HOME
DETAILS

ബണ്ട്വാള്‍ റഹീം കൊലപാതകം: ഹിന്ദുത്വവാദികളായ രണ്ട് കൊലയാളികള്‍ കൂടി അറസ്റ്റില്‍ | Bantwal  Raheem murder

  
Web Desk
May 31, 2025 | 7:06 AM

Police arrest two more in Abdul Raheem murder in Bantwal

മംഗളൂരു: കോല്‍ത്തമജലിലെ റഹീമിനെ ക്രൂരമായി കൊലപ്പെടുത്തിയ രണ്ടു പേരെക്കൂടി കര്‍ണാടക പൊലിസ് അറസ്റ്റ്‌ചെയ്തു. തെങ്കബെല്ലൂര്‍ ഗ്രാമത്തിലെ സുമിത് ആചാര്യ (27), ബഡഗബെല്ലൂര്‍ ഗ്രാമത്തിലെ രവിരാജ് (23) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് നേരത്തെ ബണ്ട്വാള്‍ താലൂക്കിലെ ദീപക് (21), പൃഥ്വിരാജ് (21), ചിന്തന്‍ (19) എന്നീ പ്രതികളെ അറസ്റ്റ്‌ചെയ്തിരുന്നു. ഇതോടെ റഹീമിനെ വെട്ടിക്കൊലപ്പെടുത്തുകയും സഹൃത്ത് ഖലന്ദര്‍ ഷാഫിയെ മാരകമായി പരുക്കേല്‍ക്കിപ്പിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ബണ്ട്വാളിലെ കല്ലിഗെ ഗ്രാമത്തിലെ കനപാടിയില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. 

ഇവരെ ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണെന്നും കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമായി തുടരുകയാണെന്നും പോലീസ് അറിയിച്ചു. പ്രതികളെ പിടികൂടുന്നതില്‍ പരാജയപ്പെട്ട പൊലിസിനെതിരേ രൂക്ഷമായ വിമര്‍ശനവും മുസ്ലിംകളുടെ പ്രതിഷേധവും ഉയരുന്നതിനിടെയാണ് കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.

ബണ്ട്വാള്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിജയ പ്രസാദാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. മുഴുവന്‍ പ്രതികളെയും കണ്ടെത്തുന്നതിനായി അഞ്ച് അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. 

അതേസമയം, കൊലപാതകത്തെത്തുടര്‍ന്ന് സംഘര്‍ഷസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ കന്നഡ ജില്ലയിലെ പുതിയ പോലീസ് സൂപ്രണ്ട് ഡോ. അരുണ്‍ പറഞ്ഞു. 

ചെവ്വാഴ്ച വൈകിട്ടാണ് കൊളത്തമജലു സ്വദേശിയും ബദര്‍ ജുമാമസ്ജിദ് സെക്രട്ടറിയും എസ്.കെ.എസ്.എസ്.എഫ് സജീവ പ്രവര്‍ത്തകനുമായ ഡ്രൈവര്‍ അബ്ദുര്‍റഹീമിനെ വെട്ടിക്കൊലപ്പെടുത്തിയത്. സഹായിയും പ്രദേശത്തെ എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറിയുമായ ഷാഫിക്കും വെട്ടേറ്റിരുന്നു.

കൈക്ക് വേട്ടേറ്റ ശാഫി അപകടനില തരണം ചെയ്തിട്ടുണ്ട്. പൂഴിമണല്‍ ഇറക്കുന്ന കരാര്‍ എടുക്കുന്ന അബ്ദുര്‍റഹീമിനെ ഹിന്ദുത്വവാദിയായ സുഹൃത്ത് വിളിച്ചുവരുത്തുകയായിരുന്നു. മണല്‍ ഇറക്കിക്കൊണ്ടിരിക്കെ 15ഓളം പേര്‍ ബൈക്കുകളിലെത്തി പിക്കപ്പില്‍ നിന്ന് റഹീമിനെ വലിച്ചിറക്കി വെട്ടുകയായിരുന്നു. കൊലയാളികളില്‍ രണ്ടുപേര്‍ അബ്ദുര്‍റഹീമിന്റെ സുഹൃത്തുക്കളാണെന്നും പറയപ്പെടുന്നുണ്ട്.

തീരദേശ കര്‍ണാടകയില്‍ കൊലക്കേസ് പ്രതിയായ തീവ്രഹിന്ദുനേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ഈ കൊലപാതകം. ഷെട്ടിക്കെതിരെ അഞ്ച് ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്നു, ബജ്‌റംഗ് ദള്‍ പോലുള്ള സംഘടനകളുമായുള്ള ബന്ധത്തിന് പേരുകേട്ടയാളായിരുന്നു സുഹാസ് ഷെട്ടി.

എന്നാല്‍ ഒരു രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കാതെ എസ്.കെ.എസ്.എസ്.എഫിന്റെയും ബദരിയ്യ ജുമാമസ്ജിദിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കും മാറ്റിവച്ച നിരപരാധിയെ വെട്ടികൊലപ്പെടുത്തിയതാണ് നാട്ടുകാരെ ഏറെ ഞെട്ടിച്ചത്. പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള മലപ്പുറം സ്വദേശി അഷ്‌റഫിനെ ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സുഹാസ് ഷെട്ടിയുടെ കൊലപാതകം നടന്നത്. 

Bantwal Rural police arrested two more persons in connection with the May 27 murder of SKSSF Activist Abdul Raheem and grievous assault on Kalandar Shafi at Ira Kodi in Kuriyala village

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാർ ഗ്ലാസ് തകർത്ത് മോഷണം: പ്രതിക്ക് 9,300 ദിർഹം പിഴ ശിക്ഷ വിധിച്ച് അൽ ദഫ്ര കോടതി

uae
  •  6 days ago
No Image

പാര്‍ലമെന്റിലെ എം.പിമാരുടെ പ്രകടനം; പരസ്യസംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,790 പേർ; 11,148 പേരെ നാടുകടത്തി

Saudi-arabia
  •  6 days ago
No Image

ശൈത്യകാലം തുടങ്ങിയിട്ടും മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞു, 30 മുതല്‍ 50 ശതമാനം വരെ കുറവ്

Kerala
  •  6 days ago
No Image

മലിനീകരണത്തില്‍ ഒന്നാമത് ഉത്തര്‍പ്രദേശ്; ആദ്യ പത്ത് നഗരങ്ങളില്‍ ആറും യു.പിയില്‍; ക്ലീന്‍ സിറ്റികളില്‍ ഒന്ന് കേരളത്തില്‍ 

National
  •  6 days ago
No Image

വ്യത്യസ്ത അപേക്ഷകൾ വേണ്ട; UAEICP ആപ്പ് വഴി ഇനി ഒറ്റ ക്ലിക്കിൽ പാസ്‌പോർട്ടും, എമിറേറ്റ്‌സ് ഐഡിയും പുതുക്കാം

uae
  •  6 days ago
No Image

ആട് വാഴ തിന്നതിനെച്ചൊല്ലി തർക്കം: ഒരാൾക്ക് വെട്ടേറ്റു; അയൽവാസി പൊലിസ് കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ പോത്താനിക്കാട്ട്  കേരള കോണ്‍ഗ്രസ് പോരാട്ടം 

Kerala
  •  6 days ago
No Image

കലയും രാഷ്ട്രീയവും സമന്വയിപ്പിച്ച് ജ്യോതി ലക്ഷ്മി, അരൂര്‍ ജില്ലാ പഞ്ചായത്തില്‍ അങ്കത്തട്ടിലേക്ക്‌

Kerala
  •  6 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍;  കൊന്നൊടുക്കിയവരില്‍ 70 വയസ്സായ സ്ത്രീയും മകനും; വെടി നിര്‍ത്തല്‍ 'ഗുരുതരാവസ്ഥയില്‍' യു.എന്‍ മുന്നറിയിപ്പ്

International
  •  6 days ago