HOME
DETAILS

ആദ്യ ഇന്ത്യക്കാരൻ! രോഹിത് ശർമ്മ 300 നോട്ട് ഔട്ട്; ചരിത്രനേട്ടത്തിൽ ഹിറ്റ്മാൻ

  
Web Desk
May 30 2025 | 15:05 PM

Rohit Sharma Completed 300 Sixes in IPL History

പഞ്ചാബ്: ഐപിഎല്ലിൽ പുതിയ നാഴികക്കല്ല് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. എലിമിനേറ്റർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള പോരാട്ടത്തിലാണ് രോഹിത് പുതിയ റെക്കോർഡ് കൈവരിച്ചത്. ഐപിഎല്ലിൽ 300 സിക്‌സറുകൾ പൂർത്തിയാക്കാനാണ് ഹിറ്റ്മാന് സാധിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് രോഹിത്. 357 സിക്സുകൾ നേടിയ മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലാണ് ഈ നേട്ടത്തിലെത്തിയ ആദ്യ താരം. 

പഞ്ചാബിലെ മഹാരാജ യാദവീന്ദ്ര സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ടോസ് നേടിയ മുംബൈ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ 50 പന്തിൽ 81 റൺസാണ് രോഹിത് നേടിയത്. ഒമ്പത് ഫോറുകളും നാല് സിക്സുകളുമാണ് താരം സ്വന്തമാക്കിയത്.  

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരങ്ങൾ 

ക്രിസ് ഗെയ്ൽ - 357

രോഹിത് ശർമ്മ - 302*

വിരാട് കോഹ്‌ലി - 291

എം.എസ്. ധോണി - 264

എബി ഡിവില്ലിയേഴ്‌സ് - 251

മുംബൈ ഇന്ത്യൻസ് പ്ലെയിങ് ഇലവൻ 

രോഹിത് ശർമ്മ, ജോണി ബെയർസ്റ്റോ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), നമൻ ധിർ, രാജ് ബാവ, മിച്ചൽ സാൻ്റ്നർ, ട്രെൻ്റ് ബോൾട്ട്, ജസ്പ്രീത് ബുംറ, റിച്ചാർഡ് ഗ്ലീസൺ. 

ഗുജറാത്ത് ടൈറ്റൻസ് പ്ലെയിങ് ഇലവൻ 

ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), സായ് സുദർശൻ, കുശാൽ മെൻഡിസ്(വിക്കറ്റ് കീപ്പർ), ഷാരൂഖ് ഖാൻ, വാഷിംഗ്ടൺ സുന്ദർ, രാഹുൽ തിവാട്ടിയ, റാഷിദ് ഖാൻ, രവിശ്രീനിവാസൻ സായ് കിഷോർ, ജെറാൾഡ് കോട്സി, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ. 

Rohit Sharma Completed 300 Sixes in IPL History



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത ലഹരിവിരുദ്ധ കാംപയിൻ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജി ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

organization
  •  a day ago
No Image

സമസ്ത നൂറാം വാർഷികം സ്വാഗതസംഘം രൂപീകരണം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 02 മണിക്ക്

Kerala
  •  a day ago
No Image

ഷഹബാസ് വധം: വിദ്യാർഥികളായ ആറ് കുറ്റാരോപിതർക്കും ജാമ്യം

Kerala
  •  a day ago
No Image

കേരള തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ട്

Kerala
  •  a day ago
No Image

അധ്യാപക പുനർനിയമന കൈക്കൂലി: അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

Kerala
  •  a day ago
No Image

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി

Football
  •  a day ago
No Image

അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ

Kerala
  •  a day ago
No Image

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം

Kerala
  •  a day ago
No Image

എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം  ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി

Kerala
  •  a day ago