HOME
DETAILS

ഡിവൈഎഫ് ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

  
May 31 2025 | 10:05 AM

DYFI worker Kumblangad Bijus murder case The RSS workers accused in the case have been sentenced to life imprisonment

തൃശൂര്‍: ഡിവൈഎഫ് ഐ പ്രവര്‍ത്തകന്‍ കുമ്പളങ്ങാട് ബിജുവിന്റെ കൊലപാതകത്തില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. തൃശൂര്‍ മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2010 മെയ് 16നാണ് തൃശൂര്‍ കുമ്പളങ്ങാട് വെച്ച് ബിജുവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടികൊലപ്പെടുത്തിയത്. 

ജയേഷ്, സുമേഷ്, സെബാസ്റ്റ്യന്‍, ജോണ്‍സണ്‍, ബിജു, രവി, സജീഷ്, സുനീഷ്, സനീഷ് എന്നിങ്ങനെ കേസില്‍ ആകെ 9 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ആറാം പ്രതി രവി മരണപ്പെട്ടിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് കണ്ടെത്തല്‍. 

ആക്രമണത്തിനിടെ ബിജുവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച കുമ്പളങ്ങാട് പന്തലങ്ങാട്ട് ജിനീഷ് (39) ന് പരിക്കേറ്റിരുന്നു. ജിനീഷ് ഉള്‍പ്പെടെ 24 സാക്ഷികളെ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് വിസ്തരിച്ചു. 82 രേഖകളും, കൊലക്ക് ഉപയോഗിച്ച വാളുകള്‍ ഉള്‍പ്പെടെ 23 തൊണ്ടിമുതലുകള്‍ ഹാജരാക്കി. വടക്കാഞ്ചേരി സി ഐ ടിഎസ് സിനോജിന്റെ നേതൃത്വത്തലാണ് കേസ് അന്വേഷണം നടത്തിയത്.

DYFI worker Kumblangad Biju's murder case: The RSS workers accused in the case have been sentenced to life imprisonment by thrissur additional court



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ

Cricket
  •  19 hours ago
No Image

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ

Kerala
  •  19 hours ago
No Image

കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു

Kuwait
  •  19 hours ago
No Image

വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി 

Saudi-arabia
  •  20 hours ago
No Image

കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ

Kerala
  •  20 hours ago
No Image

ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം

uae
  •  20 hours ago
No Image

കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്

Football
  •  21 hours ago
No Image

ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു

International
  •  21 hours ago
No Image

തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Kerala
  •  21 hours ago
No Image

കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം

Football
  •  21 hours ago