HOME
DETAILS

കിരീടം ആര് നേടിയാലും ചരിത്ര നായകനാവാം; അപൂർവ്വ നേട്ടത്തിനരികെ അയ്യരും ഹർദിക്കും

  
May 31 2025 | 12:05 PM

Whoever wins the title can become a historical hero Iyer and Hardik will be on the verge of a rare achievement

2025 ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറിൽ നാളെ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സും മുംബൈ ഇന്ത്യൻസും ആണ് നേർക്കുനേർ എത്തുന്നത്. ക്വാളിഫയർ വണ്ണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടാണ് പഞ്ചാബ് മുംബൈയ്ക്കെതിരെ കളത്തിലിറങ്ങുന്നത്. എന്നാൽ മറുഭാഗത്ത് എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെ വീഴ്ത്തിയാണ് മുംബൈ ക്വാളിഫയർ രണ്ടിലേക്ക് മുന്നേറിയത്. 

ഇത്തവണ കിരീടം നേടാൻ മുംബൈ ഇന്ത്യൻസിനോ പഞ്ചാബ് കിങ്സിനോ സാധിക്കുകയാണെങ്കിൽ ഐപിഎല്ലിൽ മറ്റൊരു ക്യാപ്റ്റനും നേടാൻ സാധിക്കാത്ത ഒരു അപൂർവ്വ നേട്ടമാണ് ഹർദിക്ക് പാണ്ഡ്യയുടെയും ശ്രേയസ് അയ്യരിന്റെയും മുന്നിലുള്ളത്. ഐപിഎല്ലിൽ രണ്ട് വ്യത്യസ്ത ടീമുകൾക്കൊപ്പം കിരീടം നേടുന്ന ആദ്യ ക്യാപ്റ്റനെന്ന അപൂർവ നേട്ടമാണ് ഇരുവർക്കും നേടാൻ സാധിക്കുക.  ഐപിഎൽ ചരിത്രത്തിൽ ഒമ്പത് ക്യാപ്റ്റൻമാരാണ് ഇതുവരെ കപ്പുയർത്തിയതെങ്കിലും ആരും രണ്ട് വ്യത്യസ്ത ടീമുകൾക്കായി കിരീടം നേടിയിട്ടില്ല.

2022ൽ നായകനായ ആദ്യ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലെത്തിച്ച് ഹാർദിക് ചരിത്രം സൃഷ്ടിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത വർഷം ഹാർദിക്കും സം​ഘവും ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്‌സിനോട് പരാജയപ്പെട്ടു. പിന്നീട് കഴിഞ്ഞ വർഷം രോഹിത് ശർമയെ മാറ്റി മുംബൈ നായകനായി ഹാർദികിനെ എത്തിച്ചു. എന്നാൽ കഴിഞ്ഞ സീസൺ ഹാർദിക്കിന് അത്ര മികച്ചതായിരുന്നില്ല. എന്നാൽ ഇത്തവണ ആറാം കിരീടത്തിനരികെ എത്തിയിരിക്കുകയാണ് മുംബൈ. 

കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ചത് ശ്രേയസ് അയ്യർ ആയിരുന്നു. എന്നാൽ  ടീം അയ്യരെ നിലനിർത്താതെ പോവുകയായിരുന്നു. മെഗാ ലേലത്തിൽ ഏറ്റവും വില കൂടിയ രണ്ടാമത്തെ താരമായാണ് പഞ്ചാബ് കിങ്‌‌സ് (പിബികെഎസ്) 26.75 കോടി അയ്യരെ സ്വന്തമാക്കിയത്. 

പഞ്ചാബ് പ്ലേ ഓഫിൽ കടന്നതോടെ ഐപിഎല്ലിൽ മറ്റൊരു ക്യാപ്റ്റനും നേടാൻ സാധിക്കാത്ത മറ്റൊരു നേട്ടവും ശ്രേയസ് അയ്യർ സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിൽ മൂന്ന് വ്യത്യസ്ത ടീമുകളെ പ്ലേ ഓഫിലേക്ക്  നയിക്കുന്ന ആദ്യ ക്യാപ്റ്റനായി മാറാനാണ് അയ്യർക്ക് സാധിച്ചത്. ഇതിനു മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ടീമുകളെയാണ് അയ്യർ പ്ലേ ഓഫിലേക്ക് നയിച്ചത്.

കൊൽക്കത്തക്ക് മൂന്നാം ഐപിഎൽ കിരീടം നേടികൊടുത്തത് അയ്യരായിരുന്നു. ഡൽഹിയെ ചരിത്രത്തിലെ ആദ്യ ഫൈനലിലേക്ക് നയിച്ചതും അയ്യർ തന്നെയാണ്. ഇപ്പോൾ നീണ്ട 11 വർഷങ്ങൾക്ക് ശേഷം പഞ്ചാബ് അയ്യരിന്റെ കീഴിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. അവസാനമായി 2014ൽ ആയിരുന്നു പഞ്ചാബ് പ്ലേ ഓഫ് കളിച്ചിരുന്നത്.

Whoever wins the title can become a historical hero Iyer and Hardik will be on the verge of a rare achievement



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ

Cricket
  •  18 hours ago
No Image

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ

Kerala
  •  19 hours ago
No Image

കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു

Kuwait
  •  19 hours ago
No Image

വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി 

Saudi-arabia
  •  20 hours ago
No Image

കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ

Kerala
  •  20 hours ago
No Image

ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം

uae
  •  20 hours ago
No Image

കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്

Football
  •  20 hours ago
No Image

ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു

International
  •  20 hours ago
No Image

തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Kerala
  •  21 hours ago
No Image

കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം

Football
  •  21 hours ago