HOME
DETAILS

നോർത്ത് ഈസ്റ്റിൽ കനത്ത മഴയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 28 മരണം

  
Web Desk
June 01 2025 | 05:06 AM

28 died in heavy rains in the northeastern states

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉണ്ടായ കനത്ത മഴയിൽ 28 മരണം. കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമായി വിവിധ പ്രദേശങ്ങൾ ദുരിതത്തിലാണ്. അരുണാചൽ പ്രദേശ്, അസം, മിസോറാം, മേഘാലയ, നാഗാലാ‌ൻഡ്, മണിപ്പൂർ എന്നിവിടങ്ങളിലാണ് കനത്ത മഴ നാശം വിതച്ചത്. ബംഗ്ലാദേശിനു മുകളിലുള്ള ന്യൂനമർദ്ദം മൂലമാണ് വെള്ളിയാഴ്ച മുതൽ ഈ സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്തത്. മേഖലയിലെ എല്ലാ സംസ്ഥാനങ്ങളിലെയും അധികാരികൾ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

അരുണാചൽ പ്രദേശിൽ വെള്ളിയാഴ്ച രാത്രി കിഴക്കൻ കമെങ് ജില്ലയിലെ ബന, സെപ്പ എന്നിവിടങ്ങളിൽ നിന്നുള്ള ദേശീയപാത 13 ൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. ലോവർ സുബൻസിരി ജില്ലയിൽ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട മറ്റൊരു സംഭവത്തിൽ രണ്ട് പേർ മരിച്ചു.

അസമിലെ ഗുവാഹത്തി നഗരം വെള്ളപ്പൊക്കത്തിൽ മുങ്ങി. പ്രാന്തപ്രദേശമായ ബോണ്ടയിലുണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചു. ഗുവാഹത്തി, കാംരൂപ് ജില്ലകളിലെ സ്കൂളുകളും കോളേജുകളും ശനിയാഴ്ച അവധി നൽകിയിരുന്നു. ജോലിക്ക് പോകേണ്ടിവരുന്ന ജീവനക്കാർക്ക് സംസ്ഥാന സർക്കാർ പ്രത്യേക കാഷ്വൽ അവധി പ്രഖ്യാപിച്ചു. ശനിയാഴ്ച സംസ്ഥാനത്തെ 12 ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു. ഗോലാഘട്ട്, ലഖിംപൂർ ജില്ലകളിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മൂന്ന് പേർ മരിച്ചു.

മണിപ്പൂരിൽ, ഇംഫാൽ നദി കരകവിഞ്ഞൊഴുകി ഇംഫാൽ ഈസ്റ്റ് ജില്ലയിലെ വലിയൊരു പ്രദേശം വെള്ളത്തിനടിയിലായി. സേനാപതി, ഉഖ്രുൽ, തമെങ്‌ലോങ്, നോണി, ഫെർസാൾ എന്നീ കുന്നിൻ പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. സംസ്ഥാന ദുരിതാശ്വാസ, ദുരന്തനിവാരണ വകുപ്പിന്റെ കണക്കനുസരിച്ച്, 277 പേരെ ഒഴിപ്പിച്ച് സംസ്ഥാനത്തെ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

മിസോറാമിൽ ശനിയാഴ്ച ഉച്ചവരെ, 113 സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായി മിസോറാം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വിവിധ ഇടങ്ങളിലായി അഞ്ച് പേരാണ് മഴക്കെടുതിയിൽ മരിച്ചത്.

മേഘാലയ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ചുമൗകെഡിമ ജില്ലയിൽ പാറ ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ  നാഗാലാൻഡിലെ ഒരു ട്രക്ക് ഡ്രൈവർ മരിച്ചു.

 

Heavy rains in the northeastern states over the past two days have claimed 28 lives. The intense rainfall has triggered floods and landslides, causing widespread distress in various areas. Arunachal Pradesh, Assam, Mizoram, Meghalaya, Nagaland, and Manipur are the states most affected by the heavy rains. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

30 കിലോയുള്ള ഇന്ത്യന്‍ ആടിന് വില 2000 ദിര്‍ഹത്തോളം; യുഎഇ വിപണി കീഴടക്കി ഇന്ത്യന്‍ ആടുകള്‍

uae
  •  16 hours ago
No Image

ഗസ്സയിലെ ഏക ഡയാലിസിസ് കേന്ദ്രവും തകർത്ത് ഇസ്‌റാഈൽ; രോഗികൾക്ക് പോകാൻ ഇടമില്ല, 54 മരണം

International
  •  16 hours ago
No Image

ഇനി പഠനോത്സവം; സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു, പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

Kerala
  •  17 hours ago
No Image

ഒഡീഷയില്‍ നിന്ന് ആലുവയിലേക്ക് വരുന്നതിനിടെ യുവതി ട്രെയിനില്‍ പ്രസവിച്ചു

Kerala
  •  17 hours ago
No Image

കര്‍ണാടകയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  17 hours ago
No Image

അൻവറിന് എന്നോട് വ്യക്തിപരമായ വിരോധമില്ല; പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഹരിച്ച് രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറാകണം; എം. സ്വരാജ്

Kerala
  •  17 hours ago
No Image

41 വിമാനങ്ങൾ തകർത്ത യുക്രൈന്റെ ആക്രമണം സ്ഥിരീകരിച്ച് സെലൻസ്കി, ഉപയോഗിച്ചത് 117 ഡ്രോണുകൾ, 18 മാസത്തെ ആസൂത്രണം

International
  •  17 hours ago
No Image

കൊടുവള്ളിയിൽ യുവാവിനെ തട്ടികൊണ്ടുപോയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

crime
  •  18 hours ago
No Image

കോവിഡ് വർധനയിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്രം; ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, ഇന്ന് റിപ്പോർട്ട് നൽകണം 

National
  •  18 hours ago
No Image

ബാഗും കുടയുമെടുത്ത് ഇറങ്ങാം... പുത്തൻ അറിവുനേടാം... വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

Domestic-Education
  •  19 hours ago