അതിനാല്‍ വളരെയധികം ശ്രദ്ധയോടെ വേണം ഉപയോഗിക്കാന്‍. 

 

bulb.jpg


ബള്‍ബ്

ഇന്‍കാന്‍ഡസന്റ് ബള്‍ബുകള്‍ ആദ്യമൊക്കെ നമ്മുടെ വീടുകളില്‍ ഉണ്ടായിരുന്നു. സിഎഫ്എല്‍ ബള്‍ബുകളും ട്യൂബ് ലൈറ്റുകളുമൊക്കെ എത്തുന്നതിനു മുമ്പ് ഇവനായിരുന്നു താരം. 

പഴയതോ കേടുവന്നതോ ആയ ബള്‍ബുകളാണ് വീട്ടിലുള്ളതെങ്കില്‍ ഇവ പലതരത്തിലുള്ള രാസവസ്തുക്കളും വാതകങ്ങളും നിറഞ്ഞിട്ടുള്ളവയാണ്. ഇത് പൊട്ടിത്തെറിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാവാനും അതുവഴി വലിയ രീതിയിലുള്ള അപകടങ്ങള്‍ ഉണ്ടാവാനും സധ്യതയുണ്ട്. അതുകൊണ്ട് പഴയ ബള്‍ബുകള്‍ സൂക്ഷിച്ചു വയ്ക്കുന്നത് വളരെയധികം ശ്രദ്ധിക്കുക. 

സ്പീക്കറുകള്‍

 ഇവയില്‍ ധാരാളമായി കോപ്പര്‍ കോയിലുകള്‍, പ്ലാസ്റ്റിക്, ബാറ്ററികള്‍, ലോഹകാന്തങ്ങള്‍ തുടങ്ങി പലതും അടങ്ങിയിട്ടുണ്ട്. പഴക്കം ചെന്നവയാണെങ്കില്‍ ഇവ ശരിയായ രീതിയില്‍ ഡിസപോസ് ചെയ്യണം. 

tube.jpg

 

ട്യൂബ് ലൈറ്റ്

ട്യൂബ് ലൈറ്റിലും രാസവസ്തുക്കളും വാതകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് പൊട്ടിത്തെറിക്കാനുള്ള സാധ്യതയും ഏറെയാണ്. ഏതെങ്കിലും സാഹചര്യത്തില്‍ പൊട്ടിത്തെറിക്കുകയാണെങ്കില്‍ വലിയ അപകടങ്ങള്‍ ഉണ്ടാവാം. 

 

power.jpg

പവര്‍ കേബിളുകള്‍

വിവിധ തരം പവര്‍ കേബിളുകള്‍ വിപണിയിലുണ്ട്. വൈദ്യുത ആവശ്യമുള്ളിടത്തെല്ലാം പവര്‍ കേബിളുകളും ഉപയോഗിക്കുന്നു. ഈട് സുരക്ഷ എന്നിവ ഉറപ്പാക്കിയാണ് നമ്മള്‍ ഇവ തിരഞ്ഞെടുക്കുക. ലോ ടെന്‍ഷന്‍ കേബിളുകള്‍ അഥവാ എല്‍ടി എന്നും അറിയപ്പെടുന്നു. 

പഴക്കം ചെന്ന വൈദ്യുതി കേബിളുകള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക. ഇൗ കേബിളുകളുടെ ഇന്‍സുലേഷന്‍ നഷ്ടപ്പെട്ടു പോവാന്‍ സാധ്യത കൂടുതലാണ്. ഇവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും ഇടയ്ക്കിടെ പരിശോധിക്കുകയും ചെയ്യുക. 

 

 

Don't ignore old gadgets. What looks harmless could turn hazardous. Make e-waste safety a priority in your home!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലമ്പൂര്‍ അങ്കത്തിന് അന്‍വറും; മത്സരിക്കാന്‍ തൃണമൂലിന്റെ അനുമതി, പാര്‍ട്ടി ചിഹ്നവും അനുവദിച്ചു

Kerala
  •  5 hours ago
No Image

ഷാര്‍ജയിലെ ഇന്ധന ഗോഡൗണില്‍ തീപിടിത്തം: തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത് 16 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍

latest
  •  5 hours ago
No Image

വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡുകളാക്കാം; അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 15 ; നിർദേശങ്ങളും ആവശ്യമായ രേഖകളും അറിയാം

Kerala
  •  6 hours ago
No Image

സംസ്ഥാനത്തെ 104 സ്‌കൂളുകൾ ലഹരിപ്പിടിയിലെന്ന് എക്‌സൈസ്

Kerala
  •  7 hours ago
No Image

ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാന്‍ പദവി സഊദി അറേബ്യക്ക്

latest
  •  7 hours ago
No Image

ചാരപ്പണി: 47 ലക്ഷം ഫോളോവേഴ്‌സുള്ള പ്രശസ്ത തെലുങ്ക് സെലിബ്രിറ്റി വ്‌ളോഗര്‍ ഭയ്യാ സണ്ണി യാദവ് പിടിയില്‍; കൂടുതല്‍ ട്രാവല്‍ വ്‌ളോഗര്‍മാര്‍ നിരീക്ഷണത്തില്‍; 7 സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളില്‍ NIA റെയ്ഡ്

Trending
  •  7 hours ago
No Image

സംസ്ഥാനത്ത് പുതിയ അധ്യയനവർഷത്തിന് നാളെ തുടക്കം: ഹൈസ്‌കൂളിൽ അധിക അധ്യയനസമയം, ആറ് ശനിയാഴ്ചകൾ പ്രവൃത്തിദിനമാകും

Kerala
  •  7 hours ago
No Image

വയനാട് സാലറി ചലഞ്ച്; സമ്മതപത്രം നൽകിയിട്ടും വിഹിതം നൽകാത്തവരുടെ പണം പിടിച്ചെടുക്കാത്തതിന് നടപടി; 6000 ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു

Kerala
  •  7 hours ago
No Image

കേരളത്തിൽ ശക്തമായ മഴ തുടരും; 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  8 hours ago
No Image

ഇനി കളികൾ പുതിയ തട്ടകത്തിൽ; കെവിൻ ഡി ബ്രൂയ്നെ സ്വന്തമാക്കി യൂറോപ്യൻ വമ്പന്മാർ

Football
  •  14 hours ago