
അവൻ ടീമിലുണ്ടെങ്കിൽ കിരീടം ഉറപ്പ്; ഫൈനലിൽ ഇതുവരെ വീഴാത്തവൻ ഇന്ന് ബാംഗ്ലൂരിനൊപ്പം

ബാംഗ്ലൂർ: 2025 ഐപിഎല്ലിന്റെ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. കഴിഞ്ഞ ദിവസം നടന്ന ക്വാളിഫയർ വണ്ണിൽ പഞ്ചാബ് കിങ്സിനെ വീഴ്ത്തിയാണ് ആർസിബി ഫൈനലിലേക്ക് കാലെടുത്തുവെച്ചത്. മത്സരത്തിൽ ടോസ് നേടിയ ആർസിബി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 14.1 ഓവറിൽ 101 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 10 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.
ജൂൺ മൂന്നിന് ഗുജറാത്ത് അഹമ്മബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കലാശ പോരാട്ടം നടക്കുന്നത്. ഐപിഎൽ ചരിത്രത്തിലെ ആദ്യ കിരീടം സ്വപ്നം കാണുന്ന ബെംഗളൂരുവിന് അനുകൂലമായ ഒരു വസ്തുതയാണ് ഏറെ ശ്രദ്ധേയയമാവുന്നത്. ബെംഗളൂരുവിന്റെ ഓസ്‌ട്രേലിയൻ സ്റ്റാർ പേസർ ജോഷ് ഹേസൽവുഡ് കളിച്ചിട്ടുള്ള ഒരു ഫൈനലിലും താരം ഇതുവരെ പരാജയപ്പെട്ടില്ല. ഹേസൽവുഡ് തന്റെ കരിയറിൽ ഇതുവരെ ആറ് ഫൈനലുകളിലാണ് കളിച്ചിട്ടുള്ളത്. ഈ ആറ് തവണയും വിജയം ഹേസൽവുഡ് അണിനിരന്ന ടീമിനൊപ്പം ആയിരുന്നു.
2012ൽ ചാമ്പ്യൻസ് ലീഗ് ടി-20യിൽ സിഡ്നി സിക്സേഴ്സിനു വേണ്ടിയാണ് താരം ആദ്യമായി വിജയിക്കുന്നത്. പിന്നീട് ഓസ്‌ട്രേലിയക്കൊപ്പം 2015 ലോകകപ്പ്, സിഡ്നി സിക്സേഴ്സിനു വേണ്ടി 2020 ബിബിഎൽ എന്നിവയും താരം സ്വന്തമാക്കി. 2021ൽ ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം ഐപിഎല്ലും ഓസ്‌ട്രേലിയക്കൊപ്പം ടി-20 ലോകകപ്പും താരം നേടി. രണ്ട് വർഷങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയക്കായി 2023 ഏകദിന വേൾഡ് കപ്പും താരം വിജയിച്ചു.
ഇപ്പോൾ വീണ്ടുമൊരു ഫൈനൽ ഹേസൽവുഡിന്റെ മുന്നിലെത്തി നിൽക്കുമ്പോൾ ഏഴാം ഫൈനലിലും ഹേസൽവുഡ് കിരീടം ഉയർത്തുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഈ സീസണിൽ ആർസിബിയുടെ ബൗളിങ്ങിലെ അവിഭാജ്യ ഘടകമായിരുന്നു ജോഷ് ഹേസൽവുഡ്. 15 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകൾ ആണ് താരം നേടിയിട്ടുള്ളത്.
ഈ സീസണിൽ സ്വപ്ന തുല്യമായ മുന്നേറ്റമാണ് ബെംഗളൂരു നടത്തികൊണ്ടിരിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വീഴ്ത്തിയാണ് ബെംഗളൂരു തുടക്കം കുറിച്ചത്. രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെയും ആർസിബി പരാജയപ്പെടുത്തി. 17 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായിട്ടാരുന്നു ചെപ്പോക്കിന്റെ മണ്ണിൽ ആർസിബി ചെന്നൈയെ കീഴടക്കിയത്.
എന്നാൽ മൂന്നാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് ബെംഗളൂരു പരാജയപ്പെട്ടിരുന്നു. പിന്നീട് വാംഖഡെയിൽ മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരം വിജയിച്ചുകൊണ്ട് ആർസിബി തിരിച്ചുവരികയായിരുന്നു. ഈ സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ നാല് മത്സരങ്ങളിലാണ് ആർസിബി പരാജയപ്പെട്ടത്. കളിച്ച എല്ലാ എവേ മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് ആർസിബി പ്ലേ ഓഫിലേക്ക് മുന്നേറിയിത്.
Royal Challengers Bangalores Australian star pacer Josh Hazlewood has never lost a final in which he has played
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇനി കളികൾ പുതിയ തട്ടകത്തിൽ; കെവിൻ ഡി ബ്രൂയ്നെ സ്വന്തമാക്കി യൂറോപ്യൻ വമ്പന്മാർ
Football
• 6 hours ago
പാലക്കാടിൽ വൻ ലഹരി വേട്ട; ഒന്നരകിലോ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
Kerala
• 7 hours ago
ചുട്ടുപൊള്ളി ഒമാന്‍; ഉച്ചവിശ്രമ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍, തൊഴിലാളികള്‍ക്ക് ആശ്വാസം
oman
• 7 hours ago
വ്യാജ ഡോക്ടര്‍ ചമഞ്ഞ് അനധികൃത ക്ലിനിക് നടത്തിയ ഇന്ത്യന്‍ യുവതി കുവൈത്തില്‍ അറസ്റ്റില്‍
Kuwait
• 7 hours ago
അരുണാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു
National
• 8 hours ago
ഹജ്ജ് സീസണ്‍ 2025; ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഊദി
Saudi-arabia
• 8 hours ago
മലയാളിയുടെ ഒന്നൊന്നര തിരിച്ചുവരവ്; ഇംഗ്ലണ്ടിനെതിരെ ഡബിൾ സെഞ്ച്വറിയടിച്ച് കരുൺ നായർ
Cricket
• 8 hours ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ മത്സരിക്കും; തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കുമെന്ന് സജി മഞ്ഞക്കടമ്പില്‍
Kerala
• 9 hours ago
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം
Kerala
• 9 hours ago
'അഞ്ചംഗ കുടുംബത്തിന്റെ വസ്ത്രങ്ങളും രേഖകളും എടുപ്പിക്കാതെ ഇറക്കിവിട്ടു'; ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകര്‍ത്ത് സിആര്‍ മഹേഷ് എംഎല്‍എ
Kerala
• 9 hours ago
രാത്രിയിൽ ഒരുമിച്ച് ഭക്ഷണം കഴിച്ച് വീട്ടിൽ തിരിച്ചെത്തി; രാവിലെ കാറിൽ സുഹൃത്തിന്റെ മൃതദേഹം
Kerala
• 10 hours ago
ജൂനിയർ അഭിഭാഷകയെ മർദിച്ചെന്ന കേസ്; അന്വേഷണം ആരംഭിച്ച് ബാർ കൗൺസിൽ
Kerala
• 11 hours ago
സഊദിയിൽ പോയിട്ടാണെങ്കിലും റൊണാൾഡോയെ ഈ ക്ലബ്ബിലേക്ക് കൊണ്ടുവരും: ലാ ലിഗ ക്ലബ് പ്രസിഡന്റ്
Football
• 11 hours ago
ഒമാനിൽ നുബിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ച് ZTE: ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കായി വ്യത്യസ്ത മോഡലുകൾ
oman
• 12 hours ago
ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം; റോഡരികിലെ അലക്ഷ്യമായ പൈപ്പുകളാണ് അപകടകാരണമെന്ന് ആരോപണം
Kerala
• 13 hours ago.png?w=200&q=75)
മൺസൂൺ മാറ്റവും രാഷ്ട്രീയ ചൂടും: ഇരു മുന്നണികൾക്കും പറയാനുള്ള നിലമ്പൂരിലെ വോട്ടിന്റെ കണക്കുകൾ; ഉപതെരഞ്ഞെടുപ്പ് ആവേശത്തിൽ
Kerala
• 13 hours ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എം സ്വരാജിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തിങ്കളാഴ്ച്ചത്തേക്ക് മാറ്റി
Kerala
• 14 hours ago
ഡിവൈഎഫ് ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
Kerala
• 14 hours ago
കിരീടം ആര് നേടിയാലും ചരിത്ര നായകനാവാം; അപൂർവ്വ നേട്ടത്തിനരികെ അയ്യരും ഹർദിക്കും
Cricket
• 12 hours ago
'അന്‍വറിനെ കൂടെക്കൂട്ടാന്‍ വ്യക്തിപരമായി ശ്രമിക്കും, അന്‍വറും സതീശനും അയഞ്ഞിരുന്നെങ്കില്‍ യുഡിഎഫ് പ്രവേശനം സാധ്യമായിരുന്നു'; കെ സുധാകരന്
Kerala
• 12 hours ago
വിഴിഞ്ഞത്തു നിന്നും കാണാതായ മത്സ്യത്തൊഴിലാളികളില്‍ എട്ടുപേരെ കണ്ടെത്തി; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Kerala
• 12 hours ago