HOME
DETAILS

യുഎഇയില്‍ പുതിയ കാലാവസ്ഥാ നിയമം പ്രാബല്യത്തില്‍: ലംഘിച്ചാല്‍ ഒരു കോടി രൂപയിലധികം പിഴ; കാലാവസ്ഥയ്ക്കായി ചട്ടക്കൂട് കൊണ്ടുവന്ന ആദ്യ പശ്ചിമേഷ്യന്‍ രാജ്യം | UAE new climate law

  
Web Desk
May 31 2025 | 03:05 AM

UAE new climate law came into force on May 30

ദുബൈ: ഹരിത ഗൃഹ വാതക ഉദ്ഗമനം കുറയ്ക്കാനുള്ള കാലാവസ്ഥാ നടപടികളുടെ സമഗ്ര ചട്ടക്കൂടിനെ രൂപപ്പെടുത്തുന്ന യു.എ.ഇയുടെ പുതിയ കാലാവസ്ഥാ നിയമം ഇന്നലെ മുതല്‍ (മെയ് 30) പ്രാബല്യത്തില്‍വന്നു. ബ്രസീലിലെ ബെലേമില്‍ നടക്കുന്ന യു.എന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് (കോപ് 30) മുന്നോടിയായി കാലാവസ്ഥാ പ്രതിരോധം, ബഹിഗമന ഉത്തരവാദിത്തം തുടങ്ങിയവയ്ക്കായി നിയമപരമായ ചട്ടക്കൂട് സ്ഥാപിക്കുന്ന മെന (മിഡില്‍ ഈസ്റ്റ് & നോര്‍ത്താഫ്രിക്ക) മേഖലയിലെ ആദ്യ രാജ്യമായി യുഎഇ മാറി.

കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനെക്കുറിച്ചുള്ള 2024ലെ ഫെഡറല്‍ ഡിക്രി ലോ നമ്പര്‍ (11) പ്രകാരം ഊര്‍ജം, അടിസ്ഥാന സൗകര്യങ്ങള്‍, മാലിന്യ സംസ്‌കരണം തുടങ്ങിയ പ്രധാന മേഖലകളിലുടനീളം ബഹിര്‍ഗമനം കുറയ്ക്കാനുള്ള ലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നു. ഇത് സാമ്പത്തിക വളര്‍ച്ചയില്‍ വിട്ടുവീഴ്ച ചെയ്യാതെ കാലാവസ്ഥാ നിഷ്പക്ഷത കൈവരിക്കാനുള്ള പ്രായോഗിക പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു. കാര്‍ബണ്‍ സൂക്ഷിക്കല്‍, ഉപയോഗം, സംഭരണം (സിസിയുഎസ്), പ്രകൃതിദത്ത കാര്‍ബണ്‍ സിങ്കുകളുടെ വര്‍ധന എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ലഘൂകരണ നടപടികള്‍ ഉള്‍പ്പെടുത്തി നൂതന കാലാവസ്ഥാ സാങ്കേതിക വിദ്യകള്‍ വിന്യസിക്കുന്നതില്‍ യു.എ.ഇയെ ഇതൊരു ലീഡറായി സ്ഥാനപ്പെടുത്തുന്നു. ഈ സംവിധാനം കാര്‍ബണ്‍ എമിഷന്‍ ഇന്‍വെന്ററികള്‍, മൂന്നാം കക്ഷി ഓഡിറ്റുകള്‍, ദേശീയ ഇലക്ട്രോണിക് ട്രാക്കിംഗ് പ്ലാറ്റ്‌ഫോം സൃഷ്ടിക്കല്‍ എന്നിവ നിര്‍ബന്ധമാക്കുന്നു.

യുഎഇയിലെ പുതിയ കാലാവസ്ഥാ നിയമലംഘനങ്ങള്‍ക്ക് 500,00 ദിര്‍ഹമില്‍ കുറയാത്തതും 2 ദശലക്ഷം ദിര്‍ഹമില്‍ (ഒരു കോടി രൂപയിലധികം) കൂടാത്തതുമായ പിഴകള്‍ ചുമത്തുന്നു. യുഎഇയെ അന്താരാഷ്ട്ര കാര്‍ബണ്‍ വിപണികളുമായി ബന്ധിപ്പിക്കാന്‍ നാഷണല്‍ കാര്‍ബണ്‍ ക്രെഡിറ്റ് രജിസ്ട്രിയും ഒരുങ്ങുന്നു. ഇത് ബിസിനസുകളുടെ മുന്‍കൈയെടുത്തുള്ള കാലാവസ്ഥാ നടപടികള്‍ക്ക് പ്രതിഫലം നല്‍കുന്നു.

UAE’s new climate law, which sets out a comprehensive framework for climate action to reduce greenhouse gas emissions, came into force yesterday. The UAE has become the first country in the MENA (Middle East & North Africa) region to establish a legal framework for climate resilience and emissions accountability, ahead of the UN Climate Change Conference (COP30) in Belém, Brazil.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ

Cricket
  •  20 hours ago
No Image

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ

Kerala
  •  21 hours ago
No Image

കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു

Kuwait
  •  21 hours ago
No Image

വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി 

Saudi-arabia
  •  a day ago
No Image

കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ

Kerala
  •  a day ago
No Image

ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം

uae
  •  a day ago
No Image

കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്

Football
  •  a day ago
No Image

ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു

International
  •  a day ago
No Image

തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Kerala
  •  a day ago
No Image

കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം

Football
  •  a day ago