HOME
DETAILS

കുറഞ്ഞ സമയം മതി അടിപൊളി മൈസൂര്‍ പാക്ക്... സോറി, മൈസൂര്‍ ശ്രീ ഉണ്ടാക്കാം | Mysore pak

  
Web Desk
May 30 2025 | 05:05 AM

A great Mysore Pak is ready in a short time Sorry lets make Mysore Sri

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരായ നിലപാട് ഇന്ത്യ കടുപ്പിച്ചുവരുന്നതിനിടെ രാജ്യത്തെ ജനപ്രിയ മധുരപലഹാരമായ മൈസൂര്‍ പാക്കിന്റെ പേര് രാജസ്ഥാനിലെ വ്യാപാരികള്‍ മാറ്റി. ഇതോടെ, ഒരിക്കല്‍ കൂടെ മൈസൂര്‍ പാക്ക് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.

മൈസൂര്‍ പാക്കില്‍നിന്ന് 'പാക്ക്' എന്ന വാക്ക് ഒഴിവാക്കി പകരം മൈസൂര്‍ ശ്രീ എന്നാണ് പേരിട്ടിരിക്കുന്നത്. മൈസൂര്‍ പാക്കിലെ പാക്കിന് പാകിസ്ഥാനുമായി ബന്ധമില്ലെങ്കിലും മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിവയുടെ പേരില്‍നിന്നും പാക്ക് മാറ്റി മോട്ടി ശ്രീ, ഗോണ്ട് ശ്രീ എന്നിങ്ങനെയാക്കിയിട്ടുണ്ട്. കര്‍ണാടകയിലെ മൈസൂരുവിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂര്‍ പാക്ക് അറിയപ്പെട്ടിരുന്നത്. കന്നഡയില്‍ മധുരത്തിന് പാക്ക് എന്നാണ് അര്‍ഥമാക്കുന്നത്.

 

myso2.jpg

ഇന്ത്യയിലെ മധുരപലഹാരങ്ങളിലെ രുചി പോലെ തന്നെ പഴക്കമുണ്ട് അതിന്റെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും. മൈസൂര്‍പാക് എന്ന പേര് ചരിത്രപരമായും ഭാഷാപരമായും പൂര്‍ണമായും ശരിതന്നെയാണ്. ഇതോടെ ഈയടുത്ത് ഏറ്റവും സെര്‍ച്ച് ചെയ്യപ്പെട്ട പലഹാരങ്ങളിലൊന്നും മൈസൂര്‍ പാക്ക് ആയി മാറി. മധുരം ഇഷ്ടമുള്ളവരുടെ ഏറ്റവും ഫേവറിറ്റ് സ്വീറ്റ്‌സുകളിലൊന്നായ മൈസൂര്‍ പാക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. 

 

മൈസൂര്‍ പാക്ക് ഉണ്ടാക്കുന്ന വിധം 

കടലമാവ്- ഒന്നര കപ്പ്
നെയ്യ് - രണ്ടര കപ്പ്
പഞ്ചസാര- രണ്ടു കപ്പ്
വെള്ളം ഒന്നര കപ്പ്

 

mys.jpg

നെയ്യ് ഉരുക്കി മാറ്റിവയ്ക്കുക. ഒരു പാന്‍ അടുപ്പില്‍ വച്ച് അതിലേക്ക് കടലമാവ് ചേര്‍ത്തു കൊടുക്കുക. ചെറിയ തീയില്‍ ഇത് മെല്ലെ വറുത്തെടുക്കുക. മൂത്തു വരുമ്പോള്‍ മറ്റൊരു പാത്രത്തിലേക്കു മാറ്റി വയ്ക്കുക. ഇനി ഇതൊന്നു അരിച്ചെടുക്കണം. ഇതിലേക്ക് നെയ്യ് ഒഴിച്ച് നന്നായി മിക്‌സ് ചെയ്തു വയ്ക്കുക.

 

mys23.jpg

ഇനി മൈസൂര്‍പാക്ക് ഉണ്ടാക്കാനുള്ള പാത്രം അടുപ്പത്ത് വച്ച് അതിലേക്ക് പഞ്ചസാര ഇട്ടു കൊടുക്കുക. ഇതിലേക്ക് വെള്ളം കൂടെ ഒഴിച്ച് അലിയിച്ചെടുക്കുക. ഇത് നൂല്‍പരുവം ആവുന്നതു വരെ തിളപ്പിക്കുക. ശേഷം മിക്‌സ് ചെയ്തു വച്ച കടലമാവും നെയ്യും കൂടെയുള്ള മിശ്രിതം ഇതിലേക്ക് ചേര്‍ത്തു കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് കുറേശ്ശെ നെയ് ചേര്‍ത്തു വേണം ഇളക്കിക്കൊടുക്കാന്‍. മുഴുവന്‍ നെയ്യും ഇങ്ങനെ ഇടയ്ക്ക് ചേര്‍ത്ത് ഇളക്കുക.

 

mysor shre.jpg

പാത്രത്തില്‍ നിന്നു വിട്ടു വരുന്ന പാകമാകുമ്പോള്‍ തീ ഓഫ് ചെയ്യുക. ശേഷം നെയ്യ് തടവിയ വേറൊരു പാത്രത്തിലേക്ക് ഒഴിച്ചു വയ്ക്കുക. രണ്ടോ മൂന്നോ മണിക്കൂര്‍ കഴിഞ്ഞു തണുക്കുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാവുന്നതാണ്. അടിപൊളി മൈസൂര്‍ പാക്/ ശ്രീ റെഡി.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ

Cricket
  •  19 hours ago
No Image

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ

Kerala
  •  20 hours ago
No Image

കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു

Kuwait
  •  20 hours ago
No Image

വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി 

Saudi-arabia
  •  21 hours ago
No Image

കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ

Kerala
  •  21 hours ago
No Image

ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം

uae
  •  21 hours ago
No Image

കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്

Football
  •  21 hours ago
No Image

ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു

International
  •  21 hours ago
No Image

തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Kerala
  •  a day ago
No Image

കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം

Football
  •  a day ago