HOME
DETAILS

റോസാ ചെടി വാടി പോവുന്നുണ്ടെങ്കില്‍ ഇങ്ങനെ ചെയ്താല്‍ മതി; മനോഹരമായി പൂക്കള്‍ നില്‍ക്കും

  
May 30 2025 | 10:05 AM

How to Revive a Wilting Rose Plant  Simple Care Tips for Beautiful Blooms


വീട്ടുമുറ്റത്ത് റോസാ ചെടികള്‍ വയ്ക്കുന്നവര്‍ ധാരാളമുണ്ട്. ഇങ്ങനെ നട്ടുപിടിപ്പിക്കുന്ന റോസ് ചെടികള്‍ വീടിന്റെ മുറ്റത്ത് കാണുന്നത് അതിമനോഹരമായിരിക്കും. ഇങ്ങനെയുള്ള സാഹചര്യത്തില്‍, മിക്ക ആളുകളും വീടിന് പുറത്ത് റോസ് ചെടികള്‍ ധാരാളമായി പല കളറുകളിലുള്ളവയുമൊക്കെ നട്ടു പിടിപ്പിക്കുന്നതും പതിവാണ്.

എന്നാല്‍  ഈ ചെടികള്‍ ചിലപ്പോഴൊക്കെ വാടിപ്പോകുന്നത് കാണാം. ഇത് വീടിന്റെയും പൂക്കളുടെയും ഭംഗി നശിപ്പിക്കും.  മിക്ക ആളുകള്‍ക്കും ഇത് വിഷമമുണ്ടാക്കുന്നവയുമാവും. എന്നാല്‍ നിങ്ങളുടെ വീട്ടിലെ റോസാച്ചെടി വാടാന്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ ഇനി പേടിക്കണ്ട. ചെടി വാടിപ്പോകുന്നതില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കുന്ന ചില എളുപ്പവഴികള്‍ നമുക്ക് നോക്കാം.

rose4.jpg


എങ്ങനെ തടയാം

റോസ് ചെടി വാടിപ്പോകാതിരിക്കാന്‍ ഈ വിദ്യകള്‍ പരീക്ഷിക്കാം. റോസാച്ചെടിക്ക് ദിവസവും വെള്ളം ഒഴിച്ചു കൊടുക്കണം. വേനല്‍ക്കാലമാണെങ്കില്‍ ഒരു ദിവസം രണ്ടോ മൂന്നോ തവണ വെള്ളം ഒഴിച്ചു കൊടുക്കണം. റോസ് ചെടിക്ക് കുറഞ്ഞത് അഞ്ചോ ആറോ മണിക്കൂര്‍ സൂര്യപ്രകാശവും കിട്ടണം. പക്ഷേ നേരിട്ടുള്ള സൂര്യപ്രകാശം ശ്രദ്ധിക്കുക. കാരണം ഇവ ഇലകള്‍ക്കു പൊള്ളലേല്‍ക്കാവുന്നതാണ്. 

 

rose3.jpg


വളപ്രയോഗം 

റോസ് ചെടിക്ക് പതിവായി വളമിട്ടു കൊടുക്കണം. അതിനായി ചെടിയില്‍ നല്ല മണ്ണ് ഇട്ടുകൊടുക്കാം. മണ്ണില്‍ ആവശ്യത്തിന് പോഷകങ്ങള്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. വിപണിയില്‍ നിന്നു തന്നെ വളം എളുപ്പത്തില്‍ നിങ്ങള്‍ക്കു ലഭിക്കുന്നതാണ്. വളം വാങ്ങുമ്പോള്‍, പാക്കറ്റില്‍ എഴുതിയിരിക്കുന്ന എല്ലാ നിര്‍ദേശങ്ങളും ശ്രദ്ധയോടെ വായിച്ചു മനസിലാക്കുക.

ചെടി വെട്ടിമാറ്റുന്നത് 

മണ്ണില്‍ നല്ല പോലെ നനവുണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. എങ്കില്‍ മാത്രമേ  ചെടി വാടിപ്പോകുന്നതില്‍ നിന്ന് നമുക്ക് രക്ഷിക്കാന്‍ കഴിയൂ. റോസാപ്പൂവിന്റെ വാടിയ എല്ലാ ശാഖകളും മുറിച്ചുമാറ്റിക്കളയണം. ഇത് പുതിയ ശാഖകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെടി കൂടുതല്‍ മനോഹരമാവുകയും ചെയ്യുന്നു. അതിനാല്‍ പ്രൂണിങ് (വെട്ടിക്കൊടുക്കണം) നടത്തണം.

 

rose.jpg


കീടനാശിനി

 
ചിലപ്പോള്‍ കീടങ്ങളുടെ ആക്രമണം മൂലം ചെടികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാം. അത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ ചെടി പരിശോധിക്കുകയും കീടനാശിനി ഉപയോഗിക്കണമെങ്കില്‍ ഉപയോഗിക്കുകയും ചെയ്യുക. ശൈത്യകാലത്താണെങ്കില്‍ ചെടിക്ക് തണുപ്പ് അനുഭവപ്പെടാം.

അങ്ങനെ വരുമ്പോള്‍ ചെടികളെ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ മഴക്കാലത്ത് ചെടിക്ക് അധികം വെള്ളം നല്‍കേണ്ട ആവശ്യവുമില്ല. ഈ നുറുങ്ങുകളെല്ലാം പരീക്ഷിക്കുന്നതിലൂടെ നിങ്ങളുടെ റോസ് ചെടി വാടിപ്പോകാതെ അതിമനോഹരമായി തന്നെ വിരിഞ്ഞു നില്‍ക്കുന്നതു കാണാം. 

 

 

 

Rose plants are a popular choice for home gardens and front yards due to their vibrant and colorful blooms. However, sometimes these plants may begin to wilt, which can affect the overall beauty of your home surroundings. Don’t worry—there are simple steps you can take to restore your rose plant's health and keep it blooming beautifully.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാഗും കുടയുമെടുത്ത് ഇറങ്ങാം... പുത്തൻ അറിവുനേടാം... വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

Domestic-Education
  •  10 hours ago
No Image

സ്‌കൂൾകാലം വൈബാക്കാം

Kerala
  •  10 hours ago
No Image

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു; 3758 പേർക്ക് സ്ഥിരീകരണം, 1400 പേർ കേരളത്തിൽ

National
  •  11 hours ago
No Image

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഇന്ന്; വിശദാംശങ്ങൾ അറിയാം

Kerala
  •  11 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; നോട്ടിസ് പോലും നല്‍കാതെ പള്ളി തകര്‍ത്തു

Kerala
  •  12 hours ago
No Image

തീപ്പിടിത്തമുണ്ടായി ഒരു മാസം കഴിഞ്ഞു; എന്നിട്ടും പ്രവർത്തനസജ്ജമാകാതെ കോഴിക്കോട് മെഡി. കോളജ് അത്യാഹിത വിഭാഗം

Kerala
  •  12 hours ago
No Image

ഗസ്സയില്‍ പട്ടിണി വയറുമായി ഭക്ഷണം തേടിവന്ന 31 പേരെ വെടിവച്ചുകൊന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  12 hours ago
No Image

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ

Cricket
  •  19 hours ago
No Image

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ

Kerala
  •  20 hours ago
No Image

കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു

Kuwait
  •  20 hours ago