HOME
DETAILS

പുതിയ മുന്നണിയുമായി പി.വി അൻവർ; പിന്തുണയുമായി തൃണമൂൽ, ഇന്ന് പത്രിക നൽകും

  
Web Desk
June 02 2025 | 06:06 AM

pv anwar has announced his decision to lead a new independent political front

മലപ്പുറം: യുഡിഎഫ് പ്രവേശനം എന്ന വാതിൽ അടഞ്ഞതോടെ സ്വന്തമായി പുതിയ മുന്നണിയ്ക്ക് നേതൃത്വം നൽകാൻ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി അൻവർ. 'ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി' എന്ന ലേബലിലാകും താൻ നിലമ്പൂരിൽ നിന്ന് ജനവിധി തേടുക എന്ന് പി.വി അൻവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവർത്തനം തുടരുക എന്നും അൻവർ അറിയിച്ചു.

തൃണമൂൽ കോൺഗ്രസിനും അൻവറിനും ലഭിക്കുന്ന വോട്ടുകൾക്ക് പുറം തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത മറ്റു പാർട്ടികളുടെ വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ് മുന്നണി രൂപീകരണം. മുന്നാം മുന്നണി എന്ന വിശാല ലക്ഷ്യം കൂടി അൻവർ മുന്നിൽ കാണുന്നു. നിരവധി ചെറിയ സംഘടനകൾ കൂടി മുന്നണിയുടെ ഭാഗമായേക്കും. ആം ആദ്മി പാർട്ടി മുന്നണിയുടെ ഭാഗമായേക്കും എന്നാണ് വിവരം. 

മൂന്നാം മുന്നണി രൂപീകരിക്കുമെന്ന് പറഞ്ഞ അൻവർ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കെതിരെ വീണ്ടും വിമർശനം ഉന്നയിച്ചു. രണ്ട് മുന്നണിയിലെയും നേതാക്കൾ കാട്ടി കൂട്ടിയ പലതിൻറേയും തെളിവുകൾ തൻറെ പക്കലുണ്ടെന്നും വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടി.വി വെച്ച് കാണിക്കുമെന്നും പി.വി അൻവർ പറഞ്ഞു. വീണ്ടും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കടന്നാക്രമിച്ച അൻവർ, സതീശനെ ഒഴിവാക്കിയാലേ യുഡിഎഫ് രക്ഷപ്പെടൂ എന്നും പറഞ്ഞു. 

അതേസമയം, തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർഥിയായി പി.വി അൻവർ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. നിലമ്പൂർ താലൂക് ഓഫീസിൽ എത്തിയാണ് പത്രിക സമർപ്പിക്കുക. നിലമ്പൂർ ചന്തക്കുന്നിൽ നിന്നും പ്രവര്ത്തകർക്ക് ഒപ്പം പ്രകടനമായി എത്തിയാകും നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. പി.വി അൻവർ കൂടി മത്സരരംഗത്തേക്ക് എത്തിയതോടെ സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ ഉപതിരഞ്ഞെടുപ്പ് പോരാട്ടമാണ് നിലമ്പൂരിൽ നടക്കുന്നത്. കേരളത്തിലെ പ്രബലരായ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് പുറമെ ബിജെപിയുടെ എൻഡിഎ സഖ്യം, എസ്ഡിപിഐ എന്നിവയും മത്സര രംഗത്തുണ്ട്. ഈ നിരയിലേക്കാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടമില്ലാതിരുന്ന തൃണമൂൽ കോൺഗ്രസുമായി അൻവർ എത്തുന്നത്.

Trinamool Congress state convenor P.V. Anwar has announced his decision to lead a new independent political front. He stated at a press conference that he will contest from Nilambur under the banner of the "Janakeeya Prathipaksha Prathirodha Munnani" (People's Opposition Resistance Front).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന കളത്തിൽ; ഇതിഹാസം ടീമിലേക്ക് തിരിച്ചെത്തും

Cricket
  •  16 hours ago
No Image

പി.വി അൻവറിന് തിരിച്ചടി, ഒരു ഘട്ടത്തിലും പിന്തുണ നൽകില്ലെന്ന് ആം ആദ്മി പാർട്ടി; ചിഹനത്തിൽ ഇന്ന് തീരുമാനമാകും

Kerala
  •  16 hours ago
No Image

25 വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; ജർമ്മൻ കോട്ട തകർത്ത് പറങ്കിപ്പട ഫൈനലിൽ

Football
  •  16 hours ago
No Image

വീണ്ടും യാത്രാ വിലക്കുമായി ട്രംപ്; 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിരോധിച്ചു

International
  •  17 hours ago
No Image

ലോക പരിസ്ഥിതി ദിനത്തിലെ ഹരിതം സഹകരണം പദ്ധതി നിലച്ചു; വൃക്ഷത്തൈ വിതരണം നിർത്തി

Kerala
  •  17 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; മുൻ വോട്ട് കണക്കുകൾ കൂട്ടിക്കുറച്ച് മുന്നണികൾ

Kerala
  •  17 hours ago
No Image

ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ രക്ഷാസമിതി പ്രമേയം വീറ്റോചെയ്തു; വീണ്ടും അമേരിക്കയുടെ ഇരട്ടത്താപ്പ്; കടുത്ത വിമര്‍ശനവുമായി ചൈന

latest
  •  18 hours ago
No Image

കെ.സിയുടെ ക്ഷേമപെൻഷൻ പരാമർശത്തിൽ കോർത്ത് എൽ.ഡി.എഫ്; വിമർശനവുമായി മന്ത്രിമാർ, പ്രസ്താവന വളച്ചൊടിച്ചെന്ന് യു.ഡി.എഫ് 

Kerala
  •  18 hours ago
No Image

അറഫാ ദിനം പള്ളികളിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ജാരിയ ഫണ്ട് ശേഖരണം

Kerala
  •  18 hours ago
No Image

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സുതാര്യതാ റേറ്റിങ്; പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും യു.എ.ഇ

latest
  •  18 hours ago