HOME
DETAILS

ഏത് രുചിക്കൂട്ടുകളും അനായാസം...; ലോകത്തെ ആദ്യ എഐ ഷെഫ് ദുബൈയിലെ ഹോട്ടലില്‍ 'ചുമതലയേല്‍ക്കും'; കൈപ്പുണ്യം നുകരാന്‍ ഇപ്പോഴേ ബുക്കിങ്

  
Web Desk
May 30 2025 | 05:05 AM

Worlds First AI Chef Set To Run A Real-Life Restaurant In Dubai
ദുബൈ: ഏത് രുചിക്കൂട്ടുകളും അനായാസം, അസാധാരണ മികവോടെ തയാറാക്കാന്‍ പ്രാഗല്‍ഭ്യമുള്ള ഒരു ഷെഫിനെ ദുബൈ ലോകത്തിന് പരിചയപ്പെടുത്തുന്നു. ഏത് റെസിപ്പിയും നിമിഷ നേരം കൊണ്ട് തയാറാക്കാന്‍ കഴിവുള്ള മിടു മിടുക്കന്‍ ഷെഫ്! 
ഈ പാചക വിദഗ്ധന്റെ പേര് ഷെഫ് ഐമാന്‍ എന്നാണ്. വിസ്മയങ്ങളുടെ നഗരമായ ദുബൈ അവതരിപ്പിക്കുന്ന ലോകത്തെ ആദ്യ എ.ഐ അധിഷ്ഠിത ഷെഫ്. ഈ വേനല്‍കാലത്ത് തന്നെ ബുര്‍ജ് ഖലീഫയുടെ എതിര്‍ വശത്തുള്ള കെംപിന്‍സ്‌കി ഹോട്ടലിലെ വുഹു റസ്റ്ററന്റില്‍ ഐമാന്‍ ചുമതലയേല്‍ക്കും. 
 
പ്രശസ്ത ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ഗാസ്‌ട്രോനോട്ടാണ് ലോകത്തിലെ ആദ്യ എ.ഐ ഷെഫ് നടത്തുന്ന റസ്റ്ററന്റായ വുഹുവിന്റെ തുടക്കം പ്രഖ്യാപിച്ചത്. ഭക്ഷണ ചേരുവകള്‍ നിര്‍ദേശിക്കാനും, പാചകക്കുറിപ്പുകള്‍ തയാറാക്കാനും, അടുക്കള പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനും, മെനു ക്രമീകരിക്കാനും ഐമാന് കഴിയും. ഷെഫുമാരെ ഒഴിവാക്കാനല്ല, അവരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും അവരെ സഹായിക്കാനുമാണ് ഐമാനെ നിയോഗിക്കുന്നനെന്ന് എ.ഐ ഷെഫിനെ വികസിപ്പിച്ചെടുത്ത യു.എം.എ.ഐ ടീം വ്യക്തമാക്കി. ഒരു പാചക 'സഹ പൈലറ്റി'ന്റെ ചുമതലയായിരിക്കും എ.ഐ ഷെഫ് നിറവേറ്റുന്നതെന്നും സംഘം വിശദീകരിക്കുന്നു. 
 
 
 
കര്‍ശന പ്രോട്ടോക്കോളുകള്‍ അനുസരിച്ചായിരിക്കും ഷെഫിന്റെ പെരുമാറ്റം. എല്ലാ പാചകക്കുറിപ്പുകളും തത്സമയ ഫീഡ്ബാക്ക് ലൂപ്പുകള്‍ ഉപയോഗിച്ച് പരീക്ഷിക്കുകയും അവയുടെ സുതാര്യത, സുരക്ഷ, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കുകയും ചെയ്യും. എ.ഐ ഷെഫിന്റെ 'കൈപ്പുണ്യം' ആസ്വദിക്കാന്‍ താത്പര്യമുള്ളവര്‍ക്കായി വുഹു റസ്റ്ററന്റ് ഔദ്യോഗികമായി തുറക്കുന്നതിനു മുന്‍പ് തന്നെ ബുക്കിങ്ങ് തുടങ്ങിയിട്ടുണ്ട്. 
 
വുഹുവിന്റെ മെനുവില്‍ ജാപനീസ്, മെക്‌സിക്കന്‍, പെറുവിയന്‍ രുചികളിലുള്ള ഭക്ഷണമാണ് ഉണ്ടാകുക. ഇവയുടെ സ്വാദിഷ്ഠമായ സങ്കലനം സാധ്യമാക്കാന്‍ നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഷെഫിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. പാചക കാര്യങ്ങളില്‍ മാത്രമല്ല, മറ്റ് കാര്യങ്ങളിലും 'എക്‌സ്ട്രാ ഡീസന്റാ'ണ് ഐമാന്‍. 
 
Dubai welcomes Chef Aiman, the world’s first AI-powered chef and ready to run a real-life restaurant in Downtown. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ

Cricket
  •  19 hours ago
No Image

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ

Kerala
  •  20 hours ago
No Image

കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു

Kuwait
  •  20 hours ago
No Image

വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി 

Saudi-arabia
  •  21 hours ago
No Image

കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ

Kerala
  •  21 hours ago
No Image

ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം

uae
  •  21 hours ago
No Image

കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്

Football
  •  21 hours ago
No Image

ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു

International
  •  a day ago
No Image

തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Kerala
  •  a day ago
No Image

കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം

Football
  •  a day ago