
ഐപിഎല്ലില്‍ ചില താരങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നു; വീരേന്ദര്‍ സെവാഗ്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ചില താരങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം ദിഗ്‌വേഷ് റാത്തിയെ പെരുമാറ്റച്ചട്ട ലംഘനത്തിന് ബിസിസിഐ ഒരു മത്സരത്തില്‍ നിന്ന് വിലക്കിയ നടപടിയെ ചൂണ്ടിക്കാട്ടിയാണ് സെവാഗിന്റെ വിമര്‍ശനം.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം അഭിഷേക് ശര്‍മയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ദിഗ്‌വേഷിനെതിരെ നടപടി എടുത്തത്. ദിഗ്‌വേഷ് സീസണില്‍ മൂന്നാം തവണയും പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി വിലയിരുത്തിയാണ് ബിസിസിഐ നടപടിയെടുത്തത്.
എന്നാല്‍ സെവാഗ് ഈ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. 'ഇത് അല്‍പം കഠിനമായ നടപടിയാണ്. ഇത് ദിഗ്‌വേഷിന്റെ ആദ്യ ഐപിഎല്‍ സീസണാണ്. മുന്‍പ് എം.എസ്. ധോനി ഗ്രൗണ്ടിലേക്ക് അനധികൃതമായി കയറിയിട്ടും അദ്ദേഹത്തിന് വിലക്ക് ലഭിച്ചിരുന്നില്ല. വിരാട് കോഹ്ലി അമ്പയര്‍മാരോട് കയര്‍ത്ത് സംസാരിച്ച സംഭവങ്ങളും നമുക്ക് അറിയാം. എന്നാല്‍ അദ്ദേഹത്തിനും ഒരിക്കലും വിലക്ക് ലഭിച്ചിട്ടില്ല, അതിനാല്‍ ദിഗ്വേഷിനെയും ഒഴിവാക്കാമായിരുന്നു' ക്രിക്ബസിലെ പരിപാടിയില്‍ സംസാരിക്കവേ സെവാഗ് വ്യക്തമാക്കി.
2019ലെ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലായിരുന്നു ഡഗ്ഔട്ടില്‍ നിന്ന് പിച്ചിലെത്തിയ ധോണി അമ്പയറോട് കയര്‍ത്ത് സംസാരിച്ചത്. ഒരു നോബോളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ധോണി ഡഗ്ഔട്ടില്‍ നിന്ന് പിച്ചിലെത്തി അമ്പയറോട് കയര്‍ത്ത് സംസാരിച്ചത്. ഇത്തരത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 50 ശതമാനം ധോണിക്ക് പിഴവിധിച്ചിരുന്നു.
Former Indian cricketer Virender Sehwag criticizes BCCI for alleged favoritism in disciplinary actions after Lucknow Super Giants' Digvijay Rathi faces one-match ban. Sehwag points out MS Dhoni and Virat Kohli's past incidents went unpunished, questioning unequal treatment of young players in IPL.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ
Cricket
• 20 hours ago
മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ
Kerala
• 20 hours ago
കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു
Kuwait
• 21 hours ago
വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി
Saudi-arabia
• 21 hours ago
കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ
Kerala
• 21 hours ago
ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം
uae
• 21 hours ago
കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്
Football
• a day ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു
International
• a day ago
തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
Kerala
• a day ago
കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം
Football
• a day ago
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ; രേഖപ്പെടുത്തിയത് ഒരു മരണം
Kerala
• a day ago
റഷ്യയില്‍ യുക്രൈന്റെ വമ്പന്‍ ഡ്രോണ്‍ ആക്രമണം; 40 വിമാനങ്ങള്‍ ആക്രമിച്ചെന്ന് അവകാശവാദം
International
• a day ago
ആദ്യം ബാഴ്സ, ഇപ്പോൾ പിഎസ്ജി; ചരിത്രത്തിൽ രണ്ടാമനായി പാരീസിന്റെ പടത്തലവൻ
Football
• a day ago
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു; വാളയാര്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വീണ്ടും അറസ്റ്റില്‍
Kerala
• a day ago
തൊഴിലാളികള്‍ക്ക് ആശ്വാസം; കുവൈത്തില്‍ ഉച്ച സമയത്തെ പുറംജോലിക്കുള്ള നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍
Kuwait
• a day ago
കേരളത്തില്‍ വീണ്ടും കോവിഡ് മരണം; 24 വയസുള്ള യുവതി മരിച്ചു
Kerala
• a day ago
കുട്ടികളെ ആദ്യമായി സ്കൂളിലേക്ക് അയക്കുമ്പോള്‍ മാതാപിതാക്കളറിയാന്‍
Kerala
• a day ago
നടന്നത് 'ആസൂത്രിത' ആക്രമണം; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ കുറ്റം ചുമത്തി വിചാരണ
International
• a day ago
ശാരീരിക ബന്ധത്തിന് വിസമ്മതിച്ചു; മുംബൈയിൽ ഭാര്യയെ തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ
National
• a day ago
'വാരിയന്‍കുന്നത്തിനെ ചതിച്ച മണ്ണാണിത്, നമ്മളും ചതിക്കിരയായി; സ്വരാജിന് ക്ലീന്‍ ഇമേജ്, അഭിമാനത്തോടെ വോട്ട് ചോദിക്കാം': മുഖ്യമന്ത്രി
Kerala
• a day ago
ചാമ്പ്യൻസ് ലീഗ് മാത്രമല്ല, ബാലൺ ഡി ഓറും ഫ്രഞ്ച് മണ്ണിലേക്ക്; ലിസ്റ്റിൽ മുൻനിരയിൽ ഡെമ്പലെ
Football
• a day ago