HOME
DETAILS

ട്രെയിന്‍ വ്‌ളോഗുകള്‍ ഇനിവേണ്ട; റെയില്‍വേ സ്‌റ്റേഷനിലെ വീഡിയോഗ്രഫി നിരോധിച്ച് ഈസ്‌റ്റേണ്‍ റെയില്‍വേ

  
May 29 2025 | 07:05 AM

Eastern Railway Department has requested people to avoid taking photos or videos of station

ഇനി ട്രെയിന്‍ വ്‌ളോഗുകള്‍ വേണ്ടെന്ന് റെയില്‍വേ. സ്‌റ്റേഷനുകളുടെയോ, ട്രെയിനുകളുടെയോ ഫോട്ടോകളോ, വീഡിയകളോ എടുക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഈസ്റ്റേണ്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റ്. യൂട്യൂബര്‍മാരും, ബ്ലോഗര്‍മാരും റെയില്‍വേ സ്‌റ്റേഷനുകളുടെ വിശദമായ വീഡിയോ കവര്‍ ചെയ്യുന്നത് നിര്‍ത്താനാണ് നിര്‍ദേശം. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ നീക്കം. 

പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തിക്കേസില്‍ ഹരിയാനയിലെ യൂട്യൂബറായ ജ്യോതി മല്‍ഹോത്ര അറസ്റ്റിലായതിന് പിന്നാലെയാണ് ഈസ്റ്റേണ്‍ റെയില്‍വേയുടെ നടപടി. 

ഈസ്റ്റേണ്‍ റെയില്‍വേക്ക് കീഴിലുള്ള സ്റ്റേഷനുകളില്‍ ഇനി മുതല്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷണം കര്‍ശനമാക്കും. പ്രധാനപ്പെട്ട സ്റ്റേഷനുകളുടെ ഫോട്ടോകളോ, വീഡിയോകളോ എടുക്കുന്നില്ലെന്ന് ഉറപ്പാക്കണം. രാജ്യത്തുടനീളം ഉയര്‍ന്നുവരുന്ന സാഹചര്യവും, മുന്നറിയിപ്പുകളും കണക്കിലെടുത്ത് നിരീക്ഷണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും ഈസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍ പറഞ്ഞു. 

സാധാരണ പൗരന്‍മാര്‍ക്ക് സ്റ്റേഷനുകളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് ഇതിനോടകം തന്നെ വിലക്ക് നിലവിലുണ്ട്. ഇതിന് പുറമെയാണ് യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിട്ടിരിക്കുന്നത്. പലരും ഇത് പാലിക്കുന്നില്ലെന്നതാണ് വസ്തുത. 

അതേസമയം മാധ്യമങ്ങള്‍ക്ക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തുടനീളം കഴിഞ്ഞ കുറച്ച് നാളുകളായി നടത്തുന്ന സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനം.

The Eastern Railway Department has requested people to avoid taking photos or videos of stations and trains.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി കളികൾ പുതിയ തട്ടകത്തിൽ; കെവിൻ ഡി ബ്രൂയ്നെ സ്വന്തമാക്കി യൂറോപ്യൻ വമ്പന്മാർ

Football
  •  14 hours ago
No Image

പാലക്കാടിൽ വൻ ലഹരി വേട്ട; ഒന്നരകിലോ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ 

Kerala
  •  15 hours ago
No Image

ചുട്ടുപൊള്ളി ഒമാന്‍; ഉച്ചവിശ്രമ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍, തൊഴിലാളികള്‍ക്ക് ആശ്വാസം

oman
  •  15 hours ago
No Image

വ്യാജ ഡോക്ടര്‍ ചമഞ്ഞ് അനധികൃത ക്ലിനിക് നടത്തിയ ഇന്ത്യന്‍ യുവതി കുവൈത്തില്‍ അറസ്റ്റില്‍

Kuwait
  •  15 hours ago
No Image

അരുണാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു

National
  •  16 hours ago
No Image

ഹജ്ജ് സീസണ്‍ 2025; ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഊദി

Saudi-arabia
  •  16 hours ago
No Image

മലയാളിയുടെ ഒന്നൊന്നര തിരിച്ചുവരവ്; ഇംഗ്ലണ്ടിനെതിരെ ഡബിൾ സെഞ്ച്വറിയടിച്ച് കരുൺ നായർ

Cricket
  •  17 hours ago
No Image

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ മത്സരിക്കും; തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കുമെന്ന് സജി മഞ്ഞക്കടമ്പില്‍ 

Kerala
  •  17 hours ago
No Image

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം

Kerala
  •  17 hours ago
No Image

'അഞ്ചംഗ കുടുംബത്തിന്റെ വസ്ത്രങ്ങളും രേഖകളും എടുപ്പിക്കാതെ ഇറക്കിവിട്ടു'; ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകര്‍ത്ത് സിആര്‍ മഹേഷ് എംഎല്‍എ

Kerala
  •  17 hours ago